അക്ഷര പ്പെരുന്നാൾ സംഘടിപ്പിച്ചു

June 9th, 2025

logo-indian-islamic-center-abudhabi-ePathram
അബുദാബി : ബലി പെരുന്നാളിനോട് അനുബന്ധിച്ച് ഇന്ത്യൻ ഇസ്‌ലാമിക് സെന്റർ സാഹിത്യ വിഭാഗം സംഘടിപ്പിച്ച സാഹിത്യ കൂട്ടായ്മ ‘അക്ഷര പ്പെരുന്നാൾ’ ശ്രദ്ധേയമായി. സെന്റർ ട്രഷറർ നസീർ രാമന്തളി ഉദ്ഘാടനം ചെയ്തു.

കവിയും പ്രവാസിയുമായ അക്ബർ അണ്ടത്തോട് സദസ്സിനോട്‌ സംവദിച്ചു. യുവ എഴുത്തു കാരിയായ ഖുലൂദ് സലാമിനെ അനുമോദിച്ചു. കെ. എം. സി. സി. നേതാക്കളായ ടി. കെ. അബ്ദുസ്സലാം, കോയ തിരുവത്ര, അഷറഫ് മൊവ്വൽ, അനീഷ് മംഗലം തുടങ്ങിയവർ ആശംസകൾ നേർന്നു.

കവിയും ഗാന രചയിതാവുമായ ഫത്താഹ് മുള്ളൂർക്കര, എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമായ കളപ്പാട്ടിൽ അബു ഹാജി, ഹാഷിം ആറങ്ങാടി തുടങ്ങിയവർ സംബന്ധിച്ചു. ജുബൈർ വെള്ളാടത്ത് മോഡറേറ്റർ ആയിരുന്നു. അഹമ്മദ് കുട്ടി തൃത്താല അദ്ധ്യക്ഷത വഹിച്ചു. അബ്ദുള്ള ചേലക്കോട് സ്വാഗതം ആശംസിച്ചു. ജാഫർ കുറ്റിക്കോട് നന്ദി പറഞ്ഞു.

 

- pma

വായിക്കുക: , , , , ,

Comments Off on അക്ഷര പ്പെരുന്നാൾ സംഘടിപ്പിച്ചു

സമാജം യുവജനോത്സവം : അഞ്‌ജലി കലാതിലകം

May 23rd, 2025

malayalee-samajam-youth-fest-2025-anjali-bethore-kala-thilakam-ePathram
അബുദാബി : മൂന്ന് ദിവസങ്ങളിലായി നടന്നു വന്ന അബുദാബി മലയാളി സമാജം ശ്രീദേവി മെമ്മോറിയൽ ഓപ്പൺ യൂത്ത് ഫെസ്റ്റിവൽ സമാപിച്ചു. മോഹിനിയാട്ടം, ലളിത ഗാനം, സിനിമ ഗാനം എന്നിവയിൽ ഒന്നാം സ്ഥാനവും നാടൻ പാട്ടിൽ രണ്ടാം സ്ഥാനവും നേടി അഞ്ജലി ബേത്തൂർ കലാപ്രതിഭയായി.

വിവിധ വിഭാഗം മത്സരങ്ങളിലെ ഗ്രൂപ്പ് ജേതാക്കൾ മയൂഖ മനോജ് (6 മുതൽ 9 വയസ്സ്), പ്രാർത്ഥന നായർ (9 – 12) ധനിഷ്ക വിജേഷ് (12-15), അഞ്ജലി ബേത്തൂർ (15 -18) എന്നിവരാണ്.

anjali-beythore-abu-dhabi-malayalee-samajam-kala-thilakam-2025-ePathram

അബുദാബി മലയാളി സമാജം, കേരള സോഷ്യൽ സെൻ്റർ എന്നിവിട ങ്ങ ളിലെ രാഗം, താളം, പല്ലവി എന്നീ വേദി കളിലായി നടന്ന മൽസര ത്തിൽ മുന്നോറോളം കുട്ടികൾ വിവിധ ഇനങ്ങളിലായി മാറ്റുരച്ചു.

നർത്തകിമാരായ ഷൈജ മനീഷ്, വീണ പ്രകാശ്, സംഗീത സംവിധാ യകൻ മെജോ ജോസഫ്, ഗായിക മുക്കം സാജിത എന്നിവർ വിധി കർത്താക്കൾ ആയിരുന്നു

സമാപന സമ്മേളനത്തിൽ കെ. എസ്. സി. പ്രസിഡണ്ട് എ. കെ. ബീരാൻ കുട്ടി, ഇസ്‌ലാമിക് സെൻ്റർ ജനറൽ സെക്രട്ടറി ഹിദായത്തുള്ള, സമാജം വൈസ് പ്രസിഡണ്ട് ടി. എം. നിസാർ, ആർട്സ് സെക്രട്ടറിമാരായ ജാസിർ, സാജൻ ശ്രീനി വാസൻ, വനിത വിഭാഗം കൺവീനർ ലാലി സാംസൺ, ബി. യേശു ശീലൻ, മില്ലേനിയം ആശുപത്രി പ്രതിനിധി ഡോ. ഡാസ്സിൻ ജോസഫ്, ഡോ. അർഷ ആർ. നായർ, ടീന രാധാ കൃഷ്ണൻ എന്നിവർ സംസാരിച്ചു.

സമാജം പ്രസിഡണ്ട് സലിം ചിറക്കൽ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി. വി. സുരേഷ് കുമാർ സ്വാഗതവും ട്രഷറർ യാസിർ അറാഫത്ത് നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , , , , , , , , , , , , ,

Comments Off on സമാജം യുവജനോത്സവം : അഞ്‌ജലി കലാതിലകം

പ്രവാസി നാട്ടിൽ മരിച്ചു : ‘കെ. എം. സി. സി. കെയർ’ സഹായം കൈമാറി

May 23rd, 2025

abudhabi-kmcc-care-field-of-charity-ePathram
അബുദാബി : കെ. എം. സി. സി. കെയർ പദ്ധതിയിലെ അംഗം ആയിരുന്ന മാട്ടൂൽ സ്വദേശി നാട്ടിൽ വെച്ച് മരണപ്പെട്ടതിനെ തുടർന്ന് ആ കുടുംബത്തിന് നൽകാനുള്ള ആനുകൂല്യ തുകയായ 6 ലക്ഷം രൂപ യുടെ ചെക്ക് അബുദാബി കല്യാശ്ശേരി മണ്ഡലം വൈസ് പ്രസിഡണ്ട് സലാം അതിർത്തി മാട്ടൂൽ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് നസീർ ബി. മാട്ടൂലിന് കൈമാറി.

അബുദാബി സംസ്ഥാന കെ. എം. സി. സി. മുൻ സെക്രട്ടറി കെ. കെ. അഷ്‌റഫ്, പരിയാരം സി. എച്ച്. സെൻറർ അബുദാബി ചാപ്റ്റർ വൈസ് പ്രസിഡണ്ട് കെ. വി. മുഹമ്മദലി, കോഡിനേറ്റർ പി. സി. ഷാജഹാൻ, മുസ്ലിം ലീഗ് സെക്രട്ടറി കെ. പി. നാസർ എന്നിവർ സംബന്ധിച്ചു. KMCC CARE 

- pma

വായിക്കുക: , , , ,

Comments Off on പ്രവാസി നാട്ടിൽ മരിച്ചു : ‘കെ. എം. സി. സി. കെയർ’ സഹായം കൈമാറി

നൃത്തോത്സവം : പ്രയുക്തി ഇന്ത്യാ സോഷ്യൽ സെന്ററിൽ

May 22nd, 2025

bharathanjali-classical-dance-prayukthi-2025-raso-vaibhav-dance-presentation-ePathram
അബുദാബി : ഭരതാഞ്ജലി ക്ലാസിക്കൽ ഡാൻസ് ട്രെയിനിംഗ് സെന്റർ വാർഷിക ആഘോഷം ‘പ്രയുക്തി 2025’ മെയ് 24, ജൂൺ 28 ദിവസങ്ങളിലായി അബുദാബി ഇന്ത്യാ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്ററിൽ അരങ്ങേറും എന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഭരത നാട്യത്തിന്റെ സമ്പൂർണ്ണ ഭാവ സൗന്ദര്യത്തെ സമൂഹത്തിന്റെ മുന്നിൽ അവതരിപ്പിക്കുന്നതിനായി നൃത്ത അദ്ധ്യാപിക പ്രിയാ മനോജിൻറെ ശിക്ഷണ ത്തിൽ അബുദാബി യിലെയും മുസഫ യിലെയും ഭരതാഞ്ജലിയിലെ നൂറിലേറെ വിദ്യാർത്ഥികൾ അണി നിരക്കുന്ന പ്രയുക്തി യുടെ രണ്ട് ഘട്ടവും അബുദാബി ഇന്ത്യാ സോഷ്യൽ ആന്റ് കൾച്ചറൽ സെന്ററിലായിരിക്കും അരങ്ങേറുക.

ഈ നൃത്തോത്സവത്തിന്റെ പ്രധാന ആകർഷണം ‘രസൊ വൈഭവം’ എന്ന നവ രസങ്ങളുടെ മാധുര്യം ആഘോഷിക്കുന്ന തീമാറ്റിക് അവതരണം ആയിരിക്കും. അഭിനയം, ഭാവം, സംഗീതം, ചലനം എല്ലാം ചേർന്ന നിറപ്പകിട്ടാർന്ന ദൃശ്യ വിസ്മയമാണ് ‘രസൊവൈഭവം’ എന്ന് പ്രിയാ മനോജ് അറിയിച്ചു.

കലാ ക്ഷേത്രയിലെ പൂർവ്വ വിദ്യാർത്ഥികളും ഭരതാഞ്ജലിയിലെ നൃത്ത അദ്ധ്യാപകരുമായ ശ്വേതാ ശരൺ, ആര്യ സുനിൽ, കാർത്തിക നാരായണൻ, വിദ്യ സുകുമാരൻ തുടങ്ങിയവരും വാർത്താ സമ്മേളന ത്തിൽ സംബന്ധിച്ചു.

- pma

വായിക്കുക: , , , , ,

Comments Off on നൃത്തോത്സവം : പ്രയുക്തി ഇന്ത്യാ സോഷ്യൽ സെന്ററിൽ

കുട്ടികളുടെ ഡ്രോയിങ് – പെയിന്റിംഗ് മത്സരം

May 19th, 2025

malabar-pravasi-uae-drawing-painting-competition-ePathram
ദുബായ് : അന്തരിച്ച പ്രശസ്ത നടൻ മാമുക്കോയയുടെ സ്മരണാർത്ഥം സാംസ്കാരിക കൂട്ടായ്മ മലബാർ പ്രവാസി യു. എ. ഇ. ഒരുക്കുന്ന ‘നമ്മുടെ സ്വന്തം മാമുക്കോയ’ മെഗാ ഷോ യോട് അനുബന്ധിച്ച് കുട്ടികൾക്കായി ഡ്രോയിങ് – പെയിന്റിംഗ് മത്സരം സംഘടിപ്പിക്കുന്നു.

2025 മെയ് 31 നു ദുബായ് സെഞ്ചുറി മാളിന് സമീപം ഫ്ലോക്ക് ലോർ സൊസൈറ്റി ഹാളിൽ നടക്കുന്ന പരിപാടിയിൽ ഭാഗമാവാൻ ആഗ്രഹിക്കുന്നവർ 050 179 9656, 050 281 0040, 052 743 4090 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

- pma

വായിക്കുക: , , , , , , ,

Comments Off on കുട്ടികളുടെ ഡ്രോയിങ് – പെയിന്റിംഗ് മത്സരം

Page 2 of 32312345...102030...Last »

« Previous Page« Previous « മഴക്കാലം : പ്രത്യേക കര്‍മ്മ സേന രൂപീകരിക്കുവാൻ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിർദ്ദേശം
Next »Next Page » ജ്വാല ‘ഉത്സവ് 2025’ അരങ്ങേറി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha