കേരളം : ഇ. എസ്. ജി. നയം നടപ്പാക്കുന്ന ആദ്യ സംസ്ഥാനം

October 2nd, 2025

e-s-g-kerala-become-india-s-first-environment-social-governance-policy-state-ePathram
തിരുവനന്തപുരം : സമഗ്രമായ ഒരു ഇ. എസ്. ജി. നയം (Environment, Social and Governance – ESG -Policy) നടപ്പിൽ വരുത്തിയ ആദ്യത്തെ ഇന്ത്യൻ സംസ്ഥാനം എന്ന പദവി കരസ്ഥമാക്കി കേരളം. വ്യവസായ – സംരംഭക പ്രവർത്തനങ്ങളിൽ പാരിസ്ഥിതിക സാമൂഹിക, ഭരണ നിർവ്വഹണ ചട്ടക്കൂട് പ്രയോഗത്തിൽ കൊണ്ടു വരിക എന്ന ലക്ഷ്യത്തോടെ രൂപം നൽകിയ സംസ്ഥാന ഇ. എസ്. ജി. നയത്തിന് മന്ത്രി സഭാ യോഗം അംഗീകാരം നൽകി.

ഇ. എസ്. ജി. തത്വങ്ങൾ പാലിക്കുന്ന നിക്ഷേപങ്ങളെ ആകർഷിക്കുകയും അത്തരം നിക്ഷേപങ്ങൾക്ക് അനുയോജ്യമായ ഇന്ത്യയിലെ ഒന്നാമത്തെ ലക്ഷ്യ സ്ഥാനമായി കേരളത്തെ മാറ്റുകയുമാണ് നയത്തിലൂടെ ലക്‌ഷ്യം വെക്കുന്നത് എന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. ഇതിലൂടെ കേരളത്തെ ഇ. എസ്. ജി സംസ്ഥാനമായി ബ്രാൻഡ് ചെയ്യും. Image Credit : P R D 

- pma

വായിക്കുക: , , , ,

Comments Off on കേരളം : ഇ. എസ്. ജി. നയം നടപ്പാക്കുന്ന ആദ്യ സംസ്ഥാനം

കാന്തപുരത്തിനു ടോളറന്‍സ് അവാര്‍ഡ്

October 2nd, 2025

kantha-puram-in-icf-dubai-epathram
ദുബായ് : ഗ്രാന്‍ഡ് മീലാദ് സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഏര്‍പ്പെടുത്തിയ ഗ്രാന്‍ഡ് ടോളറന്‍സ് അവാര്‍ഡ് കാന്തപുരം എ. പി. അബൂ ബക്കര്‍ മുസ്‌ലിയാര്‍ക്ക് സമ്മാനിക്കും.

2025 ഒക്ടോബര്‍ നാലിന് ദുബായ് ഹോര്‍ അല്‍ അന്‍സ് ഓപ്പണ്‍ ഗ്രൗണ്ടില്‍ നടക്കുന്ന ഗ്രാന്‍ഡ് ടോളറന്‍സ് കോണ്‍ഫറന്‍സിൽ വെച്ചാണ് അവാർഡ് സമ്മാനിക്കുക.

ഏഴ് പതിറ്റാണ്ടിലേറെ മത വിദ്യാഭ്യാസ ജീവ കാരുണ്യ മേഖലകളിലെ നിസ്തുല സേവനം പരിഗണിച്ചാണ് കാന്തപുരത്തെ തെരഞ്ഞെടുത്തത്.

- pma

വായിക്കുക: , , , , , ,

Comments Off on കാന്തപുരത്തിനു ടോളറന്‍സ് അവാര്‍ഡ്

റോഡ് അപകടങ്ങളിൽ ജീവൻ രക്ഷിക്കുന്നതിൽ കേരളം മുന്നിൽ

September 25th, 2025

accident-epathram
ന്യൂഡൽഹി : റോഡ് അപകടങ്ങളിൽ പെടുന്നവരുടെ ജീവൻ രക്ഷിക്കുന്നതിൽ കേരളം ഏറെ മുന്നിൽ എന്ന് കേന്ദ്ര സർക്കാർ. അപകടങ്ങൾ ഉണ്ടായാൽ കേരള ത്തിൽ ദ്രുത ഗതിയിലുള്ള പ്രതികരണവും വിപുലമായ ആശുപത്രി ശൃംഖലയുമാണ്‌ വിലപ്പെട്ട ജീവൻ രക്ഷിക്കാൻ കേരളത്തെ സഹായിക്കുന്നത്.

സ്‌പെഷ്യാലിറ്റി ആശുപത്രികൾ ധാരാളം ഉള്ള സംസ്ഥാനത്ത് അപകടത്തിൽപ്പെട്ടവരെ ട്രോമ കെയർ സെന്ററുകളിൽ പെട്ടെന്ന്‌ എത്തിക്കാൻ കഴിയുന്നു എന്നും റോഡ്‌ സുരക്ഷ വിദഗ്‌ധർ റിപ്പോർട്ട് ചെയ്യുന്നു. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം പുറത്തു വിട്ട കണക്കുകൾ അനുസരിച്ച് 2023ൽ കേരളത്തിൽ ഉണ്ടായ റോഡ് അപകടങ്ങളുടെ എണ്ണം 48,091. ഇതിൽ മരണ പ്പെട്ടവരുടെ എണ്ണം 4,080.

അപകടങ്ങള്‍ മുൻ (2022) വർഷത്തേക്കാൾ 237 എണ്ണം കുറഞ്ഞു. റോഡ് അപകടങ്ങളുടെ കണക്കിൽ രാജ്യത്ത്‌ മൂന്നാമത് ആണെങ്കിലും മരണ നിരക്ക്‌ ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ദേശീയ തലത്തിലെ മരണ നിരക്കിൽ 100 അപകടങ്ങളിൽ 36 പേർ എന്നുള്ളത് കേരളത്തിൽ 8.5 മാത്രം എന്നുള്ളത് കേന്ദ്രം പ്രത്യേകം പരാമർശിച്ചു.

- pma

വായിക്കുക: , , , , , , , ,

Comments Off on റോഡ് അപകടങ്ങളിൽ ജീവൻ രക്ഷിക്കുന്നതിൽ കേരളം മുന്നിൽ

മോഹൻലാലിന് ഫാല്‍ക്കെ അവാര്‍ഡ് സമ്മാനിച്ചു

September 25th, 2025

actor-mohanlal-receive-dadasaheb-phalke-award-2025-ePathram
ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനക്കുള്ള ഇന്ത്യന്‍ സിനിമയിലെ പരമോന്നത പുരസ്കാരം ദാദാ സാഹെബ് ഫാല്‍ക്കെ അവാര്‍ഡ് മലയാളത്തിന്റെ അഭിമാന താരം മോഹൻ ലാൽ, രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്നും സ്വീകരിച്ചു. 71 ആമത്ദേ ശീയ ചലച്ചിത്ര പുരസ്കാര ദാന ചടങ്ങിൽ വെച്ചായിരുന്നു സമഗ്ര സംഭാവനക്കുള്ള ദാദാ സാഹെബ് ഫാല്‍ക്കെ പുരസ്കാരം സമ്മാനിച്ചത്.

ന്യൂഡൽഹി വിജ്ഞാൻ ഭവനിൽ നടന്ന പുരസ്കാര ദാന ചടങ്ങിൽ രാഷ്ട്ര പതി ദ്രൗപതി മുർമുവിൽ നിന്ന് ദേശീയ അവാർഡ് ജേതാക്കളും പുരസ്കാരങ്ങൾ സ്വീകരിച്ചു.

‘പൂക്കാലം’ എന്ന സിനിമയിലൂടെ വിജയ രാഘവൻ മികച്ച സഹ നടനുള്ള അവാർഡും ‘ഉള്ളൊഴുക്ക്’ എന്ന സിനിമ യിലൂടെ ഉർവ്വശി മികച്ച സഹ നടിക്കും പുരസ്കാരങ്ങൾ ഏറ്റു വാങ്ങി. WiKiPeDiA

- pma

വായിക്കുക: , , , , ,

Comments Off on മോഹൻലാലിന് ഫാല്‍ക്കെ അവാര്‍ഡ് സമ്മാനിച്ചു

വേറിട്ട അവതരണവുമായി ‘ഇമ ഓണം മൂഡ് 2025’

September 25th, 2025

indian-media-onam-mood-2025-ePathram

അബുദാബി : മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മ ഇന്ത്യന്‍ മീഡിയ അബുദാബി (ഇമ) എല്‍. എല്‍. എച്ച്.- ലൈഫ് കെയര്‍ ഹോസ്പിറ്റലുമായി സഹകരിച്ച് ‘ഓണം മൂഡ് 2025’ എന്ന പേരിൽ ഓണാഘോഷവും കുടുംബ സംഗമവും സംഘടിപ്പിച്ചു. മുസ്സഫയിലെ ലൈഫ് കെയര്‍ ഹോസ്പിറ്റല്‍ പാര്‍ട്ടി ഹാളിലായിരുന്നു ആഘോഷം.

onam-mood-2025-ima-family-meet-onam-celebration-ePathram

അത്തപ്പൂക്കളം, മാവേലി എഴുന്നെള്ളത്ത്, വിവിധ മത്സരങ്ങൾ, സംഗീത വിരുന്നും നൃത്ത നൃത്യങ്ങളും ഒപ്പം വിഭവ സമൃ ദ്ധമായ ഓണ സദ്യയും ‘ഓണം മൂഡ് 2025’ പേരിനെ അർത്ഥവത്താക്കി.

പ്രധാന പ്രായോജകരായ ബുര്‍ജില്‍ ഹോൾഡിംഗ്‌സ് റീജ്യണൽ ബിസിനസ് ഡവലപ്‌മെന്റ് മാനേജര്‍ നിവിന്‍ വര്‍ഗീസ്, വിന്‍സ്‌മേര ജ്വലേഴ്‌സ് യു. എ. ഇ. റീട്ടെയില്‍ ഹെഡ് അരുണ്‍ നായര്‍, എ. ബി. സി. കാര്‍ഗോ അബു ദാബി ബ്രാഞ്ച് മാനേജര്‍ സോനു സൈമണ്‍, എല്‍. എല്‍. എച്. & ലൈഫ് കെയര്‍ ഹോസ്പിറ്റല്‍സ് അസി. മാർക്കറ്റിങ് മാനേജര്‍ ഷിഹാബ് എന്നിവര്‍ അതിഥികൾ ആയിരുന്നു.

indian-media-ima-members-in-onam-mood-2025-ePathram

ഗായകരായ റഷീദ് കൊടുങ്ങല്ലൂർ, സൽക്ക മുഹമ്മദ് സഹൽ, ഇമ ജോയിന്റ് സെക്രട്ടറി നിസാമുദ്ധീന്‍, അംഗങ്ങളായ എൻ. എ. ജാഫർ, പി. എം. അബ്ദുൽ റഹിമാൻ, മാവേലിയായി വേഷമിട്ട ഷംസു തിരുവത്ര, കുട്ടികൾ അടക്കമുള്ള കുടുംബാംഗങ്ങളും അതിഥി കളും ഗാനങ്ങൾ ആലപിക്കുകയും വിവിധ കലാ പരിപാടികളിലും മത്സരങ്ങളിലും ഭാഗമാവുകയും ചെയ്തു.

പരിപാടികളിൽ പങ്കെടുത്ത കുട്ടികളെ സമ്മാനങ്ങൾ നൽകി ആദരിച്ചു. മത്സരങ്ങളും വിനോദങ്ങളും ആഘോഷത്തിന് പുതുമയേകി. വിഷ്ണു നാട്ടായിക്കൽ അവതാരകൻ ആയിരുന്നു.

ഇമ പ്രസിഡണ്ട് സമീര്‍ കല്ലറ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി റാഷിദ് പൂമാടം സ്വാഗതവും ട്രഷറര്‍ ഷിജിന കണ്ണന്‍ ദാസ് നന്ദിയും പറഞ്ഞു. IMA FB PAGE

- pma

വായിക്കുക: , , , , , , , ,

Comments Off on വേറിട്ട അവതരണവുമായി ‘ഇമ ഓണം മൂഡ് 2025’

Page 10 of 104« First...89101112...203040...Last »

« Previous Page« Previous « നാടക ഗാനാലാപന മത്സരം
Next »Next Page » മോഹൻലാലിന് ഫാല്‍ക്കെ അവാര്‍ഡ് സമ്മാനിച്ചു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha