പ്രവാസി വോട്ട് : തെരഞ്ഞെടുപ്പ് കമ്മീഷന്‍െറ സര്‍വ്വേ യില്‍ പങ്കെടുക്കു വാന്‍ അവസരം

November 23rd, 2016

vote-for-expat-ePathram

അബുദാബി : പ്രവാസി വോട്ട് പ്രാവര്‍ത്തിക മാക്കു വാന്‍ പൊതു ജന പിന്തുണ തേടി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓണ്‍ ലൈന്‍ സര്‍വ്വേ നടത്തുന്നു. എവരി ഇന്ത്യന്‍ വോട്ട് കൗണ്ട്സ് ഡോട്ട് ഇന്‍ എന്ന പോര്‍ട്ടലി ലൂടെ യാണ് ഈ സര്‍വ്വേ.

പ്രോക്സി വോട്ട്, പോസ്റ്റല്‍ വോട്ട്, ഇ – വോട്ടിംഗ്, എംബസ്സി യി ലൂടെ  ബാലറ്റ് വഴി എന്നീ രീതി കളില്‍ പ്രവാസി വോട്ട് ഏതു രീതി യില്‍ വേണം എന്നതു സംബ ന്ധിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തുന്ന ഓണ്‍ ലൈന്‍ സര്‍വ്വേ യില്‍ പ്രവാസി കള്‍ എല്ലാവരും പങ്കെടു ക്കണം എന്ന് ഇന്ത്യന്‍ എംബസി അധികൃതര്‍ വാര്‍ത്താ ക്കുറിപ്പിൽ അഭ്യർത്ഥിച്ചു.

ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ സുമായി സഹകരി ച്ചാണ് ഈ ഓണ്‍ ലൈന്‍ സര്‍വ്വേ. ഡിസംബര്‍ അവസാനം വരെ സര്‍വ്വേ യില്‍ പങ്കെടുക്കാം.

ഇതിന് കൂടുതൽ പ്രചാരണം നല്‍കുന്ന വര്‍ക്ക് പോയി ന്റു കള്‍ ലഭി ക്കുകയും കൂടുതല്‍ പോയിന്‍റ് നേടുന്ന വര്‍ക്ക് സമ്മാനം ലഭി ക്കുക യും ചെയ്യും.

- കറസ്പോണ്ടന്‍റ്

വായിക്കുക: , ,

Comments Off on പ്രവാസി വോട്ട് : തെരഞ്ഞെടുപ്പ് കമ്മീഷന്‍െറ സര്‍വ്വേ യില്‍ പങ്കെടുക്കു വാന്‍ അവസരം

മുഖ്യമന്ത്രി യുമായി യു. എ. ഇ. പ്രതി നിധി സംഘം കൂടിക്കാഴ്ച നടത്തി

October 22nd, 2016

uae-consul-general-and-delegation-meet-kerala-chief-minister-pinarayi-vijayan-ePathram
അബുദാബി : സംസ്ഥാന മുഖ്യ മന്ത്രി പിണറായി വിജ യനു മായി യു. എ. ഇ. പ്രതിനിധി സംഘം കൂടി ക്കാഴ്ച നടത്തി. തിരു വനന്ത പുരത്തെ യു. എ. ഇ. കോണ്‍ സു ലേറ്റിന്റെ പ്രവര്‍ ത്തന വു മായി ബന്ധ പ്പെട്ടാ യിരുന്നു കൂടിക്കാഴ്ച.

uae-cosulate-in-kerala-opened-ePathram

യു. എ. ഇ. വിദേശ കാര്യ മന്ത്രാ ലയം അണ്ടര്‍ സെക്രട്ടറി മുഹമ്മദ് മിര്‍ അബ്ദുള്ള അല്‍ റൈസി, കോണ്‍സുലര്‍ അഫയര്‍ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി അഹ്മദ് എല്‍ഹാം അല്‍ ദാഹെരി, ഇന്ത്യ യിലെ യു. എ. ഇ. സ്ഥാന പതി ഡോ. അഹ മ്മദ് അബ്ദുള്‍ റഹ്മാന്‍ അല്‍ ബന്ന, അബുദാബി ചേംബര്‍ ഒാഫ് കൊമേഴ്സ് ഡയ റക്ടര്‍ ബോര്‍ഡ് അംഗം എം. എ. യൂസ ഫലി എന്നിവര്‍ അട ങ്ങുന്ന പ്രതി നിധി സംഘ മാണ് തിരു വനന്ത പുരത്ത് മുഖ്യ മന്ത്രി യുമായി കൂടിക്കാഴ്ച നടത്തി യത്.

സാമ്പ ത്തിക നയ തന്ത്ര നിക്ഷേപക രംഗ ങ്ങളിലെ ബന്ധം ശക്തി പ്പെടു ത്തുന്ന കാര്യ ങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു.

-Photo courtesy: WAM UAE

- കറസ്പോണ്ടന്‍റ്

വായിക്കുക: , , , , ,

Comments Off on മുഖ്യമന്ത്രി യുമായി യു. എ. ഇ. പ്രതി നിധി സംഘം കൂടിക്കാഴ്ച നടത്തി

യു. എ. ഇ. കോണ്‍സുലേറ്റ് തിരുവനന്ത പുരത്ത് തുറന്നു

October 22nd, 2016

uae-flag-epathram
അബുദാബി : ദക്ഷിണേന്ത്യ യിലെ ആദ്യ യു. എ. ഇ. കോണ്‍സു ലേറ്റ് തിരു വനന്ത പുരത്ത് മണക്കാട് ഫോര്‍ട്ട് പോലീസ് സ്റ്റേഷന് സമീപം തുറന്നു പ്രവര്‍ ത്തനം ആരം ഭിച്ചു. ഇന്ത്യ യിലെ യു. എ. ഇ. യുടെ രണ്ടാ മത്തെ നയ തന്ത്ര കാര്യാ ല യമാണ് ഇത്.

കോണ്‍സു ലേറ്റ് വരുന്ന തോടെ ഇരു രാജ്യ ങ്ങളും തമ്മി ലുള്ള ബന്ധം കൂടുതല്‍ ദൃഢ മാകും എന്നും ഇതിന്റെ പ്രവര്‍ത്ത നങ്ങള്‍ ഏറ്റവും അധികം പ്രയോജനം ലഭി ക്കുക കേരള ത്തില്‍ നിന്നു ള്ള വര്‍ക്ക് ആയി രിക്കും എന്നും യു. എ. ഇ. വിദേശ കാര്യ മന്ത്രാ ലയം അണ്ടര്‍ സെക്രട്ടറി മുഹമ്മദ് മേര്‍ അല്‍ റൈസി പറഞ്ഞു.

സംസ്ഥാന ഗവർണ്ണർ പി. സദാശിവം, മുഖ്യ മന്ത്രി പിണ റായി വിജയന്‍, ഇന്ത്യ യിലെ യു. എ. ഇ. സ്ഥാന പതി ഡോ. അഹമ്മദ് അബ്ദുല്‍ റഹി മാന്‍ അല്‍ ബന്ന, കോണ്‍സല്‍ ജനറല്‍ ജമാല്‍ ഹുസൈന്‍ അല്‍ സാബി, അഹ്മദ് എല്‍ഹാം അല്‍ ദാഹെരി, ഡോ. ശശി തരൂര്‍ എം. പി., അബുദാബി ചേംബര്‍ ഒാഫ് കൊമേഴ്സ് ഡയറക്ടര്‍ ബോര്‍ഡ് അംഗ വും ലുലു ഗ്രൂപ്പ് എം. ഡി. യുമായ പത്മശ്രീ എം. എ. യൂസഫലി തുടങ്ങി യവര്‍ ചട ങ്ങില്‍ സംബന്ധിച്ചു.

യു. എ. ഇ. യിലെ ഇന്ത്യ ക്കാരില്‍ 70 ശത മാനവും മല യാളി കളാ ണ്. പ്രവാ സി മല യാളി കളില്‍ 35.5 ശതമാ നവും യു. എ. ഇ. യിലാണ് ഉള്ളത് എന്നും വിനോദ സഞ്ചാരം, ഉന്നത വിദ്യാ ഭ്യാസം എന്നീ മേഖല കളില്‍ യു. എ. ഇ. യും കേരള വും തമ്മിലുള്ള സഹകരണം വര്‍ദ്ധി പ്പിക്കണം എന്നും സംസ്ഥാന ഗവർണ്ണർ പി. സദാശിവം പറഞ്ഞു.

- കറസ്പോണ്ടന്‍റ്

വായിക്കുക: , , , ,

Comments Off on യു. എ. ഇ. കോണ്‍സുലേറ്റ് തിരുവനന്ത പുരത്ത് തുറന്നു

പ്രവാസി സ്കോളര്‍ ഷിപ്പ് പദ്ധതി അപേക്ഷാ തീയതി നീട്ടി

October 19th, 2016

kerala-students-epathram
അബുദാബി : പ്രവാസി സ്കോളര്‍ ഷിപ്പ് പദ്ധതി അപേക്ഷാ തീയതി നീട്ടി യതാ യി അബു ദാബി ഇന്ത്യന്‍ എംബസ്സി അറിയിച്ചു. സ്കോളര്‍ ഷിപ്പിന് അപേക്ഷ സമര്‍പ്പി ക്കേണ്ട തീയതി 2016 ഒക്ടോബര്‍ 14 ല്‍ നിന്ന് 30 വരെ നീട്ടി യിട്ടുണ്ട് .

ഇന്ത്യന്‍ വംശജര്‍, എന്‍. ആര്‍. ഐ. ക്കാര്‍, എന്നിവ രുടെ മക്കള്‍ക്ക് സ്കോളര്‍ ഷിപ്പ് ലഭിക്കും. ഓണ്‍ ലൈന്‍ വഴി യാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. കൂടുതല്‍ വിവര ങ്ങള്‍ മന്ത്രാലയ ത്തിന്റെ വെബ് സൈറ്റിൽ ലഭ്യമാണ്.

എമിഗ്രേഷന്‍ ക്ളിയറന്‍സ് ആവശ്യ മുള്ള രാജ്യ ങ്ങളില്‍ ജോലി ചെയ്യുന്ന വരുടെ ഇന്ത്യയില്‍ പഠിക്കുന്ന മക്കളും സ്കോളര്‍ ഷിപ്പിന് അര്‍ഹ രാണ്.

സ്കോളര്‍ ഷിപ്പ് ലഭിക്കുന്ന വരുടെ എണ്ണം 100 ല്‍ നിന്നും 150 ആയി നേരത്തെ വര്‍ദ്ധി പ്പിച്ചി രുന്നു. ഇ. സി. ആര്‍. രാജ്യ ങ്ങളിൽ ഉള്ളവരുടെ മക്കള്‍ ക്കു വേണ്ടി യാണ് 50 എണ്ണം വർദ്ധിപ്പിച്ചത്.

– Scholarship Programme for Diaspora Children (SPDC)

- കറസ്പോണ്ടന്‍റ്

വായിക്കുക: , , , ,

Comments Off on പ്രവാസി സ്കോളര്‍ ഷിപ്പ് പദ്ധതി അപേക്ഷാ തീയതി നീട്ടി

ഇന്ത്യൻ സ്ഥാനപതിയായി നവ്ദീപ് സിംഗ് സൂരി

October 17th, 2016

indian-ambassedor-to-uae-navdeep-singh-suri-ePathram
അബുദാബി : യു. എ. ഇ. യിലെ ഇന്ത്യൻ അംബാസി ഡറായി നവ്ദീപ് സിംഗ് സൂരി യെ നിയ മിച്ചതായി അബു ദാബി ഇന്ത്യൻ എംബസ്സി വാർത്താ ക്കുറി പ്പിൽ അറി യിച്ചു. നിലവിൽ ആസ്ട്രേലിയ യിലെ ഇന്ത്യൻ ഹൈക്കമ്മീഷണ റാണ് അദ്ദേഹം.

ഏതാനും ആഴ്ച കൾ ക്കു ള്ളി ൽ നവ്ദീപ് സിംഗ് സൂരി അബു ദാബി യിൽ ചാർജ്ജെടുക്കും എന്ന് എംബസ്സി വൃത്ത ങ്ങൾ അറിയിച്ചു.

പഞ്ചാബിലെ അമൃത്‌സർ സ്വദേശി യായ നവ്ദീപ് സിംഗ് സൂരി, 1983 ൽ ഇന്ത്യൻ ഫോറിൻ സർ വ്വീ സിൽ (ifs) പ്രവേ ശിച്ചു. കൈറോ, ഡമാസ്കസ്, വാഷിംഗ്ടൺ, ലണ്ടൻ എന്നി വിട ങ്ങളിൽ സേവനം അനുഷ്ഠി ച്ചിട്ടുണ്ട്.

അറബിക്, ഫ്രഞ്ച് ഭാഷ കളിലും നൈപു ണ്യ മുള്ള അദ്ദേഹം, ധന തത്വ ശാസ്ത്ര ത്തിൽ മാസ്റ്റർ ഡിഗ്രി എടു ത്തി ട്ടു ണ്ട്.

ഈ വർഷം ആഗസ്റ്റ് 31 നു വിരമിച്ച മുൻ സ്ഥാനപതി ടി. പി. സീതാറാമി ന്റെ ഒഴിവി ലേക്കാണ് സൂരി എത്തു ന്നത്.

-photo courtesy: sbs dot com dot au

- കറസ്പോണ്ടന്‍റ്

വായിക്കുക: , , ,

Comments Off on ഇന്ത്യൻ സ്ഥാനപതിയായി നവ്ദീപ് സിംഗ് സൂരി

Page 10 of 25« First...89101112...20...Last »

« Previous Page« Previous « യു.എസ് വിമാനത്താവളത്തിൽ ഒമർ അബ്ദുള്ളയെ തടഞ്ഞുവെച്ചു
Next »Next Page » അബുദാബി ടൂർ 2016 സൈക്ലിംഗ് മത്സരം വ്യാഴാഴ്ച തുടങ്ങും »ക്രിക്കറ്റ് സ്‌റ്റേഡിയം ക...
ലിയോ ടോള്‍സ്റ്റോയി ലോക സാ...
മൈക്കള്‍ ജാക്സന്‍റെ മരണത്...
ഫേസ്ബുക്ക് കമന്റ് കാരണം സ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha