രണ്ടു ദിവസം കൂടി അതി ശക്തമായ മഴ പെയ്യും

August 7th, 2020

rain-in-kerala-monsoon-ePathram
കൊച്ചി : കേരളത്തില്‍ അതിശക്തമായ കാലവര്‍ഷം രണ്ടു ദിവസം കൂടി തുടരും എന്നതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണം എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.

വയനാട്, ഇടുക്കി, കോട്ടയം, പത്തനം തിട്ട, തൃശ്ശൂര്‍, പാലക്കാട് ജില്ല കളില്‍ ഞായറാഴ്ച വരെ അതിതീവ്ര മഴക്കു സാദ്ധ്യത. മണിക്കൂറില്‍ 55 കിലോ മീറ്റര്‍ വരെ വേഗതയില്‍ കാറ്റു വീശാന്‍ സാദ്ധ്യതയുണ്ട്.

തിരുവനന്തപുരം, കൊല്ലം ജില്ല കളില്‍ തീവ്ര മഴക്കു സാദ്ധ്യത ഇല്ല എങ്കിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കി യിട്ടുണ്ട്.

ആഗസ്റ്റ് ഒന്‍പത് ഞായറാഴ്ച മറ്റൊരു ന്യൂന മര്‍ദ്ദം കൂടി ബംഗാള്‍ ഉള്‍ക്കടലിൽ രൂപം കൊള്ളും. അതോടെ മഴയുടെ ശക്തി തിങ്കളാഴ്ച വരെ തുടരും.

മല്‍സ്യത്തൊഴിലാളികള്‍ ഈ ദിവസ ങ്ങളില്‍ കടലില്‍ പോകരുത് എന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

- pma

വായിക്കുക: , , , ,

Comments Off on രണ്ടു ദിവസം കൂടി അതി ശക്തമായ മഴ പെയ്യും

മഴ ശക്തമായി : വെള്ളപ്പൊക്ക മുന്നറിയിപ്പ് 

August 6th, 2020

lightning-rain-thunder-storm-kerala-ePathram
കോഴിക്കോട് : സംസ്ഥാനത്ത് മഴ കൂടുതല്‍ ശക്തമായ തോടെ വെള്ള പ്പൊക്ക സാദ്ധ്യത എന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. മഴയോടൊപ്പം ശക്തമായ കാറ്റും വീശുന്നതി നാല്‍ വ്യാപകമായ നാശ നഷ്ടങ്ങളും റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്.

സംസ്ഥാനത്തെ നദികളില്‍ ജല നിരപ്പ് അതി വേഗം ഉയര്‍ന്നു എന്നതിനാലും കാറ്റും മഴയും ഞായറാഴ്ച വരെ തുടരും എന്നതിനാലും ജാഗ്രതാ മുന്നറിപ്പ് നല്‍കി യിട്ടുണ്ട്. മാത്രമല്ല മരങ്ങള്‍ കടപുഴകി വീണതും വെള്ള ക്കെട്ട് രൂപപ്പെട്ടതിനാലും റോഡ് ഗതാഗതം താറു മാറായിട്ടുണ്ട്. കോഴിക്കോട്, വയനാട് എന്നീ ജില്ല കളില്‍ റെഡ് അലര്‍ട്ടും പുറപ്പെടുവിച്ചു.

ചാലിയാർ, ഇരുവഴഞ്ഞി, പൂനൂര്‍ പുഴകളില്‍ ജലനിരപ്പ് ഉയര്‍ന്നു. വടക്കന്‍ കേരള ത്തിന്റെ മലയോര മേഖല കള്‍ പൊട്ടല്‍ ഭീതി യിലാണ്. നദികള്‍ക്ക് സമീപം താമസിക്കുന്ന ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണം.

ഉരുൾ പൊട്ടൽ സാദ്ധ്യതയുള്ള പ്രദേശ ങ്ങളിൽ താമസി ക്കുന്നവർ മരുന്നും വെള്ളവും ലഘു ഭക്ഷണ ങ്ങളും അടങ്ങിയ അത്യാവശ്യ സാധനങ്ങള്‍ അടങ്ങിയ ഒരു എമർജൻസി കിറ്റ് തയ്യാറാക്കി വെക്കു കയും വേണം എന്നും മലപ്പുറം ജില്ലാ കളക്ടര്‍ മുന്നറിയിപ്പു നല്‍കി.

ചാലിയാറിന്റെ തീരത്ത് താമസിക്കുന്നവര്‍ ബന്ധു വീടു കളിലേക്ക് അല്ലെങ്കില്‍ ദുരിതാശ്വാസ ക്യാമ്പു കളിലേക്ക് മാറി താമസിക്കണം എന്നും അധികൃതർ മുന്നറിയിപ്പു നല്‍കി.

- pma

വായിക്കുക: , , , ,

Comments Off on മഴ ശക്തമായി : വെള്ളപ്പൊക്ക മുന്നറിയിപ്പ് 

മഴ ശക്തമായി : വെള്ളപ്പൊക്ക മുന്നറിയിപ്പ് 

August 6th, 2020

lightning-rain-thunder-storm-kerala-ePathram
കോഴിക്കോട് : സംസ്ഥാനത്ത് മഴ കൂടുതല്‍ ശക്തമായ തോടെ വെള്ള പ്പൊക്ക സാദ്ധ്യത എന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. മഴയോടൊപ്പം ശക്തമായ കാറ്റും വീശുന്നതി നാല്‍ വ്യാപകമായ നാശ നഷ്ടങ്ങളും റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്.

സംസ്ഥാനത്തെ നദികളില്‍ ജല നിരപ്പ് ഉയര്‍ന്നതിനാലും കാറ്റും മഴയും ഞായറാഴ്ച വരെ തുടരും എന്നതിനാലും ജാഗ്രതാ മുന്നറിപ്പ് നല്‍കിയിട്ടുണ്ട്. മാത്രമല്ല വെള്ളക്കെട്ട് രൂപപ്പെട്ട തിനാൽ റോഡ് ഗതാഗതം താറു മാറായിട്ടുണ്ട്. കോഴിക്കോട്, വയനാട് എന്നീ ജില്ലകളില്‍ റെഡ് അലര്‍ട്ടും പുറപ്പെടുവിച്ചു.

ചാലിയാർ, ഇരുവഴഞ്ഞി, പൂനൂര്‍ പുഴകളില്‍ ജലനിരപ്പ് ഉയര്‍ന്നു. വടക്കന്‍ കേരളത്തി ന്റെ മലയോര മേഖലകള്‍ ഉരുള്‍ പൊട്ടല്‍ ഭീതിയിലാണ്. നദികള്‍ക്ക് സമീപം താമസി ക്കുന്ന ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണം.

ഉരുൾ പൊട്ടൽ സാദ്ധ്യതയുള്ള പ്രദേശ ങ്ങളിൽ താമസി ക്കുന്നവർ മരുന്നും വെള്ളവും ലഘു ഭക്ഷണ ങ്ങളും അടങ്ങിയ അത്യാവശ്യ സാധനങ്ങള്‍ അടങ്ങിയ ഒരു എമർജൻസി കിറ്റ് തയ്യാറാക്കി വെക്കു കയും വേണം എന്നും മലപ്പുറം ജില്ലാ കളക്ടര്‍ മുന്നറിയിപ്പു നല്‍കി.

ചാലിയാറിന്റെ തീരത്ത് താമസിക്കുന്നവര്‍ ബന്ധു വീടു കളിലേക്ക് അല്ലെങ്കില്‍ ദുരിതാശ്വാസ ക്യാമ്പു കളിലേക്ക് മാറി താമസിക്കണം എന്നും അധികൃതർ മുന്നറിയിപ്പു നല്‍കി.

- pma

വായിക്കുക: , , , ,

Comments Off on മഴ ശക്തമായി : വെള്ളപ്പൊക്ക മുന്നറിയിപ്പ് 

ബെയ്​റൂത്ത് തുറമുഖത്ത് സ്ഫോടനം : 78 മരണം

August 5th, 2020

massive-blast-in-lebanon-s-capital-beirut-sea-port-ePathram
ലെബനാനിലെ ബെയ്റൂത്തിൽ ചൊവ്വാഴ്ച രാത്രി ഉണ്ടായ ഇരട്ട സ്ഫോടന ങ്ങളില്‍ 78 പേര്‍ മരിക്കുകയും നാലായിരത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബെയ്റൂത്ത് തുറമുഖത്തുള്ള വലിയ കെട്ടിട ങ്ങളിലാണ് സ്‌ഫോടനങ്ങള്‍ ഉണ്ടായത്.

ഇവിടെ സൂക്ഷിച്ചിരുന്ന സ്‌ഫോടക വസ്തുക്കള്‍ പൊട്ടി ത്തെറിച്ചതാണ് ഇതിനു കാരണം എന്നും പ്രദേശ വാസികളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

- pma

വായിക്കുക: , ,

Comments Off on ബെയ്​റൂത്ത് തുറമുഖത്ത് സ്ഫോടനം : 78 മരണം

കൊറോണ – സ്പെയിനിൽ മരണം തുടരുന്നു

April 3rd, 2020

corono-masked-man-epathram

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ തൊള്ളായിരത്തിലേറെ മരണങ്ങളാണ് സ്പെയിനിൽ കൊറോണ മൂലം രേഖപ്പെടുത്തിയത്. പുതിയ കേസുകളുടെ എണ്ണത്തിൽ കുറവുണ്ട് എന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിക്കുന്നുണ്ട് എങ്കിലും മരണ നിരക്ക് ഏറെ ആശങ്കക്ക് വഴി വെക്കുന്നുണ്ട്.

ഇറ്റലി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കൊറോണ മരണം സംഭവിച്ച രാജ്യമാണ് സ്പെയിൻ. ഒരു ലക്ഷത്തി പതിനേഴായിരം പേർക്ക് രോഗ ബാധയുള്ളതായി ക്ണ്ടെത്തിയിട്ടുണ്ട്. പതിനായിരത്തി തൊള്ളായിരത്തിലേറെ പേർ മരണമടഞ്ഞു. ഇതിൽ 932 പേരാണ് ഇന്നലെ മരിച്ചത്.

എന്നാൽ പുതിയ കേസുകളുടെ എണ്ണത്തിൽ കുറവുണ്ട് എന്ന് കണക്കുകൾ സൂചിപ്പിക്കുന്നുണ്ട്. വ്യാപന തോത് കഴിഞ്ഞ ആഴ്ച്ചത്തെ 20 ശതമാനത്തിൽ നിന്നും 6.8 ശതമാനമായി കുറഞ്ഞു എന്ന് ആരോഗ്യ വകുപ്പ് അറിയിച്ഛു.

- ജെ.എസ്.

വായിക്കുക: , , , ,

Comments Off on കൊറോണ – സ്പെയിനിൽ മരണം തുടരുന്നു

Page 4 of 20« First...23456...1020...Last »

« Previous Page« Previous « സംസ്ഥാനത്ത് 1316 സാമൂഹിക അടുക്കളകള്‍
Next »Next Page » കൊവിഡ്-19 പ്രതിരോധം: കേരള ത്തിന്റെ നേട്ട ത്തിന്ന് ആധാരം ആരോഗ്യ പ്രവർത്തകരുടെ മികവ് »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha