ശ്വേത മേനോനും കുക്കു പരമേശ്വരനും അമ്മയുടെ നേതൃത്വത്തിൽ

August 16th, 2025

shwetha-menon-epathram

താര സംഘടനയായ A M M A യെ നയിക്കാന്‍ ഇനി സ്ത്രീ ശക്തി. മുപ്പത്തി ഒന്നാമത് ജനറൽ ബോഡി യിലെ വാശിയേറിയ മത്സരത്തിൽ ശ്വേത മേനോൻ (പ്രസിഡണ്ട്), കുക്കു പരമേശ്വരൻ (ജനറല്‍ സെക്രട്ടറി), ലക്ഷ്മി പ്രിയ (വൈസ് പ്രസിഡണ്ട്) അൻസിബ ഹസ്സൻ (ജോയിന്റ് സെക്രട്ടറി) എന്നിവരാണ് താര സംഘടന യുടെ പ്രധാന റോളുകളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വനിതകൾ.

amma-general-body-elected-shwetha-menon-as-president-committee-2025-with-members-ePathram

മൂന്നു പതിറ്റാണ്ടിനിടയില്‍ ആദ്യമായാണ് വനിതകള്‍ ഭാരവാഹികളുടെ സ്ഥാനങ്ങളിലേക്ക് എത്തുന്നത്.

ഉണ്ണി ശിവപാൽ (ട്രഷറർ) ജയൻ ചേർത്തല (വെെസ് പ്രസിഡണ്ട്) എന്നിവരാണ് മറ്റു തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹകൾ. ആകെ 504 അംഗങ്ങളില്‍ 298 പേർ വോട്ട് ചെയ്തു. ഇതിൽ 233 പേര്‍ വനിതകളാണ്. മമ്മൂട്ടി, പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ഫഹദ് ഫാസില്‍, നിവിന്‍ പോളി, ആസിഫ് അലി തുടങ്ങിയ പ്രമുഖർ തെരഞ്ഞെടുപ്പില്‍ പങ്കെടുത്തില്ല.

ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ടുള്ള വിവാദത്തിൽ നിലവിലെ കമ്മിറ്റി കാലാവധി പൂർത്തിയാക്കാതെ പിരിച്ചു വിടുകയായിരുന്നു. ഏറെ വിവാദങ്ങൾക്കും ആരോപണ-പ്രത്യാരോപണ ങ്ങൾക്കും നടീനടന്മാർ തമ്മിലുള്ള വാക് പോരു കൾക്കും ശേഷമാണ് വാശിയേറിയ ഈ തെരഞ്ഞെടുപ്പ് നടന്നത്. Image Credit : F B page WiKi  & Instagram

- pma

വായിക്കുക: , , , ,

Comments Off on ശ്വേത മേനോനും കുക്കു പരമേശ്വരനും അമ്മയുടെ നേതൃത്വത്തിൽ

സ്വകാര്യ ട്യൂഷന്‍ : സര്‍ക്കാര്‍-എയ്ഡഡ് അദ്ധ്യാപകർക്ക് എതിരെ കർശ്ശന നടപടി സ്വീകരിക്കും

August 14th, 2025

sslc-vhse-students-exam-class-room-ePathram
തിരുവനന്തപുരം : സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ അദ്ധ്യാപകർ ട്യൂഷന്‍ സെന്ററുകളില്‍ ക്ലാസ്സുകൾ എടുക്കരുത് എന്നുള്ള പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശം ലംഘിച്ച് പി. എസ്. സി. പരിശീലന കേന്ദ്ര ങ്ങളിലും സ്വകാര്യ ട്യൂഷന്‍ സെന്ററുകളിലും ക്ലാസ്സുകൾ എടുക്കുന്ന സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളു കളിലെ അദ്ധ്യാപകരെ കണ്ടെത്തിയ സാഹചര്യത്തിൽ ഇത്തരം അദ്ധ്യാപകർക്ക് എതിരെ കർശ്ശന നടപടി സ്വീകരിക്കാന്‍ എ. ഇ. ഒ. മാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നൽകി.

- pma

വായിക്കുക: , , , , , , , ,

Comments Off on സ്വകാര്യ ട്യൂഷന്‍ : സര്‍ക്കാര്‍-എയ്ഡഡ് അദ്ധ്യാപകർക്ക് എതിരെ കർശ്ശന നടപടി സ്വീകരിക്കും

സർക്കാർ സർവ്വീസിൽ നിന്നും 51 ഡോക്ടർമാരെ പിരിച്ചു വിട്ടു

August 6th, 2025

kerala-govt-dismissed-doctors-medical-education-department-ePathram
തിരുവനന്തപുരം : മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള 51 ഡോക്ടർമാരെ സർവ്വീസിൽ നിന്നും നീക്കം ചെയ്തു കൊണ്ട് സംസ്ഥാന സർക്കാർ ഉത്തരവ്. അനധികൃതമായി സേവനങ്ങളിൽ നിന്നും വിട്ടു നിൽക്കുന്നവരും പല തവണ അവസരം നൽകിയിട്ടും തിരികെ സർവ്വീസിൽ പ്രവേശിക്കാൻ താല്പര്യം ഇല്ലാത്ത ജീവനക്കാരെയാണ് നീക്കം ചെയ്തത്.

അനധികൃതമായി ജോലിക്ക് ഹാജരാകാത്തവരെ കണ്ടെത്തി റിപ്പോർട്ട് നൽകുന്നതിനും കർശനമായ അച്ചടക്ക നടപടി സ്വീകരിക്കുന്നതിനും വകുപ്പിന് കർശന നിർദ്ദേശം നൽകിയിരുന്നു. ഇതിനെ ത്തുടർന്നാണ് നടപടി. അധിക കാലം ജോലിയിൽ നിന്നും വിട്ടു നില്‍ക്കുന്നത് വകുപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കും.

ഇത്തരം ജീവനക്കാരെ സർവ്വീസിൽ തുടരാൻ അനുവദിക്കുന്നതിലൂടെ സേവന തല്പരായ അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവസരം നഷ്ടപ്പെടുത്തുന്നതിന് ഇടയാക്കും. അതു കൊണ്ടാണ് കര്‍ശന നടപടി സ്വീകരിച്ചത് എന്നും ആരോഗ്യ വകുപ്പ് മന്ത്രി വ്യക്തമാക്കി. PRD

- pma

വായിക്കുക: , , , , , , , ,

Comments Off on സർക്കാർ സർവ്വീസിൽ നിന്നും 51 ഡോക്ടർമാരെ പിരിച്ചു വിട്ടു

ഗുണ നിലവാരം ഇല്ല എന്ന് കണ്ടെത്തിയ മരുന്നുകൾ നിരോധിച്ചു

August 6th, 2025

medicine-medical-shop-ePathram

തിരുവനന്തപുരം : സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ ഗുണ നിലവാര പരിശോധനയിൽ ഗുണ നിലവാരം ഇല്ല എന്ന് കണ്ടെത്തിയ മരുന്നുകളുടെ വിതരണവും വിൽപ്പനയും സംസ്ഥാനത്ത് നിരോധിച്ചു.

ഈ മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ളവർ അവ തിരികെ വിതരണക്കാരന് നൽകി വിശദാംശങ്ങൾ ബന്ധപ്പെട്ട ജില്ലാ ഡ്രഗ്‌സ് കൺട്രോൾ അധികാരികളെ അറിയിക്കണം എന്നും സംസ്ഥാന ഡ്രഗ്‌സ് കൺട്രോളർ അറിയിച്ചു.

മരുന്നിന്റെ പേര്, ഉല്പാദകർ, ബാച്ച് നമ്പർ, കാലാവധി വിവരങ്ങൾ അറിയുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക.    PRD

 

- pma

വായിക്കുക: , , , , ,

Comments Off on ഗുണ നിലവാരം ഇല്ല എന്ന് കണ്ടെത്തിയ മരുന്നുകൾ നിരോധിച്ചു

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധനത്തിനു സുപ്രീം കോടതി സ്റ്റേ

August 4th, 2025

plastic-banned-in-tamil-nadu-2019-ePathram

ന്യൂഡല്‍ഹി : ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന് കേരളത്തിലെ മലയോര മേഖലകളിലുള്ള നിരോധനം സുപ്രീം കോടതി സ്റ്റേ ചെയ്തു. അതിരപ്പള്ളി, വാഗമണ്‍, മൂന്നാര്‍, തേക്കടി തുടങ്ങി ടൂറിസ്റ്റ് കേന്ദ്രങ്ങളായ കേരള ത്തിലെ പത്തോളം മലയോര മേഖലകളിലാണ് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിനു ഹൈക്കോടതി നിരോധനം ഏര്‍പ്പെടുത്തിയത്.

ഈ നിരോധനം ചോദ്യം ചെയ്ത് അന്ന പോളിമേര്‍സ് എന്ന സ്ഥാപനമാണ് സുപ്രീം കോടതിയെ സമീപിച്ചത്. നിരോധനത്തെ അനുകൂലിച്ച് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ എത്തിയെങ്കിലും ഹൈക്കോടതിയുടെ നിരോധന ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു.

സ്വമേധയാ എടുത്ത കേസില്‍ ഹൈക്കോടതി പുറപ്പടുവിച്ച സ്റ്റേ ഉത്തരവ് ആണിപ്പോൾ സുപ്രീം കോടതി സ്റ്റേചെയ്തത്. ചീഫ് ജസ്റ്റിസ് ബി. ആര്‍. ഗവായ്, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ എന്നിവർ അടങ്ങിയ ബെഞ്ചാണ് സ്റ്റേ ഉത്തരവ് പുറപ്പടുവിച്ചത്.

- pma

വായിക്കുക: , , , , , , , , , ,

Comments Off on ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധനത്തിനു സുപ്രീം കോടതി സ്റ്റേ

Page 2 of 11612345...102030...Last »

« Previous Page« Previous « അതിതീവ്ര മഴ : അതിരപ്പിള്ളി വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചിടും
Next »Next Page » മലിക്കുൽ മുളഫർ മീലാദ് സമ്മിറ്റ് ഗ്ലോബൽ പ്രഖ്യാപനം »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha