സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രൽ വിശ്വാസികൾക്ക് സമർപ്പിച്ചു

November 30th, 2024

st-george-orthodox-cathedral-design-new-building-ePathram
അബുദാബി : പുതുക്കിപ്പണിത അബുദാബി സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രൽ വിശ്വാസികൾക്ക് സമർപ്പിച്ചു. യു. എ. ഇ. യുടെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിയ ആയിരക്കണക്കിന് സഭാ വിശ്വാസി കളെ സാക്ഷികളാക്കി നടന്ന ചടങ്ങുകളിൽ ഓർത്തഡോക്സ് സഭാ മേലദ്ധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ കൂദാശക്കു മുഖ്യ കാർമ്മികത്വം വഹിച്ചു.

abudhabi-st-george-orthodox-cathedral-holy-consecration-and-dedication-ePathram
ബ്രഹ്മവാർ ഭദ്രാസന മെത്രാപ്പൊലീത്ത യാക്കോബ് മാർ ഏലിയാസ്, ഡൽഹി ഭദ്രാസന മെത്രാപ്പൊലീത്ത ഡോ. യൂഹാനോൻ മാർ ദിമെത്രയോസ്, ചെന്നൈ ഭദ്രാസന മെത്രാപ്പൊലീത്ത-ബാംഗ്ലൂർ സഹായ മെത്രാ പ്പൊലീത്ത ഗീവർഗീസ് മാർ പീലക്സിനോസ് എന്നിവർ സഹ കാർമ്മികർ ആയിരുന്നു. ഇടവക വികാരി ഫാ. ഗീവർഗീസ് മാത്യു, സഹ വികാരി മാത്യു ജോൺ എന്നിവർ നേതൃത്വം നൽകി.

കഴിഞ്ഞ 25 വർഷമായി ദേവാലയത്തിൽ സേവനം അനുഷ്ടിച്ച  മുൻ വികാരിമാർ, ഇതര സഭകളിലെ വികാരിമാർ, മറ്റു ഓർത്തഡോക്സ് സഭാ പ്രതിനിധികൾ ഉൾപ്പെടെ 3500 ലേറെ പേർ ചടങ്ങിൽ പങ്കെടുത്തു.

Face Book

- pma

വായിക്കുക: , , , , ,

Comments Off on സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രൽ വിശ്വാസികൾക്ക് സമർപ്പിച്ചു

നാട്ടു രുചികളും നാടോർമ്മകളും നിറച്ച് മാർത്തോമ്മാ ഇടവകയുടെ കൊയ്ത്തുത്സവം

November 30th, 2024

abudhabi-mar-thoma-church-harvest-fest-2024-opening-ePathram
അബുദാബി : നാടൻ ഭക്ഷ്യ വിഭവങ്ങൾ അടക്കം വ്യത്യസ്തമാർന്ന രുചികൾ പ്രവാസ ലോകത്തിനു പരിചയപ്പെടുത്തി നാട്ടുത്സവത്തിൻ്റെ പ്രതീതിയിൽ അബുദാബി മാർത്തോമ്മാ ഇടവക ഒരുക്കിയ കൊയ്ത്തുത്സവം പരിപാടികളുടെ വൈവിധ്യത്താലും നിറഞ്ഞ ജന പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. ഇടവകയിലെ രണ്ടായിരത്തിലേറെ കുടുംബങ്ങൾ ചേർന്നൊരുക്കിയ വമ്പൻമേള അരങ്ങേറിയത് മുസ്സഫയിലെ മാർത്തോമ്മാ ദേവാലയ അങ്കണത്തിലാണ്.

രാവിലെ നടന്ന വിശുദ്ധ കുർബാന ശുശ്രൂഷയിൽ വിശ്വാസികൾ ആദ്യഫലങ്ങൾ ദേവാലയത്തിൽ സമർപ്പിച്ചു. ഈ വർഷത്തെ ചിന്താ വിഷയം ‘സുസ്ഥിര ജീവിതം ദൈവ സ്നേഹത്തിൽ’എന്നതായിരുന്നു.

വർണ്ണാഭമായ വിളംബര യാത്രയോടെയാണ് കൊയ്ത്തുത്സവത്തിനു തുടക്കം കുറിച്ചത്. കേരളത്തിലെ പഴയകാല നസ്രാണി വേഷ വിധാന ങ്ങളോടെ സീനിയർ സിറ്റിസൺ അംഗങ്ങളും ബൈബിളിലെയും ലോക ചരിത്രത്തിൽ ഇടം നേടിയ വ്യക്തികളെയും അവതരിപ്പിച്ച് സൺഡേ സ്കൂൾ വിദ്യാർത്ഥികളും ഘോഷ യാത്രയിൽ അണി നിരന്നിരുന്നു.

52 ഭക്ഷണ സ്റ്റാളുകളിലൂടെയുള്ള ഭക്ഷ്യമേള യായിരുന്നു മുഖ്യ ആകർഷണം. കേരള ത്തനിമ നിറഞ്ഞ ഭക്ഷണ വിഭവങ്ങളും വ്യത്യസ്ത വിഭവങ്ങൾ പാകം ചെയ്തു ചൂടോടെ വിളമ്പിയ ലൈവ് തട്ടുകടകളും വ്യാപാര സ്ഥാപനങ്ങളുടെ സ്റ്റാളുകളും മേളയുടെ ഭാഗമായി.

പ്രശസ്ത പിന്നണി ഗായകൻ ഇമ്മാനുവേൽ ഹെൻട്രി, വിജയ് ടി. വി. സ്റ്റാർ സിംഗർ ഫെയിം അഫിനാ അരുൾ എന്നിവർ നയിച്ച ഗാന സന്ധ്യ, അറബിക്, ഫ്യൂഷൻ നൃത്തങ്ങൾ തുടങ്ങിയ പരിപാടികൾ ഉൾപ്പെടുന്ന സ്നേഹ താളം എന്ന പരിപാടിയും അരങ്ങേറി.

ഇടവക വികാരി റവ. ജിജോ സി. ഡാനിയേൽ, സഹ വികാരി റവ. ബിജോ എ. തോമസ്, ഹാർവെസ്റ്റ് ഫെസ്റ്റിവൽ ജനറൽ കൺവീനർ ജോസഫ് മാത്യു, ഇടവക സെക്രട്ടറി ബിജോയ് സാം ടോം, ട്രസ്റ്റിമാരായ റോണി ജോൺ വർഗ്ഗീസ്, റോജി മാത്യു, ജോയിന്റ് ജനറൽ കൺവീനർ ബോബി ജേക്കബ്, പബ്ലിസിറ്റി കൺവീനർ നോബിൾ സാം സൈമൺ, അത്മായരായ ബിജു ഫിലിപ്പ്, രഞ്ജിത് ആർ, വിവിധ കമ്മിറ്റികളുടെ കൺവീനർമാർ എന്നിവർ നേതൃത്വം കൊടുത്തു.

Face Book Page

- pma

വായിക്കുക: , , , , ,

Comments Off on നാട്ടു രുചികളും നാടോർമ്മകളും നിറച്ച് മാർത്തോമ്മാ ഇടവകയുടെ കൊയ്ത്തുത്സവം

53ാം ദേശീയ ദിന ആഘോഷങ്ങൾ : ഈദ് അല്‍ ഇത്തിഹാദ്

November 30th, 2024

logo-eid-al-etihad-53-rd-uae-national-day-ePathram
അബുദാബി : യു. എ. ഇ. യുടെ 53ാം ദേശീയ ദിന ആഘോഷങ്ങൾ വൈവിധ്യമാർന്ന പരിപാടികളോടെ തുടക്കമായി. ഏഴു എമിറേറ്റുകൾ ഒന്നായി ചേർന്ന് യുണൈറ്റഡ് അറബ് എമിരേറ്റ്സ് എന്ന് നാമകരണം ചെയ്തിട്ട് ഡിസംബർ രണ്ടിന് 53 വർഷം തികയുമ്പോൾ ഈ വർഷത്തെ ദേശീയ ദിന ആഘോഷങ്ങൾക്ക് ഈദ് അല്‍ ഇത്തിഹാദ് എന്ന് നാമകരണം ചെയ്തു കൊണ്ട് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിരുന്നു. 1971 ഡിസംബര്‍ രണ്ടിന് ആയിരുന്നു ഇത്തിഹാദ് (യൂണിയന്‍) എന്ന പേര് സ്വീകരിച്ചതും.

ഏഴ് എമിറേറ്റുകളിലും വ്യത്യസ്തവും വൈവിധ്യ വുമാര്‍ന്ന പല പരിപാടികളും സർക്കാർ തലത്തിലും വിവിധ പ്രവാസി സംഘടനകളും ഒരുക്കിയിട്ടുണ്ട്.

നാഷണല്‍ ഡേ പരേഡ്, കുട്ടികളുടെ വർണ്ണപ്പകിട്ടാർന്ന ഘോഷ യാത്രകൾ, വിവിധ കലാ – കായിക പരിപാടി കൾ വെടിക്കെട്ട് അടക്കം ഉൾപ്പെടുത്തി ഈദ് അല്‍ ഇത്തിഹാദ് രാജ്യമെങ്ങും നാലു ദിവസം നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടികൾ അരങ്ങേറും.

- pma

വായിക്കുക: , , , ,

Comments Off on 53ാം ദേശീയ ദിന ആഘോഷങ്ങൾ : ഈദ് അല്‍ ഇത്തിഹാദ്

ഗതാഗത നിയമം പാലിച്ച 53 പേര്‍ക്ക് പൊലീസിൻ്റെ വിസ്മയ സമ്മാനങ്ങൾ

November 26th, 2024

abudhabi-police-honor-53-drivers-part-of-uae-national-day-ePathram
അബുദാബി : ഗതാഗത നിയമങ്ങള്‍ പാലിച്ച് വാഹനം ഓടിച്ചവർക്ക് അബുദാബി പൊലീസ് വിസ്മയ സമ്മാനം നൽകി ആദരിച്ചു. 53-ാമത് ഈദുല്‍ ഇത്തിഹാദ് ദേശീയ ദിന ആഘോഷങ്ങളുടെ ഭാഗമായിട്ടാണ് 53 പേര്‍ക്ക് അപ്രതീക്ഷിത സമ്മാനങ്ങൾ നൽകി പോലീസ് വിസ്മയിപ്പിച്ചത്.

സേഫ്റ്റിപാത്ത് ക്യാംപയിൻ എന്ന പേരിലായിരുന്നു പ്രോഗ്രാം. ട്രാഫിക് നിയമങ്ങളും ട്രാഫിക് സുരക്ഷാ ചട്ടങ്ങളും പാലിച്ച 53 ഡ്രൈവര്‍മാരെയാണ് അബു ദാബി പോലീസ് ഹാപ്പിനസ് പട്രോളും ഫസ്റ്റ് അബു ദാബി ബാങ്കും (FAB) സംയുക്തമായി ആദരിച്ചത്. twitter

- pma

വായിക്കുക: , , ,

Comments Off on ഗതാഗത നിയമം പാലിച്ച 53 പേര്‍ക്ക് പൊലീസിൻ്റെ വിസ്മയ സമ്മാനങ്ങൾ

ദേശീയ ദിനം : വാരാന്ത്യം അടക്കം നാലു ദിവസം അവധി

November 25th, 2024

uae-flag-epathram
അബുദാബി : യു. എ. ഇ. യുടെ അൻപത്തി മൂന്നാം ദേശീയ ദിന ആഘോഷങ്ങളുടെ ഭാഗമായി സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് ഡിസംബർ രണ്ടും മൂന്നും (തിങ്കൾ ചൊവ്വ ദിവസങ്ങൾ) വേതനത്തോട് കൂടിയ അവധി ആയിരിക്കും എന്ന് മനുഷ്യ വിഭവ സ്വദേശി വത്കരണ മന്ത്രാലയം (MoHRE) അറിയിച്ചു. വാരാന്ത്യ അവധി ദിനങ്ങളായ ശനി, ഞായർ അടക്കം നാല് ദിവസം അവധി ലഭിക്കും. സർക്കാർ സ്ഥാപന ങ്ങളും ഈ നാല് ദിവസം അവധി ആയിരിക്കും. തുടർന്ന് ഡിസംബർ നാല് ബുധനാഴ്ച ഓഫീസുകൾ തുറന്നു പ്രവർത്തിക്കും. Twitter

- pma

വായിക്കുക: , , , , , ,

Comments Off on ദേശീയ ദിനം : വാരാന്ത്യം അടക്കം നാലു ദിവസം അവധി

Page 11 of 110« First...910111213...203040...Last »

« Previous Page« Previous « ശക്തിയുടെ ‘അബദ്ധങ്ങളുടെ അയ്യരു കളി’ പോസ്റ്റർ പ്രകാശനം ചെയ്തു
Next »Next Page » മാട്ടൂൽ പ്രീമിയർ ലീഗ് സീസൺ-8 : ലോഗോ പ്രകാശനം ചെയ്തു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha