റിപ്പബ്ലിക് ദിനാഘോഷം ഇന്ത്യന്‍ എംബസ്സിയില്‍

January 25th, 2015

india-flag-ePathram
അബുദാബി : ഇന്ത്യന്‍ റിപ്പബ്ളിക് ദിനാഘോഷം ജനുവരി 26 തിങ്കളാഴ്ച രാവിലെ എട്ടു മണിക്ക് വര്‍ണാഭ മായ പരിപാടി കളോടെ അബുദാബി യിലെ ഇന്ത്യന്‍ എംബസ്സിയില്‍ നടക്കും.

രാവിലെ എട്ടു മണിക്ക് ഇന്ത്യന്‍ സ്ഥാനപതി ടി. പി. സീതാറാം ദേശീയ പതാക ഉയര്‍ത്തും. തുടര്‍ന്ന് രാഷ്ട്ര പതിയുടെ റിപ്പബ്ളിക് ദിന സന്ദേശം വായിക്കും.

വിവിധ ഇന്ത്യന്‍ സംഘടനാ പ്രതിനിധി കളും തൊഴിലാളികളും സ്കൂള്‍ വിദ്യാര്‍ത്ഥികളും അടക്കം സമൂഹ ത്തിന്റെ നാനാ തുറകളിലും ഉള്ള ഒട്ടേറെ പേര്‍ ആഘോഷ പരിപാടി കളില്‍ സംബന്ധിക്കും.

- pma

വായിക്കുക: , ,

Comments Off on റിപ്പബ്ലിക് ദിനാഘോഷം ഇന്ത്യന്‍ എംബസ്സിയില്‍

സി. എന്‍. കരുണാകരന്‍റെ ചിത്രങ്ങളുടെ പ്രദര്‍ശനം

January 23rd, 2015

karunakaran-painting-exhibition-indian-embassy-ePathram.jpg
അബുദാബി : പ്രശസ്ത ചിത്രകാരനും കേരള ലളിത കലാ അക്കാദമി യുടെ മുന്‍ പ്രസിഡന്റുമായ സി. എന്‍. കരുണാകരന്‍ വരച്ച ചിത്ര ങ്ങളുടെ പ്രദർശനം ഇന്ത്യൻ അംബാസിഡറുടെ ഔദ്യോഗിക വസതി യായ ഇന്ത്യാ ഹൌസില്‍ നടന്നു.

ഓയില്‍ പെയിന്റ് ഉപയോഗിച്ചു വരച്ച മുപ്പതോളം ചിത്രങ്ങളാണ് പ്രദര്‍ശന ത്തിനു ഒരുക്കി യിരിക്കുന്നത്. ഇത്തര ത്തിലുള്ള പ്രദർശന ങ്ങളിലൂടെ ഇന്ത്യ യിലെ കലാ കാര ന്മാരുടെ സൃഷ്ടികൾ ലോക ത്തിന്റെ വിവിധ ഭാഗ ങ്ങളിൽ നിന്നുള്ള വർക്ക്‌ കാണുവാനും മനസിലാക്കു വാനു മുള്ള അവസരം ലഭിക്കുമെന്ന് ഇന്ത്യൻ അംബാസിഡർ ടി. പി. സീതാറാം പറഞ്ഞു.

ചടങ്ങില്‍ മുഖ്യാഥിതി കളായി സി. എൻ. കരുണാ കരന്റെ പത്നി ഈശ്വരി കരുണാകരൻ, മക്കളായ ആയില്യൻ, അമ്മിണി എന്നിവര്‍ സംബന്ധിച്ചു. പരിപാടി യോട് അനുബന്ധിച്ച് സി. എൻ. കരുണാ കരനെ ക്കുറിച്ചുള്ള ഡോക്യുമെന്ററിയുടെ പ്രദർശനവും സംഘടിപ്പിച്ചു.

ഇന്ത്യൻ അംബാസിഡർ ടി. പി. സീതാറാം, ദീപ സീതാറാം, സൈപ്രസ് അംബാസിഡർ എൽഫിഡൊ ഫോറോസ് എല്‍. ഇകണോ മോ, യു. എ. ഇ. എക്സ്ചേഞ്ച് ഗ്ലോബൽ പ്രസിഡന്റ് വൈ. സുധീർ കുമാർ ഷെട്ടി, എസ്. എഫ്. സി. ഗ്രൂപ്പ് മാനേജിംഗ് ഡയരക്ടര്‍ കെ. മുരളീധരൻ തുടങ്ങിയവർ പങ്കെടുത്തു.

- pma

വായിക്കുക: , ,

Comments Off on സി. എന്‍. കരുണാകരന്‍റെ ചിത്രങ്ങളുടെ പ്രദര്‍ശനം

ഇന്ത്യ – യു. എ. ഇ. ബന്ധം ഉന്നത നിലയില്‍: ടി. പി. സീതാറാം

December 19th, 2014

tp-seetha-ram-indian-ambassador-to-uae
അബുദാബി : ഇന്ത്യയും യു. എ. ഇ. യും തമ്മില്‍ നില നില്‍ക്കുന്ന ശക്ത മായ ബന്ധം ചരിത്ര ത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന നിലയി ലാണ് എന്ന് ഇന്ത്യന്‍ അംബാസഡര്‍ ടി.പി സീതാറാം.

വിവിധ മേഖല കളില്‍ പ്രത്യേകിച്ച് നിക്ഷേപം, വാണിജ്യം, സാമ്പ ത്തിക രംഗ ങ്ങളില്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇരു രാഷ്ട്ര ങ്ങളും എടുത്തു പറയത്തക്ക വിധം സഹകരണം വിപുല പ്പെടുത്തി യിട്ടുണ്ട് എന്നും അദ്ദേഹം ഒൗദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ‘വാമി’ന് നല്‍കിയ അഭിമുഖ ത്തില്‍ വ്യക്തമാക്കി.

കോഴിക്കോട് കാരന്തൂര്‍ മര്‍ക്കസിന്‍െറ വാര്‍ഷിക സമ്മേളന ത്തിന്‍െറ ഭാഗ മായി ‘സമാധാന ത്തിലൂടെ ലോക ത്തിന്‍െറ നവോത്ഥാനം’ എന്ന തലക്കെട്ടില്‍ ഈ മാസം 21ന് നടക്കുന്ന ശൈഖ് സായിദ് അന്താ രാഷ്ട്ര സമാധാന സമ്മേളന ത്തെ കുറിച്ച ചോദ്യത്തിന്, ജന ങ്ങള്‍ക്കിടയില്‍ സമാധാനവും സഹകരണവും സ്നേഹവും ഊട്ടി ഉറപ്പി ക്കേണ്ട തിന്‍െറ പ്രാധാന്യം ലോക ജനതക്ക് കൈമാറുക യാണ് സമ്മേളനം ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യ യുടെ സാംസ്‌കാരിക മണ്ഡല ത്തില്‍ യു. എ. ഇ. രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ലോകത്ത് സ്‌നേഹവും സമാധാനവും സഹ കരണവും വര്‍ധിപ്പിക്കാന്‍ ശൈഖ് സായിദ് നടത്തിയ ശ്രമങ്ങള്‍ സ്മരിക്ക പ്പെടുകയാണ് എന്നും ടി. പി. സീതാറാം ചൂണ്ടിക്കാട്ടി.

- pma

വായിക്കുക: , ,

Comments Off on ഇന്ത്യ – യു. എ. ഇ. ബന്ധം ഉന്നത നിലയില്‍: ടി. പി. സീതാറാം

യു. എ. ഇ. യിലെ ഇന്ത്യക്കാർ എംബസ്സിയിൽ രജിസ്റ്റർ ചെയ്യണം

December 18th, 2014

abudhabi-indian-embassy-logo-ePathram
അബുദാബി : യു. എ. ഇ. യിൽ താമസിക്കുന്ന എല്ലാ ഇന്ത്യ ക്കാരും അബുദാബി യിലെ ഇന്ത്യൻ എംബസ്സി യിൽ ഓണ്‍ ലൈന്‍ ആയി പേര് രജിസ്റ്റർ ചെയ്യണം എന്ന് എംബസ്സി അധികൃതർ അറിയിച്ചു.

അബുദാബി ഇന്ത്യന്‍ എംബസ്സിയുടെ വെബ് സൈറ്റിലും ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റിന്‍റെ സൈറ്റിലും രജിസ്റ്റര്‍ ചെയ്യാനുള്ള സംവി ധാനം ഒരുക്കിയിട്ടുണ്ട്.

മലയാളം അടക്കമുള്ള വിവിധ ഭാഷ കളി ലായി വിശദാംശങ്ങള്‍ ഇതില്‍ രേഖ പ്പെടുത്തി യിട്ടുമുണ്ട്‌. യു. എ. ഇ. യിൽ താമസിക്കുന്ന ഇന്ത്യ ക്കാരുടെ കൃത്യ മായ വിവര ങ്ങൾ ശേഖരി ക്കുക യാണ് പദ്ധതി യുടെ പ്രധാന ലക്ഷ്യം.

അപേക്ഷകന് സ്വന്ത മായി യൂസര്‍ ഐ. ഡി., പാസ്സ്‌വേര്‍ഡ്‌ എന്നിവ ലഭിക്കും. ഇതുപയോഗിച്ച് പിന്നീട് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാം. ഏതെങ്കിലും തൊഴിലാളിക്ക് ഇത്തര ത്തിൽ രജിസ്റ്റർ ചെയ്യാൻ പറ്റാത്ത സാഹചര്യം ഉണ്ടെങ്കിൽ തൊഴിലുടമ വിവരങ്ങൾ ശേഖരിച്ചു രജിസ്റ്റർ ചെയ്യണം

- pma

വായിക്കുക: , , , , ,

Comments Off on യു. എ. ഇ. യിലെ ഇന്ത്യക്കാർ എംബസ്സിയിൽ രജിസ്റ്റർ ചെയ്യണം

കേരളാ ഗ്രീന്‍ : ചിത്രകലാ പ്രദര്‍ശനം 25 മുതല്‍

September 24th, 2014

അബുദാബി : ഇന്ത്യന്‍ എംബസിയിലെ ഇന്ത്യാ ഹൌസില്‍ ഈ മാസം 25 മുതല്‍ 27വരെ കേരളാ ഗ്രീന്‍ എന്ന ചിത്ര കലാ പ്രദര്‍ശനം നടക്കും. 2011 ഫെബ്രുവരി യില്‍ ഇന്ത്യന്‍ കൌണ്‍സില്‍ ഒാഫ് കള്‍ചറല്‍ റിലേഷന്‍സ് കോവളത്തു നടത്തിയ ആര്‍ട് ക്യാംപില്‍ സൃഷ്ടിച്ച 34 ചിത്ര ങ്ങളാണു പ്രദര്‍ശിപ്പിക്കുക.

ദക്ഷിണേഷ്യന്‍ മേഖല യിലെ വ്യത്യസ്ത രായ കലാ കാരന്‍മാര്‍ രൂപ കല്‍പന ചെയ്ത ചിത്ര ങ്ങള്‍ പ്രദര്‍ശിപ്പിക്കും. മൂന്നു ദിവസ ങ്ങളി ലായി രാവിലെ പത്തര മുതല്‍ അഞ്ചു വരെ യാണ് പ്രദര്‍ശന സമയം.

- pma

വായിക്കുക: ,

Comments Off on കേരളാ ഗ്രീന്‍ : ചിത്രകലാ പ്രദര്‍ശനം 25 മുതല്‍

Page 27 of 31« First...1020...2526272829...Last »

« Previous Page« Previous « അബുദാബിയില്‍ 329 സൈബര്‍ കേസുകള്‍
Next »Next Page » രക്ത ദാന ക്യാമ്പ് »പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha