സി. പി. ടി. യുടെ ‘കുട്ടികളോടൊത്ത് ഒരോണം’ ലോഗോ പ്രകാശനം ചെയ്തു

November 9th, 2023

cpt-child-protect-team-uae-onam-with-children-2023-ePathram

ഷാർജ : ചൈല്‍ഡ് പ്രൊട്ടക്ട് ടീം (സി. പി. ടി.) യു. എ. ഇ. സെൻട്രൽ കമ്മിറ്റിയുടെ ഓണാഘോഷം ‘കുട്ടികളോടൊത്ത് ഒരോണം’ എന്ന പരിപാടി യുടെ ലോഗോ പ്രകാശനം യാബ് ലീഗൽ സർവ്വീസസ് സി. ഇ. ഒ. സലാം പാപ്പിനിശ്ശേരി നിർവ്വഹിച്ചു.

ഷാർജയിൽ നടന്ന ലോഗോ പ്രകാശന ചടങ്ങിൽ സി. പി. ടി. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം നാസർ ഒളകര, സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് അനസ് കൊല്ലം, ട്രഷറർ മനോജ്, ഷാർജ കമ്മിറ്റി പ്രസിഡണ്ട് സുജിത് ചന്ദ്രൻ എന്നിവർ സംബന്ധിച്ചു.

2023 നവംബർ 26 ഞായറാഴ്ച, ദുബായ് ദേരയിലെ Dnata ക്കു സമീപം മാലിക് റെസ്റ്റോറന്‍റില്‍ വെച്ച് നടക്കുന്ന ‘കുട്ടികളോടൊത്ത് ഒരോണം’ കുട്ടികളുടെ മാത്രം കലാ കായിക പരിപാടികൾ ഉള്‍ക്കൊള്ളിച്ചു കൊണ്ട് ഒരുക്കുന്ന വേറിട്ട ഒരു ഓണാഘോഷം ആയിരിക്കും.

തിരുവാതിരക്കളി, ഒപ്പന, മാർഗ്ഗം കളി, വിവിധ നൃത്ത നൃത്യങ്ങള്‍, ഗാനമേള, കസേരകളി, സുന്ദരിക്കൊരു പൊട്ടു തൊടൽ, ലെമൺ സ്പൂൺ റൈസ്, ബോട്ടില്‍ ഹോള്‍ഡിംഗ് തുടങ്ങിയ കലാ കായിക പരിപാടികൾ അരങ്ങേറും.

കുട്ടികളുടെ ക്ഷേമത്തിനും ഉന്നമനത്തിനും വേണ്ടി ഇന്ത്യയിലും ജി. സി. സി. രാജ്യങ്ങളിലും പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന സംഘടനയാണ് ചൈല്‍ഡ് പ്രൊട്ടക്ട് ടീം. CPT FB PAGE.

- pma

വായിക്കുക: , , , , , , , , ,

Comments Off on സി. പി. ടി. യുടെ ‘കുട്ടികളോടൊത്ത് ഒരോണം’ ലോഗോ പ്രകാശനം ചെയ്തു

തലശ്ശേരി കാർണിവൽ 2023 സീസൺ-2 സമാപിച്ചു

November 7th, 2023

kmcc-thalassery-carnival-2023-season-2-ePathram

അബുദാബി : തലശ്ശേരി മണ്ഡലം കെ. എം. സി. സി. കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഹുദരിയാത് ഗ്രൗണ്ടിൽ വെച്ച് സംഘടിപ്പിച്ച തലശ്ശേരി കാർണിവല്‍ 2023 സീസൺ-2 വൈവിധ്യമാര്‍ന്ന ആഘോഷ പരിപാടി കളോടെ സമാപിച്ചു. സംസ്ഥാന കെ. എം. സി. സി. പ്രസിഡണ്ട്‌ ഷുക്കൂർ അലി കല്ലുങ്ങൽ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തു. സഫാരി ഗ്രൂപ്പ്‌ എം. ഡി. സൈനുൽ ആബിദ് മുഖ്യ അതിഥി ആയിരുന്നു.

വിദ്യാഭ്യാസ രംഗത്ത് ഉന്നത വിജയം നേടിയവരെ ആദരിക്കുന്നതിനായി ഒരുക്കിയ ‘സീതി സാഹിബ് എക്‌സലൻസി അവാർഡ്’ മണ്ഡല ത്തിലെ പത്ത് – പന്ത്രണ്ട് ക്ലാസ്സുകളിലെ പ്രതിഭകള്‍ക്ക് കണ്ണൂർ ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് അഡ്വ. കെ. എ. ലത്തീഫ് സമ്മാനിച്ചു. അര നൂറ്റാണ്ട് പ്രവാസ ജീവിതം പൂർത്തിയാക്കിയ എഞ്ചിനീയർ അബ്ദു റഹിമാനെ ആദരിച്ചു. തലശ്ശേരി മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട്‌ എ കെ അബൂട്ടി ഹാജി, ബഷീർ വെള്ളിക്കോത്ത് എന്നിവർ ആശംസ പ്രസംഗം നടത്തി.

മണ്ഡലം പ്രസിഡണ്ട് നൗഷാദ് ഹാഷിം അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി. കെ. അഷ്‌റഫ്‌, സുഹൈൽ ചങ്കരോത്ത് എന്നിവര്‍ സംസാരിച്ചു. റഫീഖ് മത്തിപറമ്പ്, സമീർ ചൊക്ലി, ടി. വി. ഷഫീഖ്, സിയാദ്, ഇർഫാൻ, മുദസ്സിർ, സി. എച്ച്. ഷാനവാസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

അംഗങ്ങളുടെ ക്രിക്കറ്റ് ടൂര്‍ണ്ണമെന്‍റ്, കലാ സാംസ്കാരിക പരിപാടികൾ, കുട്ടികള്‍ക്കും വനിതകള്‍ക്കുമായി ഒരുക്കിയ വൈവിധ്യമാര്‍ന്ന മല്‍സരങ്ങള്‍ എന്നിവ കൊണ്ട് തലശ്ശേരി കാർണിവൽ 2023 സീസൺ- 2 വേറിട്ടതായി.

- pma

വായിക്കുക: , , , , , , ,

Comments Off on തലശ്ശേരി കാർണിവൽ 2023 സീസൺ-2 സമാപിച്ചു

ശൈഖ് സായിദ് ഫെസ്റ്റിവെല്‍ നവംബര്‍ 17 മുതല്‍ അല്‍ വത്ബയില്‍

November 3rd, 2023

al-wathba-sheikh-zayed-festival-ePathram
അബുദാബി : യു. എ. ഇ. പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍റെ രക്ഷാ കര്‍തൃത്വത്തില്‍ അല്‍ വത്ബയില്‍ ഒരുക്കുന്ന ‘ശൈഖ് സായിദ് ഫെസ്റ്റിവെല്‍’ 2023 നവംബർ 17 മുതൽ 2024 മാർച്ച് 9 വരെ നീണ്ടു നില്‍ക്കും. വിനോദ, സാമൂഹിക, സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലൂടെ കുടുംബ, സൗഹൃദ, വിനോദ, വിദ്യാഭ്യാസ അന്തരീക്ഷം ശൈഖ് സായിദ് ഫെസ്റ്റിവെല്‍ പ്രദാനം ചെയ്യും എന്നും അറബ് മേഖലയിലും ആഗോള തലത്തിലും യു. എ. ഇ. യുടെ പൈതൃകത്തെ ഉയര്‍ത്തിക്കാട്ടുന്നതില്‍ ശൈഖ് സായിദ് ഫെസ്റ്റിവെല്‍ പ്രധാന പങ്കു വഹിക്കുന്നു എന്നും സംഘാടകര്‍ അറിയിച്ചു.

യു. എ. ഇ. വൈസ് പ്രസിഡണ്ടും ഉപപ്രധാന മന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോര്‍ട്ട് ചെയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍റെ മേല്‍ നോട്ടത്തില്‍ 114 ദിവസങ്ങളിലായി നടക്കുന്ന ശൈഖ് സായിദ് ഫെസ്റ്റിവെലില്‍ യു. എ. ഇ. ക്ക് പുറമെ മറ്റു രാജ്യങ്ങളില്‍ നിന്നുള്ള നിരവധി പവലിയനുകളും ഉണ്ടായിരിക്കും. FB PAGE

- pma

വായിക്കുക: , , , , , , , , , , , ,

Comments Off on ശൈഖ് സായിദ് ഫെസ്റ്റിവെല്‍ നവംബര്‍ 17 മുതല്‍ അല്‍ വത്ബയില്‍

കുടുംബ സംഗമം സംഘടിപ്പിച്ചു

October 30th, 2023

abudhabi-pathanamthitta-kmcc-ePathram
അബുദാബി : പത്തനം തിട്ട ജില്ലാ കെ. എം. സി. സി. യുടെ ആഭിമുഖ്യത്തിൽ യുണീക് -23 എന്ന പേരിൽ പ്രവർത്തക കുടുംബ സംഗമം സംഘടിപ്പിച്ചു. സംഘബോധം, സർഗ്ഗാത്മകത, നേതൃപാടവം അതോടൊപ്പം കുറച്ചു നല്ല ചിന്തകളും എന്ന പ്രമേയത്തിൽ ആയിരുന്നു ഇന്ത്യൻ ഇസ്ലാമിക്‌ സെന്‍ററിൽ യുണീക് -23 എന്ന പരിപാടി സംഘടിപ്പിച്ചത്.

pathanamthitta-kmcc-unique-23-family-meet-ePathram

കെ. എം. സി. സി. സംസ്ഥാന ജനറൽ സെക്രട്ടറി സി. എച്ച്. യൂസുഫ് ഉത്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ഫൈസൽ ആദ്ധ്യക്ഷത വഹിച്ചു. മജീദ് അണ്ണാൻതൊടി മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. കെ. എം. സി. സി. സെക്രട്ടറി മാരായ ഹംസാ ഹാജി പാറയിൽ, ഷാനവാസ്‌ പുളിക്കൽ, മറ്റു നേതാക്കള്‍ തൗഫീഖ് കൊച്ചു പറമ്പിൽ, റോഷനാ ഷാനവാസ്‌ തുടങ്ങിയവർ സംസാരിച്ചു. ഹാഷിം മേപ്പുറത്ത് സ്വാഗതവും മുഹമ്മദ്‌ ഫൈസൽ നന്ദിയും പറഞ്ഞു.

യുണീക് -23 യുടെ ഭാഗമായി വിവിധ കലാ കായിക മത്സരങ്ങളും നടന്നു. മഷൂദ് നീർച്ചാൽ, ബഷീർ റാവുത്തർ, അൻസാദ്, അനീഷ് ഹനീഫ, അൽത്താഫ് മുഹമ്മദ്‌, നദീർ കാസിം, അൻസിൽ ടി. എ., റിയാസ് ഇസ്മായിൽ, റിയാസ് ഹനീഫ, അബ്ദുൽ അസീസ്, അജാസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

- pma

വായിക്കുക: , , , , ,

Comments Off on കുടുംബ സംഗമം സംഘടിപ്പിച്ചു

ഓണാഘോഷം ‘തെയ്തക 2023’ ശ്രദ്ധേയമായി

October 30th, 2023

rajapuram-holy-family-school-students-alumni-onam-celebrations-ePathram
അബുദാബി : രാജപുരം ഹോളി ഫാമിലി ഹൈസ്കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മ അബുദാബി ഘടകം ഒരുക്കിയ ഓണാഘോഷം ‘തെയ്തക 2023’ വേറിട്ട പരിപാടികളാല്‍ ശ്രദ്ധേയമായി.

രാജപുരം സ്‌കൂളിലെ റിട്ടയേര്‍ഡ് മലയാളം അദ്ധ്യാപകന്‍ തളത്തു കുന്നേല്‍ ജോസഫ് മാസ്റ്റര്‍ ചടങ്ങ് ഉത്ഘാടനം ചെയ്തു. അബുദാബി ഘടകം പ്രസിഡണ്ട് മനോജ് മരുതൂർ അദ്ധ്യക്ഷത വഹിച്ചു. അബുദാബിയിലെ വിവിധ സാമൂഹിക സാംസ്കാരിക സംഘടന – കൂട്ടായ്മ ഭാര വാഹികള്‍ സംബന്ധിച്ചു. സെക്രട്ടറി സജിന്‍ പുള്ളോലിക്കല്‍ സ്വാഗതവും അഡ്വൈസർ വിശ്വംഭരൻ ചുള്ളിക്കര നന്ദി പ്രകാശിപ്പിച്ചു.

വിഭവസമൃദ്ധമായ ഓണ സദ്യ, മാവേലി എഴുന്നള്ളത്ത്, തിരുവാതിര, ഒപ്പന, മാര്‍ഗ്ഗം കളി, കോമഡി സ്‌കിറ്റ്, നാടോടി നൃത്തം മുതലായ വിവിധ കലാപരിപാടികള്‍ അരങ്ങേറി.

- pma

വായിക്കുക: , , , , , ,

Comments Off on ഓണാഘോഷം ‘തെയ്തക 2023’ ശ്രദ്ധേയമായി

Page 4 of 87« First...23456...102030...Last »

« Previous Page« Previous « ബേപ്പൂർ തുറമുഖവും വികസിപ്പിക്കണം : മലബാർ പ്രവാസി
Next »Next Page » കുടുംബ സംഗമം സംഘടിപ്പിച്ചു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha