ഗുജറാത്ത് മോഡൽ എങ്കിൽ കേരളം സൂപ്പർ മോഡൽ

May 11th, 2014

poverty-epathram

ന്യൂഡൽഹി: വികസന രംഗത്ത് ഗുജറാത്ത് മാതൃകാ സംസ്ഥാനം ആണെങ്കിൽ കേരളവും തമിഴ്നാടും കൈവരിച്ച നേട്ടങ്ങളെ പിന്നെ എന്ത് പറയും എന്ന് പ്രമുഖ സാമ്പത്തിക വിദഗ്ദ്ധൻ ഷോൺ ദ്രേസ. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ പ്രചരണ നൈപുണ്യത്തിനപ്പുറം ഗുജറാത്ത് മോഡലിൽ കാമ്പില്ല എന്ന് അദ്ദേഹം കണക്കുകളുടെ അടിസ്ഥാനത്തിൽ വ്യക്തമാക്കി. ഹ്യൂമൻ ഡെവെലപ്മെന്റ് ഇൻഡക്സ് (എച്ച്. ഡി. ഐ.) ആണ് വികസനത്തിന്റെ ഒരു പ്രധാനപ്പെട്ട അളവ് കോൽ. എന്നാൽ ഇന്ത്യയിലെ പ്രമുഖമായ 20 സംസ്ഥാനങ്ങളുടെ പട്ടികയിൽ 9ആം സ്ഥാനമാണ് എച്ച്. ഡി. ഐ. യുടെ കാര്യത്തിൽ ഗുജറാത്തിന്. കുട്ടികളുടെ പോഷണം, വിദ്യഭ്യാസം, ആരോഗ്യം, രോഗ പ്രതിരോധം എന്നിവ കണക്കിലെടുത്ത് തയ്യാറാക്കുന്ന ശിശുക്ഷേമത്തിന്റെ പട്ടികയിലും ഗുജറാത്ത് ഒൻപതാം സ്ഥാനത്ത് തന്നെ. ദാരിദ്ര്യത്തിന്റെ അളവായ മൾട്ടി ഡയമെൻഷനൽ പോവർട്ടി ഇൻഡെക്സ് (എം. പി. ഐ.) യുടെ കാര്യത്തിലും ഗുജറാത്ത് മുൻപിൽ തന്നെ. ഇവിടെയും 9ആം സ്ഥാനം ഗുജറാത്തിന് തന്നെ സ്വന്തം. പ്രതിശീർഷ ഉപഭോഗം, അരോഗ്യം, വിദ്യഭ്യാസം, വീട്ട് സൌകര്യങ്ങൾ, നഗരവൽക്കരണം, വാർത്താ വിനിമയം എന്നിങ്ങനെ അനേകം സൂചകങ്ങളുടെ അടിസ്ഥാനത്തിൽ രഘുറാം രാജൻ സമിതി ഏർപ്പെടുത്തിയ സമഗ്ര വികസന അളവ്കോൽ അനുസരിച്ചും ഗുജറാത്ത് തങ്ങളുടെ ഒൻപതാം സ്ഥാനം ഭദ്രമാക്കിയിട്ടുണ്ട്. എന്നാൽ പ്രതിശീർഷ ചിലവിന്റെ അടിസ്ഥാനത്തിൽ പ്ലാനിംഗ് കമ്മീഷൻ ഏർപ്പെടുത്തിയ ദാരിദ്ര്യ പട്ടികയിൽ ഗുജറാത്ത് 10ആം സ്ഥാനം ആണ് അലങ്കരിക്കുന്നത്. ഇതിലും രസകരം നേരത്തെ പറഞ്ഞ സമഗ്ര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിലുള്ള പ്രവർത്തനക്ഷമത അളക്കുന്ന പെർഫോമൻസ് ഇൻഡക്സിന്റെ കാര്യത്തിലാണ്. ഇതിൽ പന്ത്രണ്ടാം സ്ഥാനത്താണ് ഗുജറാത്ത്.

എങ്ങനെ നോക്കിയാലും പിന്നോക്കമായ ഒരു സംസ്ഥാനത്തിന്റെ വികസനമാണ് മാതൃകയായി ഉയർത്തി കാണിക്കപ്പെടുന്നത് എങ്കിൽ തീർച്ചയായും ഇതിന് സമാനമാണ് ഹരിയാനയും കർണ്ണാടകവും എല്ലാം. മുൻപ് പറഞ്ഞ എല്ലാ കണക്കുകളിലും മഹാരാഷ്ട്ര ഗുജറാത്തിനേക്കാൾ മുൻപിലാണ് എന്നതും ചൂണ്ടിക്കാണിക്കപ്പെടേണ്ടതാണ്.

വികസന സൂചകങ്ങളുടെ കാര്യത്തിൽ ഏറ്റവും മുൻപന്തിയിലാണ് കേരളവും തമിഴ്നാടും. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇത്തരം നേട്ടങ്ങൾ കൈവരിക്കുന്നതിൽ കേരളവും തമിഴ്നാടും കാണിക്കുന്ന വേഗതയും അദ്ഭുതാവഹമാണ് എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.

പിന്നെ എന്താണീ ഗുജറാത്ത് മോഡൽ?

നരേന്ദ്ര മോഡിക്ക് ജനങ്ങളെ അശയക്കുഴപ്പത്തിൽ ആക്കുവാനുള്ള കഴിവ് തീർച്ചയായും ഇവിടെ പ്രസക്തമാണ്. എന്നാൽ ഇതിനേക്കാൾ ഒക്കെ അധികമായി ഇന്ത്യയെ കുറിച്ചുള്ള സാമാന്യ ബോധമാണ് ഇത്തരമൊരു പരിവേഷം ഗുജറാത്തിന് നൽകാൻ സഹായകരമാവുന്നത് എന്ന് ഷോൺ ദ്രേസ പറയുന്നു. ബീഹാർ, മദ്ധ്യപ്രദേശ്, രാജസ്ഥാൻ, ഉത്തർ പ്രദേശ് എന്നീ വൻ കിട സംസ്ഥാനങ്ങളിലെ പിന്നോക്ക അവസ്ഥയാണ് നമ്മുടെ മനസ്സിലെ ഉത്തരേന്ത്യ. ഈ സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോഴാണ് ഗുജറാത്തിന് മെച്ചെപ്പെട്ട ഒരു നില കൈവരുന്നത്. എന്നാൽ മറ്റ് അനേകം സംസ്ഥാനങ്ങൾ ഗുജറാത്തിനേക്കാൾ മുൻപിലാണ് എന്നത് വിസ്മരിക്കപ്പെടുകയും ചെയ്യുന്നു. ഇതാണ് ഗുജറാത്ത് മോഡൽ.

- ജെ.എസ്.

വായിക്കുക: ,

Comments Off on ഗുജറാത്ത് മോഡൽ എങ്കിൽ കേരളം സൂപ്പർ മോഡൽ

ലുലു ബ്രിട്ടീഷ് ഫെസ്റ്റ് തുടക്കമായി

May 9th, 2014

അബുദാബി : ഖാലിദിയ മാളിൽ ലുലു ബ്രിട്ടീഷ് ഫെസ്റ്റിന് തുടക്ക മായി. ലുലു ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ എം. എ. യൂസുഫലിയുടെ സന്നിധ്യ ത്തില്‍ ബ്രിട്ടീഷ് അംബാസഡര്‍ ഡൊമിനിക് ജെറേമി ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്തു.

തുടർച്ച യായി ഏഴാമത് വർഷ മാണ്‌ ലുലു ബ്രിട്ടീഷ് ഫെസ്റ്റ് സംഘടിപ്പി ക്കുന്നത്. വിവിധ രാജ്യങ്ങളുടെ ഉല്‍പന്ന ങ്ങള്‍ ലോക ജനതയ്ക്ക് പരിചയ പ്പെടുത്തുന്നതിനും പ്രോത്സാ ഹിപ്പിക്കുന്നതിനു മുള്ള യത്ന ത്തിന്‍െറ ഭാഗ മായാണ് ഫെസ്റ്റിവൽ ഒരുക്കുന്നത് എന്നും രാജ്യത്തെ സ്വദേശി കള്‍ക്കും വിദേശി കള്‍ക്കും ബ്രിട്ടീഷ് ഉല്‍പന്നങ്ങള്‍ പ്രിയങ്കര മാണെന്നും എം. എ. യൂസുഫലി പറഞ്ഞു.

ബ്രിട്ടനിലെ ബര്‍മിങ്ഹാമില്‍ കഴിഞ്ഞ വര്‍ഷം ലുലു സോഴ്സിങ് ഓഫിസ് തുറന്നിട്ടുണ്ട്. ഇതു വഴി ഇരുനൂ റിലധികം ഫ്രഷ് – ഫ്രോസന്‍ ഭക്ഷ്യ ഉല്‍പന്നങ്ങള്‍, മധുര പലഹാരങ്ങള്‍, കടല്‍ വിഭവങ്ങള്‍, മാംസം എന്നിവ ഈ ഫെസ്റ്റിൽ എത്തിച്ചിട്ടുണ്ട്.

യു. എ. ഇ. യിലെ ലുലു ഗ്രൂപ്പിന്റെ എല്ലാ ഔട്ട്‌ലെറ്റുകളിലും ബ്രിട്ടീഷ് ഫെസ്റ്റ് നടക്കുന്നുണ്ട്. പത്തു ദിവസം നീണ്ടു നില്ക്കുന്ന ഫെസ്റ്റി വലിൽ വിവിധ കലാ സാംസ്കാരിക പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.

- കറസ്പോണ്ടന്റ്

വായിക്കുക: , ,

Comments Off on ലുലു ബ്രിട്ടീഷ് ഫെസ്റ്റ് തുടക്കമായി

രണ്ട് വര്‍ഷത്തിനുള്ളില്‍ പതിനായിരം പേര്‍ക്ക് കൂടി ജോലി നകും. എം. എ. യൂസഫലി

May 2nd, 2014

ma-yousufali-epathram
അബുദാബി : രണ്ടു വര്‍ഷത്തിനകം 10,000 പേര്‍ക്ക് കൂടി ലുലു ഗ്രൂപ്പ് തൊഴില്‍ നല്കുമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം. എ. യുസഫലി അബുദാബി യില്‍ പറഞ്ഞു. ഗള്‍ഫ് മേഖല യിലും വിവിധ രാജ്യ ങ്ങളിലുമായി ഇപ്പോള്‍ നൂറ്റിപ്പത്ത് ബ്രാഞ്ചുകളുള്ള ലുലു ഗ്രൂപ്പ്, അടുത്ത രണ്ടു വര്‍ഷ ത്തിനുള്ളില്‍ 130 ബ്രാഞ്ചുകള്‍ ആയി വികസിപ്പിക്കും എന്നും അദ്ദേഹം പറഞ്ഞു.

അബുദാബി മുശ്രിഫ് മാളില്‍ ഭക്ഷ്യ വിഭവ ങ്ങള്‍ക്കായി ഒരുക്കിയ ഫ്രഷ് ഫുഡ് മാര്‍ക്കറ്റ് ഉല്‍ഘാടനം ചെയ്ത വേള യില്‍ മാധ്യമ പ്രവര്‍ത്ത കരുമായി സംസാരി ക്കുക യായി രുന്നു എം. എ. യൂസഫലി.

യു. എ. ഇ. സാംസ്‌കാരിക യുവജന ക്ഷേമ, സാമൂഹിക വികസന വകുപ്പ് മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറഖ് അല്‍ നഹ്യാനാണ് ഫ്രഷ് ഫുഡ് മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്തത്.

നൂതനമായ സാങ്കതിക സൗകര്യ ങ്ങളോടെ രണ്ട് ലക്ഷ ത്തിലധികം ചതുരശ്ര യടി വിസ്തൃതി യിലാണ് ജി. സി. സി. യില്‍ തന്നെ ഏറ്റവും വലിയ ഭക്ഷ്യ കമ്പോള മായ ഫ്രഷ് ഫുഡ് മാര്‍ക്കറ്റ് ഒരുക്കിയിരി ക്കുന്നത്.

പഴം – പച്ചക്കറി – മല്‍സ്യ- മാംസം വിഭവ ങ്ങള്‍ക്കായി തയ്യാറാക്കിയ മാര്‍ക്ക റ്റില്‍ ശുദ്ധവും ഉന്നത ഗുണ നിലവാര മുള്ളതുമായ ഉല്‍പന്നങ്ങള്‍ വില്‍പന നടത്തുന്ന ഇരുനൂറിലധികം കട കള്‍ ഉണ്ട്.

സ്വദേശി പച്ചക്കറി കളും കടല്‍ വിഭവ ങ്ങളും ലഭ്യമാക്കി യു. എ. ഇ. യുടെ കാര്‍ഷിക മേഖല യുടെ വികസന ത്തിന് പ്രോത്സാഹനം നല്‍കുക യെന്നതും സ്വദേശി കളുടെയും വിദേശി കളിലെ വിവിധ വിഭാഗ ക്കാരുടെ യും ആവശ്യം നിറവേറ്റുന്ന വിധമാണ് ഈ മാര്‍ക്കറ്റ് രൂപകല്പന ചെയ്തിരിക്കുന്നത്.

- കറസ്പോണ്ടന്റ്

വായിക്കുക: , , ,

Comments Off on രണ്ട് വര്‍ഷത്തിനുള്ളില്‍ പതിനായിരം പേര്‍ക്ക് കൂടി ജോലി നകും. എം. എ. യൂസഫലി

രാജ്യാന്തര വാച്ച് ആന്‍ഡ് ജ്വല്ലറി പ്രദര്‍ശനം

March 13th, 2014

അബുദാബി : ലോകോത്തര നിലവാരമുള്ള വാച്ചു കളുടെയും ആഭരണ ങ്ങളുടെയും പ്രദർശനം അബുദാബി നാഷണല്‍ എക്സിബിഷന്‍ സെന്ററില്‍ മാർച്ച് 13 മുതല്‍ 17വരെ നടക്കും.

20 രാജ്യങ്ങളില്‍ നിന്നുള്ള ബ്രാൻഡഡ് വാച്ചുകളുടെയും, ആഭരണങ്ങളുടെയും പ്രദര്‍ശനവും വില്‍പനയുമാണ്‌ 190 സ്റ്റാളുകളിലായി ഇവിടെ നടക്കുക.

ഇരുപത്തി രണ്ടാമത് രാജ്യാന്തര വാച്ച് ആന്‍ഡ് ജ്വല്ലറി എക്സിബിഷൻ മാർച്ച് 13 മുതല്‍ 17വരെ അബുദാബി നാഷനല്‍ എക്സിബിഷന്‍ സെന്ററില്‍ നടക്കും.

- കറസ്പോണ്ടന്റ്

വായിക്കുക: ,

Comments Off on രാജ്യാന്തര വാച്ച് ആന്‍ഡ് ജ്വല്ലറി പ്രദര്‍ശനം

ലുലു എക്സ്ചേഞ്ച് ധാരണാ പത്രത്തില്‍ ഒപ്പുവച്ചു

March 10th, 2014

lulu-exchange-contract-with-addc-ePathram
അബുദാബി : പ്രമുഖ ധന വിനിമയ സ്ഥാപനമായ ലുലു എക്സ്ചേഞ്ചും ലക്സംബര്‍ഗ് ആസ്ഥാന മായ ലോഗോസ് ഐ. ടി. എസു മായി ധാരണാ പത്ര ത്തില്‍ ഒപ്പുവച്ചു.

സാമ്പത്തിക കുറ്റകൃത്യ ങ്ങള്‍ തടയുന്നതിനും കമ്പ്യൂട്ടര്‍ അധിഷ്ടിത പണമിടപാടുകള്‍ സുഗമവും സുരക്ഷിത മാക്കുന്ന തിനുമായുള്ള അത്യാധുനിക സോഫ്റ്റ്‌ വെയറായ ഐ. ഡിറ്റക്റ്റ്, ലുലു എക്സ്ചേഞ്ച് ശാഖ കളില്‍ നടപ്പാക്കുന്ന തിനായുള്ള ധാരണാ പത്ര ത്തിലാണ് ഇരു കമ്പനി കളും ഒപ്പു വച്ചത്.

ചടങ്ങില്‍ ലുലു ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായ അദീബ് അഹമ്മദ്, ലക്സംബര്‍ഗ് ഗ്രാന്റ് ഡിച്ചി എമ്പസി മിഷന്‍ ഉപ തലവനും ലക്സംബര്‍ഗ് ട്രേഡ് ആന്റ് ഇന്‍വെസ്റ്റ്മെന്റ് ഓഫീസ് എക്സിക്യൂട്ടീവ് ഡയറക്ട റുമായ മാര്‍ക്ക് ഷീര്‍, മുതിര്‍ന്ന ഉദ്ധ്യോഗസ്ഥരും പങ്കെടുത്തു.

കമ്പ്യൂട്ടര്‍ അധിഷ്ടിത പണമിട പാടു കളില്‍ ലോകത്ത് നിലവിലുള്ള തില്‍ ഏറ്റവും സുരക്ഷി തവും നവീനവു മായ സംവിധാന മാണ് ഐ. ഡിറ്റക്റ്റ് എന്നും പുതിയ സോഫ്റ്റ്‌ വെയര്‍ സംവിധാനം ​നടപ്പാക്കുന്ന തോടെ കമ്പനി യുടെ സമ്പത്തിക നടപടി ക്രമ ങ്ങളീല്‍ കൂടുതല്‍ സുതാര്യത വരുമെന്നും ലുലു എക്സ്ചേഞ്ച് സി. ഇ. ഒ. അദീബ് അഹമ്മദ് പറഞ്ഞു.

- കറസ്പോണ്ടന്റ്

വായിക്കുക: ,

Comments Off on ലുലു എക്സ്ചേഞ്ച് ധാരണാ പത്രത്തില്‍ ഒപ്പുവച്ചു

Page 80 of 84« First...102030...7879808182...Last »

« Previous Page« Previous « കാന്‍സര്‍ ബോധവത്കരണവു മായി അബുദാബി പോലീസ്
Next »Next Page » ഗള്‍ഫില്‍ 416 പേര്‍ എസ് എസ് എല്‍ സി പരീക്ഷ എഴുതുന്നു. »മലയാളിയുടെ ഗോളില്‍ ബംഗാളി...
മലയാളിയുടെ ഗോളില്‍ ബംഗാളി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha