തിരിച്ചു പോയ നഴ്സുമാര്‍ക്ക് ജോലി നല്‍കും : യൂണിവേഴ്സല്‍ ഗ്രൂപ്പ്

July 5th, 2014

logo-universal-hospital-abudhabi-ePathram
അബുദാബി : ഇറാഖില്‍ നിന്നും തിരിച്ചു നാട്ടിലേക്കു പോയ മലയാളി  നഴ്സു മാര്‍ക്ക്  യൂണിവേഴ്സല്‍ ആശുപത്രി യില്‍ ജോലി നല്‍കാമെന്ന് വാഗ്ദാനം.

ഈ വിഷയ ങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ യൂണിവേഴ്സല്‍ ആശുപത്രി എം. ഡി. ഡോ. ഷെബീര്‍ നെല്ലിക്കോട് സംസ്ഥാന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി യെ അടുത്ത ദിവസം തന്നെ സന്ദര്‍ശി ക്കും എന്നും ആശുപത്രി അധികൃതർ വാര്‍ത്താ സമ്മേളന ത്തില്‍ അറിയിച്ചു.

ആഭ്യന്തര യുദ്ധം രൂക്ഷമായ സന്ദർഭ ത്തിലും എന്തും സഹിച്ചും അവിടെ തന്നെ പിടിച്ചു നിൽക്കാൻ ശ്രമിച്ചത് അവരുടെ പരാധീനത കൾ കൊണ്ടാണ്. അത് കൊണ്ട് തന്നെ തുടർന്നും അവരുടെ ജോലി ക്കാര്യത്തിൽ യൂണി വേഴ്സല്‍ ഗ്രൂപ്പ് പ്രത്യേകം ശ്രദ്ധ ചെലുത്തും.

നഴ്സു മാര്‍ക്ക് careers at universalhospitals dot com, abudhabi at universalhospitals dot com എന്നീ email വിലാസ ങ്ങളില്‍ ബന്ധപ്പെടാം.

യു. എ . ഇ . ഹെൽത്ത് അഥോറിറ്റി യുടെ വെബ് സൈറ്റ് സന്ദർശിച്ചാൽ ഇവിടെ നിർബന്ധ മായ യോഗ്യത കളുടെ വിശദാംശങ്ങൾ അറിയാൻ സാധിക്കും.

യോഗ്യതയും കഴിവും അനുസരിച്ച് 46 നഴ്സുമാര്‍ക്കും ജോലി നല്‍കാ മെന്നും ഇനിയും പ്രശ്ന ബാധിത പ്രദേശത്തു നിന്നും തിരിച്ചു വരുന്ന വര്‍ക്കും അബു ദാബി യിലെയും ഷാര്‍ജ യിലേയും കുവൈറ്റി ലേയും തങ്ങളുടെ സ്ഥാപന ങ്ങളില്‍ ജോലി നല്‍കാന്‍ തങ്ങള്‍ സന്നദ്ധ രാണ് എന്നു യൂണിവേഴ്സല്‍ അധികൃതര്‍ വ്യക്തമാക്കി.

ആശുപത്രി ഡെപ്യൂട്ടി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ജോര്‍ജ്ജി കോശി, കാർഡിയോളജി വിഭാഗം തലവൻ ഡോ. എൻ . കെ. അബൂബക്കർ, നഫ്രോളജി വിഭാഗം തലവൻ  ഡോ. ഇഷ്തിയാഖ് അഹമ്മദ് എന്നിവരും വാർത്താ  സമ്മേളനത്തിൽ സംബന്ധിച്ചു.

- pma

വായിക്കുക: , , , ,

Comments Off on തിരിച്ചു പോയ നഴ്സുമാര്‍ക്ക് ജോലി നല്‍കും : യൂണിവേഴ്സല്‍ ഗ്രൂപ്പ്

ലൈഫ് കെയര്‍ ആശുപത്രിയില്‍ ഹെല്‍ത്തി റമദാന്‍ വീക്ക്

June 20th, 2014

അബുദാബി : റമദാൻ ദിനങ്ങൾക്ക് മുന്നോടിയായി കുടുംബ ങ്ങൾക്കും കുട്ടികൾക്കു മായി മുസഫ യിലെ ലൈഫ് കെയര്‍ ആശുപത്രി യില്‍ സൗജന്യആരോഗ്യ പരിശോധന നടത്തുന്നു.

പീഡിയാട്രിക്ക്, ഇന്റേണല്‍ മെഡിസിന്‍, ഒഫ്താല്‍ മോളജി, ഡെന്റല്‍, ഡെര്‍മെറ്റൊളജി എന്നീ വിഭാഗ ങ്ങളിലാണ് സൗജന്യ മായി ആരോഗ്യ പരിശോധന കള്‍ നടത്തുക.

ജൂണ്‍ 21 ശനിയാഴ്ച 10 മണി മുതൽ 2 മണി വരെയും ജൂണ്‍ 22 മുതൽ 26 വരെ രാവിലെ 11 മണിക്കും ഒരു മണിക്കും ഇട യിലും വൈകിട്ട് 5 മണിക്കും 7 മണിക്കും ഇട യിലും സൗജന്യ പരിശോധന നല്കും.

സന്ദർശ കർക്കായി വാഹന സൗകര്യവും ഒരുക്കി യിട്ടുണ്ട്.

കൂടുതൽ വിവര ങ്ങൾക്ക് 02 – 55 66 666 എന്ന നമ്പരിൽ ബന്ധപ്പെടുക.

- pma

വായിക്കുക: , ,

Comments Off on ലൈഫ് കെയര്‍ ആശുപത്രിയില്‍ ഹെല്‍ത്തി റമദാന്‍ വീക്ക്

മലിന ജലം കുടിവെള്ളമായി വിതരണം ചെയ്തു

June 11th, 2014

water-pollution-epathram

കൊച്ചി: നഗരത്തില്‍ കുടിവെള്ളം എന്ന പേരില്‍ ടാങ്കറുകളില്‍ വിതരണം ചെയ്യുന്നത് മലിന ജലമാണെന്ന് കണ്ടത്തെിയതിനെ തുടര്‍ന്ന് ഏലൂര്‍ പതാളത്തു പ്രവര്‍ത്തിക്കുന്ന രണ്ട് കുടിവെള്ള പ്ലാന്റുകള്‍ അടച്ചു പൂട്ടാന്‍ ജില്ലാ ഭരണകൂടം ഉത്തരവിറക്കി. ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പ് അധികൃതരും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഗുരുതരമായ ഈ ക്രമക്കേട് കണ്ടെത്തിയത്. ലോകത്തെ ഏറ്റവും കൂടുതല്‍ മലിനമാക്കപ്പെട്ട നദികളില്‍ ഒന്നാണ് പെരിയാർ. മാരകമായ അർബുദം പോലുള്ള രോഗങ്ങള്‍ക്ക് കാരണമാകുന്ന വിഷങ്ങള്‍ അടങ്ങിയ രാസ വസ്തുക്കൾ പുഴയിലേക്ക് ഒഴുക്കി വിടുന്നത് ഏറെ കാലമായി തുടരുന്നു. ഈ തരത്തില്‍ മലിനമാക്കപ്പെട്ട നദിയിലെ വെള്ളമാണ് കുടിവെള്ളം എന്ന പേരില്‍ കൊച്ചി നഗര സഭയില്‍ വിതരണം ചെയ്തു വന്നിരുന്നത്. പുഴകളില്‍ നിന്ന് ശേഖരിക്കുന്ന വെള്ളം ശുദ്ധീകരിക്കാതെയാണ് പല സ്ഥലങ്ങളിലും എത്തിക്കുന്നതെന്നും പരിശോധനയില്‍ കണ്ടത്തെി.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

Comments Off on മലിന ജലം കുടിവെള്ളമായി വിതരണം ചെയ്തു

എന്‍ഡോസള്‍ഫാന്‍: കുടുംബം ആത്മഹത്യ ചെയ്തു

June 2nd, 2014

endosulfan-epathram

കാസർകോഡ്: എന്‍ഡോസള്‍ഫാന്‍ മൂലം ഏറെ കാലം ദുരിത ജീവിതം അനുഭവിക്കേണ്ടി വന്ന മൂന്നംഗ കുടുംബം ചികിത്സക്കെത്തിയ ആശുപത്രി മുറിയിൽ തൂങ്ങി മരിച്ചു. ചെറുവത്തൂര്‍ മൂലക്കണ്ടം സ്വദേശി തമ്പാൻ ‍(56), ഭാര്യ പത്മിനി (45), മകന്‍ കാര്‍ത്തിൿ (12) എന്നിവരാണ് മരിച്ചത്.

കാർത്തിൿ ഏറെ കാലമായി എന്‍ഡോസള്‍ഫാന്‍ രോഗ ബാധിതനായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയ കാർത്തിക്കിന്റെ മൂന്നംഗ കുടുംബമാണ് ആശുപത്രി മുറിയില്‍ തൂങ്ങി മരിച്ചത്. ചെറുവത്തൂര്‍ മൂലക്കണ്ടം സ്വദേശി തമ്പാൻ ‍(56), ഭാര്യ പത്മിനി (45), മകന്‍ കാര്‍ത്തിൿ (12) എന്നിവരാണ് മരിച്ചത്. മകന്റെ അവസ്ഥയിൽ മനം നൊന്താണ് ജീവിതം അവസാനിപ്പിക്കുന്നത് എന്ന് എഴുതി വെച്ചിരുന്നു. ഇവരുടെ മൂത്ത മക്കളും എന്‍ഡോസള്‍ഫാന്‍ രോഗബാധയെ തുടര്‍ന്നാണ് മരിച്ചത്.

കാര്‍ത്തിക്കിന്‍റെ ചികിത്സയ്ക്കായി തമ്പാനും കുടുംബവും സാമ്പത്തികമായി ഏറെ കഷ്ടപ്പെട്ടിരുന്നു എന്നും അധികൃതരുടെ ഭാഗത്ത്‌ നിന്നും കുടുംബത്തിന് മതിയായ സഹായം ലഭിച്ചിരുന്നില്ലെന്നും എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി ആരോപിച്ചു. സംഭവത്തെ കുറിച്ച് ഡി. വൈ. എസ്. പി. അന്വേഷിക്കുമെന്ന് ജില്ലാ കളക്ടര്‍ മുഹമ്മദ് സഗീര്‍ പറഞ്ഞു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

Comments Off on എന്‍ഡോസള്‍ഫാന്‍: കുടുംബം ആത്മഹത്യ ചെയ്തു

ആരോഗ്യപൂർണ്ണമായ ജീവിതം

May 23rd, 2014

our-own-high-school-alwarqaa-poster-rahul-anand-preet-nathan-steven-epathram

ആരോഗ്യപൂർണ്ണമായ ജീവിതം എന്ന വിഷയം ആസ്പദമാക്കി നടത്തിയ പോസ്റ്റർ മൽസരത്തിൽ ദുബായ് അവർ ഓൺ ഹൈസ്ക്കൂൾ അൽ വാർഖയിലെ രാഹുൽ, ആനന്ദ് പ്രീത്, നാതൻ, സ്റ്റീവ് എന്നീ വിദ്യാർത്ഥികളുടെ സൃഷ്ടി.

- ജെ.എസ്.

വായിക്കുക: , ,

Comments Off on ആരോഗ്യപൂർണ്ണമായ ജീവിതം

Page 86 of 87« First...102030...8384858687

« Previous Page« Previous « ചാവക്കാട് നിവാസികളുടെ സംഗമം അജ്മാനിൽ
Next »Next Page » ലിറ്റിൽ ഇന്ത്യാ കലാപം – ഒരു ഇന്ത്യാക്കാരന് കൂടി തടവ് »പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha