ശശികല തമിഴ്നാട് മുഖ്യമന്ത്രി

February 5th, 2017

sasikala-aiadmk-selected-aiadmk-parliamentary-party-leader-ePathram
ചെന്നൈ: വി. കെ. ശശികല നടരാജൻ തമിഴ്നാട് മുഖ്യ മന്ത്രി യാകും. ഇതിന് മുന്നോടി യായി ശശി കലയെ അണ്ണാ ഡി. എം. കെ. നിയമ സഭാ കക്ഷി നേതാ വായി പാർട്ടി എം. എൽ. എ.മാർ തെരഞ്ഞെടുത്തു. രണ്ടു ദിവസ ത്തിനകം തമിഴ് നാട് മുഖ്യ മന്ത്രി യായി വി. കെ. ശശികല സത്യ പ്രതിജ്ഞ ചെയ്യും.

അണ്ണാ ഡി. എം. കെ. പാർല മെന്‍റ റി പാർട്ടി യോഗ ത്തിൽ നില വിലെ മുഖ്യ മന്ത്രി ഒ. പനീർശെൽവം ശശികല യുടെ പേര് കക്ഷി നേതാവ് സ്ഥാന ത്തേക്ക് നിർദ്ദേ ശിച്ചു. തുടർന്ന് അംഗ ങ്ങൾ ശശി കലയെ പിന്തുണ ക്കുക യായി രുന്നു.

- pma

വായിക്കുക: , , , ,

Comments Off on ശശികല തമിഴ്നാട് മുഖ്യമന്ത്രി

ശശികല മുഖ്യമന്ത്രി ആയേക്കും : നാളെ എം.എല്‍.എ മാരുടെ യോഗം

February 4th, 2017

sasikala_epathram

ചെന്നൈ : തമിഴ്നാട് മുഖ്യമന്ത്രിയായി ശശികല സ്ഥാനമേല്‍ക്കുമെന്ന് സൂചന. നിലവിലെ മുഖ്യമന്ത്രി പനീര്‍ ശെല്‍വത്തെ മാറ്റിയാണ് എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി ശശികല മുഖ്യമന്ത്രിയാകുന്നത്. കാര്യങ്ങള്‍ തീരുമാനിക്കുന്നതിനായി അണ്ണാ ഡിഎംകെയുടെ ചെന്നൈയിലെ ആസ്ഥാനത്ത് നാളെ രാവിലെ പത്തിന് എം എല്‍ എ മാരുടെ യോഗം വിളിച്ചിട്ടുണ്ട്.

നേരത്തെ തനിക്കെതിരായ കേസുകളുടെ വിധി വന്നതിനു ശേഷം മുഖ്യമന്ത്രിയായാല്‍ മതിയെന്നായിരുന്നു ശശികലയുടെ തീരുമാനം.എന്നാല്‍ ജല്ലിക്കെട്ട് സമരവിജയങ്ങളുടെ പശ്ചാത്തലത്തില്‍ പനീര്‍ ശെല്‍വത്തിന്റെ പ്രതിച്ഛായ വര്‍ദ്ധിച്ചതാണ് പെട്ടെന്നുള്ള തീരുമാനത്തിന് കാരണമെന്ന് കരുതുന്നു.പാര്‍ട്ടികകത്തും ശശികല വെള്ളിയാഴ്ച്ച ചില അഴിച്ചുപണികള്‍ നടത്തിയിരുന്നു.

- അവ്നി

വായിക്കുക: ,

Comments Off on ശശികല മുഖ്യമന്ത്രി ആയേക്കും : നാളെ എം.എല്‍.എ മാരുടെ യോഗം

ഇ. അഹമ്മദ് എം. പി. അന്തരിച്ചു

February 1st, 2017

muslim-league-president-e-ahmed-mp-ePathram
ന്യൂദല്‍ഹി : മുസ്ലിം ലീഗ് ദേശീയ അദ്ധ്യക്ഷനും മുന്‍ കേന്ദ്ര മന്ത്രി യുമായ ഇ. അഹമ്മദ് എം. പി. അന്തരിച്ചു. 78 വയസ്സു ണ്ടായിരുന്നു. ചൊവ്വാഴ്ച പാര്‍ല മെന്റില്‍ രാഷ്ട്ര പതി യുടെ നയ പ്രഖ്യാപന പ്രസംഗ ത്തിനി ടയില്‍ കുഴഞ്ഞു വീണിരുന്ന അദ്ദേഹത്തെ ന്യൂദല്‍ഹി രാം മനോഹര്‍ ലോഹ്യ ആശു പത്രി യില്‍ പ്രവേശി പ്പിക്കുക യായിരുന്നു. ബുധനാഴ്ച പുലര്‍ച്ചെ രണ്ടര മണി യോടെ മരണം സ്ഥിരീകരിച്ചു.

മക്കളായ നസീര്‍ അഹമ്മദ്, റഈസ് അഹമ്മദ്, ഡോ. ഫൗസിയ, മരുമകന്‍ ഡോ. ബാബു ഷെര്‍ഷാദ് എന്നിവര്‍ മരണ സമയത്ത് സമീപ ത്തു ണ്ടാ യി രുന്നു.12 മണിക്കൂ റോളം വെന്‍റി ലേറ്റ റിന്‍െറ സഹായ ത്തോടെ ജീവന്‍ നില നിര്‍ത്തിയ ഇ. അഹ മ്മദിനെ ബ്രെയിന്‍ വേവ് ടെസ്റ്റ് നടത്തിയ ശേഷ മാണ് മരണം സ്ഥിരീ കരിച്ചത്.

ബുധനാഴ്ച ദല്‍ഹിയിലും കോഴി ക്കോടും പൊതുദ ര്‍ശനത്തിന് വെക്കുന്ന മൃത ദേഹം ഖബറടക്ക ത്തിനായി സ്വദേശ മായ കണ്ണൂരി ലേക്ക് കൊണ്ടു പോകും.

- pma

വായിക്കുക: , , ,

Comments Off on ഇ. അഹമ്മദ് എം. പി. അന്തരിച്ചു

ഗാന്ധിയുടെ ചിത്രം കറന്‍സി നോട്ടു കളില്‍ നിന്ന് ഒഴിവാക്കും : ഹരിയാന മന്ത്രി അനില്‍ വിജ്

January 14th, 2017

khadi-calendar-2017-with-narendra-modi-ePathram.jpg
ന്യൂദൽഹി : ഖാദി കലണ്ടറിൽ മോദിയെ ഉൾ പ്പെടുത്തിയ വിഷയ ത്തിൽ വിവാദ പരമർശ വു മായി ഹരിയാന മന്ത്രി അനിൽ വിജ്.

ഖാദി കലണ്ടറിൽ നിന്നും ഗാന്ധിയെ മാറ്റി പ്രധാന മന്ത്രി നരേന്ദ്ര മോഡിയെ ഉൾ പ്പെടു ത്തിയത് നല്ല തീരു മാന മാണ്. ക്രമേണ കറൻസി നോട്ടു കളില്‍ നിന്നും ഗാന്ധി യെ മാറ്റണം എന്നു മാണ് തന്റെ അഭി പ്രായം എന്നും മന്ത്രി മാധ്യമ പ്രവര്‍ത്ത കരോട് പറഞ്ഞു.

ഹരിയാന സര്‍ക്കാരിലെ ആരോഗ്യം, കായികം, യുവ ജന ക്ഷേമം എന്നിവ യുടെ ചുമതല യുള്ള മന്ത്രി യാണ് അനില്‍ വിജ്.

പുതിയ നോട്ടു കളില്‍ ഗാന്ധി യുടെ ചിത്രം ഉണ്ടല്ലോ എന്നുള്ള പത്ര പ്രവര്‍ത്ത കന്റെ ചോദ്യ ത്തിന്, കാല ക്രമേണ നോട്ടു കളില്‍ നിന്നും ഗാന്ധി യുടെ ചിത്രം മാറ്റും എന്നാ യിരു ന്നു മറുപടി.

കലണ്ടറില്‍ നിന്ന് ഗാന്ധി യെ മാറ്റു വാനുള്ള തീരുമാനം നന്നായി. മഹാത്മാ ഗാന്ധി യുടെ പേരില്‍ പേറ്റന്റ് ഉള്ള ഉല്‍പ്പന്നമല്ല ഖാദി. ഗാന്ധി യുടെ പേരു മായി ചേര്‍ത്ത് പ്രച രിച്ച നാളു കളില്‍ ഖാദി ഒരി ക്കലും പുരോ ഗതി നേടി യിട്ടില്ല. ഗാന്ധി യിലും നല്ല ബ്രാന്‍ഡ് നരേന്ദ്ര മോഡി യാണ്. മോഡി കാരണ മാണ് ഖാദി യുടെ കച്ചവടം വര്‍ദ്ധിച്ചത്.

രൂപ യുടെ കാര്യ ത്തിലും ഇതു തന്നെ യാണ് സംഭവി ക്കുന്നത്. മഹാത്മാ ഗാന്ധി യുടെ ചിത്രം കറന്‍സി യില്‍ വന്ന അന്നു മുതല്‍ അതിന്റെ മൂല്യം ഇടിഞ്ഞു തുടങ്ങി യത് എന്നും മന്ത്രി അഭി പ്രായ പ്പെട്ടു. ഹരിയാന യിലെ അമ്പാല യില്‍ പൊതു ചടങ്ങില്‍ സംസാ രിക്കുക യായി രുന്നു അനിൽ വിജ്.

- pma

വായിക്കുക: , , ,

Comments Off on ഗാന്ധിയുടെ ചിത്രം കറന്‍സി നോട്ടു കളില്‍ നിന്ന് ഒഴിവാക്കും : ഹരിയാന മന്ത്രി അനില്‍ വിജ്

നോട്ട് അസാധുവാക്കല്‍ : സാമ്പത്തിക മാന്ദ്യത്തിന് സാദ്ധ്യത എന്ന് രാഷ്ട്രപതി

January 5th, 2017

Pranab Mukherjee-epathram
ന്യൂദല്‍ഹി : നോട്ട് അസാധു വാക്കല്‍ രാജ്യത്ത് സാമ്പ ത്തിക മാന്ദ്യ ത്തിന് കാരണ മാകാന്‍ സാദ്ധ്യത ഉണ്ട് എന്ന് രാഷ്ട്ര പതി പ്രണാബ് മുഖര്‍ജി. ഗവര്‍ണ്ണര്‍ മാര്‍ക്കും ലഫ്. ഗവര്‍ണ്ണര്‍ മാര്‍ക്കും നല്‍കിയ വീഡിയോ സന്ദേശത്തി ലാണ് രാഷ്ട്ര പതി ഇക്കാര്യം പറഞ്ഞത്.

നോട്ട് അസാധു വാക്കിയത് മൂലം ജന ങ്ങള്‍ക്ക് ഉണ്ടായ ബുദ്ധി മുട്ടുകള്‍ പരി ഹരി ക്കാന്‍ സര്‍ക്കാര്‍ അതീവ ജാഗ്രത പാലിക്കണം എന്നും രാഷ്ട്രപതി ആവശ്യപ്പെട്ടു.

നോട്ട് പിന്‍വലി ക്കലി ലൂടെ കള്ള പ്പണവും അഴിമതി യും നിര്‍വീര്യ മാക്കും എങ്കിലും, സാമ്പത്തിക മാന്ദ്യ ത്തിന് ഇടയാക്കും എങ്കിലും ഇത് താത്കാലികം മാത്ര മാണ് എന്നും രാജ്യ ത്തി ന്റെ ദീര്‍ഘ കാല നേട്ട ത്തിന് ഇത്തരം നടപടി കള്‍ അനിവാര്യ മാണ് എന്നും അദ്ദേഹം വ്യക്തമാക്കി.

500, 1000 നോട്ടുകൾ പിന്‍ വലി വലിച്ചതിനു ശേഷം ആദ്യ മായാണ് രാഷ്ട്ര പതി പ്രതി കരിക്കുന്നത്.

- pma

വായിക്കുക: , , ,

Comments Off on നോട്ട് അസാധുവാക്കല്‍ : സാമ്പത്തിക മാന്ദ്യത്തിന് സാദ്ധ്യത എന്ന് രാഷ്ട്രപതി

Page 48 of 49« First...102030...4546474849

« Previous Page« Previous « യു. എ. ഇ. 2017 ലെ പൊതു അവധി ദിന ങ്ങൾ പ്രഖ്യാപിച്ചു
Next »Next Page » ഷണ്ഠീകരിക്കപ്പെട്ട വർത്ത മാന യാഥാർത്ഥ്യത്തെ തുറന്നു കാട്ടി ലൈറ്റ്‌സ് ഔട്ട് »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha