വൈദ്യുതി തൂണുകളില്‍ പരസ്യം പതിച്ചാല്‍ കേസും പിഴയും

December 20th, 2022

advertisement-on-kseb-electricity-pole-is-criminal-case-ePathram
കൊച്ചി : ഇലക്ട്രിക് പോസ്റ്റുകളില്‍ പരസ്യങ്ങള്‍ പതിക്കുന്നവര്‍ക്ക് എതിരെ നിയമ നടപടിക്ക് ഒരുങ്ങി കെ. എസ്. ഇ. ബി. വൈദ്യുതി പോസ്റ്റിലെ അപകടം ഒഴിവാക്കുവാന്‍ വേണ്ടി മഞ്ഞ പെയിന്‍റ് അടിച്ച് നമ്പര്‍ അടയാളപ്പെടുത്തുന്ന ഭാഗത്താണ് പലരും പരസ്യം പതിക്കുന്നത്.

വൈദ്യുതി തൂണുകളില്‍ ഏതെങ്കിലും തരത്തിലുള്ള കൈയ്യേറ്റം ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശ്ശന നടപടി എടുക്കണം എന്നു കോടതി നിര്‍ദ്ദേശം നിലവിലുണ്ട്.

തൂണുകളില്‍ പോസ്റ്റര്‍ പതിക്കുക, പരസ്യങ്ങള്‍ എഴുതുക എന്നിവ ചെയ്താല്‍ ഇത്തരക്കാര്‍ക്ക് എതിരെ പൊതു മുതല്‍ നശിപ്പിക്കല്‍ വകുപ്പ് ചുമത്തി കേസ് എടുക്കുകയും പിഴ ഈടാക്കുകയും ചെയ്യും.

ഇലക്ട്രിക് പോസ്റ്റുകളില്‍ ഫ്ളക്സ് ബോര്‍ഡ്, കൊടി തോരണങ്ങള്‍ എന്നിവ കെട്ടുന്നതു കൊണ്ട് അറ്റ കുറ്റ പ്പണി നടത്തുന്ന ജീവനക്കാര്‍ക്ക് ജോലി ചെയ്യാന്‍ പ്രയാസം നേരിടുന്നു. ഇത്തരം കാര്യങ്ങള്‍ ചൂണ്ടി ക്കാണിച്ചു കൊണ്ട് നിയമ നടപടി ആവശ്യപ്പെട്ട് ഉദ്യോഗസ്ഥര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഈ തീരുമാനം എന്നു റിപ്പോര്‍ട്ടുകളുണ്ട്.

- pma

വായിക്കുക: , , , , , ,

Comments Off on വൈദ്യുതി തൂണുകളില്‍ പരസ്യം പതിച്ചാല്‍ കേസും പിഴയും

ദേശീയ ദിനം : 1,530 തടവുകാർക്ക് മാപ്പ് നൽകി യു. എ. ഇ. പ്രസിഡണ്ട്

November 30th, 2022

uae-president-sheikh-muhammed-bin-zayed-al-nahyan-mbz-ePathram
അബുദാബി : യു. എ. ഇ. യുടെ 51-ാം ദേശീയ ദിനത്തിന് മുന്നോടിയായി വിവിധ രാജ്യക്കാരായ 1,530 തടവു കാരെ മോചിപ്പിക്കുവാൻ പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവിട്ടു.

മോചനം ലഭിക്കുന്ന തടവുകാര്‍ക്ക് പുതിയ ജീവിതം ആരംഭിക്കാനും തങ്ങളുടെ ഭാവിയെ കുറിച്ച് വീണ്ടും ചിന്തിക്കാനും കുടുംബത്തെ സേവിക്കാനും സമൂഹ ത്തിന് സംഭാവനകള്‍ നല്‍കുവാന്‍ കൂടിയാണ് ഈ തീരുമാനം.

ദേശീയ ദിന ആഘോഷങ്ങളുടെ ഭാഗമായി 1,214 സ്വദേശി പൗരന്മാരുടെ 536.2 ദശലക്ഷം ദിർഹത്തിൻ്റെ കടം എഴുതിത്തള്ളിയതായി വാര്‍ത്താ ഏജന്‍സി വാം റിപ്പോര്‍ട്ട് ചെയ്തു.

- pma

വായിക്കുക: , , , , ,

Comments Off on ദേശീയ ദിനം : 1,530 തടവുകാർക്ക് മാപ്പ് നൽകി യു. എ. ഇ. പ്രസിഡണ്ട്

യാചകരേയും അനധികൃത കച്ചവടക്കാരേയും പിടി കൂടി

November 1st, 2022

sharjah-police-anti-begging-campaigns-ePathram
ഷാർജ : നിയമ ലംഘനത്തിന് ഷാർജ എമിറേറ്റില്‍ 2022 ജനുവരി മുതൽ ഒക്ടോബര്‍ വരെയുള്ള പത്തു മാസങ്ങളില്‍ യാചകര്‍, അനധികൃത കച്ചവടക്കാര്‍ എന്നിങ്ങനെ 1111 പേര്‍ അറസ്റ്റിലായി. ഇതിൽ 875 പേര്‍ പുരുഷന്മാരും 236 പേര്‍ സ്ത്രീകളുമാണ്. റമദാന്‍ മാസത്തില്‍ 169 യാചകരെയാണ് പിടികൂടിയത്.

മാറാ രോഗികള്‍ ആണെന്നും തുടർ ചികിത്സക്കു വേണ്ടി സാമ്പത്തിക സഹായം ആവശ്യപ്പെട്ടുമാണ് പലരും ഭിക്ഷാടനം നടത്തിയിരുന്നത് എന്ന് ഷാര്‍ജ പോലീസ് അറിയിച്ചു.

റമദാനില്‍ യാചക നിരോധന നിയമം കടുപ്പിക്കു കയും വ്യാപകമായ പരിശോധന തുടങ്ങു കയും ചെയ്തതോടെ യാചകര്‍ അനധികൃത കച്ചവടം നടത്തുകയായിരുന്നു. കുടി വെള്ളം, സിഗരറ്റ് തുടങ്ങിയ നിത്യോപയോഗ സാധന ങ്ങള്‍ നിയമ വിരുദ്ധമായി വിൽപ്പന നടത്തി യതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്.

രാജ്യത്ത് യാചന നടത്തിയാല്‍ മൂന്നു മാസം ജയിലും 5,000 ദിര്‍ഹം പിഴയും ശിക്ഷ ലഭിക്കുന്ന ഭിക്ഷാടന നിരോധന നിയമം പ്രാബല്യത്തിലുണ്ട്. സംഘടിത ഭിക്ഷാടനം ചെയ്യുന്നവര്‍ക്ക് കുറഞ്ഞത് ആറു മാസം വരെ തടവും ഒരു ലക്ഷം ദിർഹം പിഴയും ശിക്ഷയുണ്ട്. സംഘടിത ഭിക്ഷാടനത്തിനായി ഈ രാജ്യത്തേക്ക് വ്യക്തികളെ കൊണ്ടു വന്നാൽ അവര്‍ക്കും അതേ പിഴ ശിക്ഷ നല്‍കും.  Twitter

പാരിസ് ഹില്‍ട്ടന്‍ കൊടുത്ത ഡോളര്‍ പിച്ചിച്ചീന്തി

- pma

വായിക്കുക: , , , ,

Comments Off on യാചകരേയും അനധികൃത കച്ചവടക്കാരേയും പിടി കൂടി

ഓണ്‍ ലൈന്‍ ചൂതാട്ടം തമിഴ് നാട്ടില്‍ നിരോധിച്ചു

October 21st, 2022

online-gambling-banned-in-tamil-nadu-by-law-ePathram
ചെന്നൈ : ചൂതാട്ട സ്വഭാവമുള്ള എല്ലാ ഓണ്‍ലൈന്‍ ഗെയിമുകളും തമിഴ് നാട്ടില്‍ നിരോധിച്ചു. ഓണ്‍ ലൈന്‍ റമ്മി അടക്കം ചൂതാട്ടങ്ങളുടെ പരസ്യവും പ്രചാരണവും നിയമ വിരുദ്ധം ആക്കി ക്കൊണ്ടാണ് ഓണ്‍ ലൈന്‍ ചൂതാട്ട നിരോധന ബില്‍ തമിഴ്‌നാട് നിയമ സഭ പസ്സാക്കിയത്.

ചൂതാട്ടം നടത്തുന്നവര്‍ക്കും കളിക്കുന്നവര്‍ക്കും മൂന്നു വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കും. ബാങ്കുകളും ധന കാര്യ സ്ഥാപനങ്ങളും ഇത്തരം ഗെയിമിംഗ് സൈറ്റു കളിലേക്കും ആപ്പുകളിലേക്കും പണം കൈ മാറരുത് എന്നും നിയമം വ്യക്തമാക്കുന്നു.

 

- pma

വായിക്കുക: , , , , , , , , , ,

Comments Off on ഓണ്‍ ലൈന്‍ ചൂതാട്ടം തമിഴ് നാട്ടില്‍ നിരോധിച്ചു

പോപ്പുലര്‍ ഫ്രണ്ടിന് അഞ്ച് വര്‍ഷത്തേക്ക് നിരോധനം

September 28th, 2022

central-governments-banned-popular-front-of-india-ePathram

ന്യൂഡല്‍ഹി : പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്കും എട്ട് അനുബന്ധ സംഘടനകള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തി. അഞ്ച് വര്‍ഷത്തേക്കാണ് നിരോധനം.

പോപ്പുലര്‍ ഫ്രണ്ടിനേയും (പി. എഫ്. ഐ.) അനുബന്ധ സംഘടനകളായ കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓള്‍ ഇന്ത്യ ഇമാം കൗണ്‍സില്‍, എന്‍. സി. എച്ച്. ആര്‍. ഒ., റിഹാബ് ഫൗണ്ടേഷന്‍ കേരള, ജൂനിയര്‍ ഫ്രണ്ട്, നാഷണല്‍ വ്യുമണ്‍സ് ഫ്രണ്ട്, ജൂനിയര്‍ ഫ്രണ്ട്, എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്‍ എന്നിവക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധനം ഏര്‍പ്പെടുത്തി.

രാജ്യ സുരക്ഷ, ക്രമസമാധാനം എന്നിവ മുന്‍ നിറുത്തി യാണ് നടപടി. ഈ സംഘടനകളില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുന്നത് കുറ്റകരമായി കണക്കാക്കും. നിയമം ലംഘിച്ച് ഇവയില്‍ പ്രവര്‍ത്തിച്ചാല്‍ രണ്ട് വര്‍ഷം വരെ തടവ് ശിക്ഷയും ലഭിക്കും. രാജ്യ വ്യാപക റെയ്ഡിന് പിന്നാലെയാണ് നടപടി. കേരളം അടക്കം 15 സംസ്ഥാനങ്ങളില്‍ ആയിരുന്നു കേന്ദ്ര ഏജന്‍സികളായ എന്‍. ഐ. എ., ഇ. ഡി. എന്നിവരുടെ നേതൃത്വത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന്‍റെ ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും റെയ്ഡ് നടത്തിയത്.

ഇസ്‌ലാമിക് സ്റ്റേറ്റ് ഉള്‍പ്പെടെയുള്ള നിരോധിത ഭീകര സഘടനകളിലേക്ക് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ യുവാക്കളെ റിക്രൂട്ട് ചെയ്തു എന്നാണ് എന്‍. ഐ. എ. കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ രേഖ പ്പെടുത്തി യത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ കൂടിയാണ് ഈ സംഘടനകള്‍ക്ക് നിരോധനം എര്‍പ്പെടുത്തി യിരി ക്കുന്നത്. ഉത്തര്‍ പ്രദേശ്, കര്‍ണ്ണാടക, ഗുജറാത്ത് എന്നീ സര്‍ക്കാരുകളാണ് പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണം എന്ന് ആവശ്യപ്പെട്ടിരുന്നത്.

- pma

വായിക്കുക: , , , , , , , , , ,

Comments Off on പോപ്പുലര്‍ ഫ്രണ്ടിന് അഞ്ച് വര്‍ഷത്തേക്ക് നിരോധനം

Page 4 of 44« First...23456...102030...Last »

« Previous Page« Previous « മുഹമ്മദ് ബിൻ സൽമാൻ സൗദി പ്രധാന മന്ത്രി
Next »Next Page » ബഹുസ്വര ലോകത്തെ ഇന്ത്യ : സെമിനാര്‍ ഒക്ടോബർ 1 ന് »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha