അബുദാബി പ്രവേശനം : ഗ്രീന്‍ പാസ്സ് ഒഴിവാക്കി

February 28th, 2022

covid-19-al-hosn-green-app-ePathram
അബുദാബി : രാജ്യത്തെ കൊവിഡ് വ്യാപനം നിയന്ത്രി ക്കുന്നതിന്‍റെ ഭാഗമായി അബുദാബി അതിര്‍ത്തി കളില്‍ ഒരുക്കിയിരുന്ന ഇ. ഡി. ഇ. സ്കാനിംഗ് സംവിധാനം ഒഴിവാക്കി. ഇതോടെ യു. എ. ഇ. യിലെ ഇതര എമിറേറ്റു കളില്‍ നിന്നും അബുദാബി യിലേക്ക് പ്രവേശിക്കാൻ അല്‍ ഹൊസ്ന്‍ ആപ്ലിക്കേഷനിലെ ഗ്രീൻ പാസ്സ് വേണം എന്നുള്ള നിബന്ധനയും നീക്കി.

2022 ഫെബ്രുവരി 28 മുതല്‍ പ്രാവര്‍ത്തികമായ പുതിയ കൊവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് അബു ദാബി പ്രവേശനത്തിനുള്ള ഗ്രീന്‍ പാസ്സ് ഒഴിവാക്കിയത്.

അതേ സമയം പാര്‍ക്കുകള്‍, ഷോപ്പിംഗ് മാളുകള്‍ അടക്കമുള്ള അബുദാബി യിലെ പൊതു സ്ഥല ങ്ങളില്‍ പ്രവേശിക്കുന്നതിനും പൊതു പരിപാടി കളില്‍ പങ്കെടുക്കുന്നതിനും ഗ്രീന്‍ പാസ്സ് നിര്‍ബ്ബന്ധമാണ്.

 

- pma

വായിക്കുക: , ,

Comments Off on അബുദാബി പ്രവേശനം : ഗ്രീന്‍ പാസ്സ് ഒഴിവാക്കി

ആൾമാറാട്ടം : 5 വർഷം തടവു ശിക്ഷ

February 27th, 2022

jail-prisoner-epathram
അബുദാബി : സര്‍ക്കാര്‍ ജീവനക്കാരന്‍ എന്ന നിലയില്‍ പൊതു ജനങ്ങള്‍ക്ക് ഇടയില്‍ ആൾ മാറാട്ടം നടത്തുന്ന വർക്ക് 5 വർഷം തടവു ശിക്ഷ ലഭിക്കും എന്ന് യു. എ. ഇ. പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പു നല്‍കി.

യോഗ്യതയോ ഉത്തര വാദിത്വമോ ഇല്ലാതെ ഒരു നിയമ വിരുദ്ധ പ്രവർത്തനം നടത്തുക, ഏതെങ്കിലും തരത്തിലുള്ള നേട്ടം നേടുകയോ ചെയ്യുന്നവർക്കും ഇതേ ശിക്ഷ ബാധകം എന്നും പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.

കുറ്റ കൃത്യങ്ങളിൽ, ഒരു പോലീസ് ഉദ്യോഗസ്ഥന്‍ ആയുള്ള ആൾമാറാട്ടം നടത്തിയാല്‍ ഒരു വർഷത്തിൽ കുറയാത്തതും അഞ്ച് വർഷ ത്തിൽ കൂടാത്തത്തുമായ തടവു ശിക്ഷ ലഭിക്കുന്നതാണ്.

നിയമ സംസ്കാരം പൊതു ജനങ്ങള്‍ക്ക് ഇടയില്‍ പ്രോത്സാഹിപ്പിക്കുവാനും നിയമത്തെ ക്കുറിച്ച് സമൂഹത്തില്‍ അവബോധം വളർ ത്തുന്നതിനും കൂടിയുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ മുന്നറിയിപ്പ്.

- pma

വായിക്കുക: , , , , ,

Comments Off on ആൾമാറാട്ടം : 5 വർഷം തടവു ശിക്ഷ

ആൾമാറാട്ടം : 5 വർഷം തടവു ശിക്ഷ

February 27th, 2022

jail-prisoner-epathram
അബുദാബി : സര്‍ക്കാര്‍ ജീവനക്കാരന്‍ എന്ന നിലയില്‍ പൊതു ജനങ്ങള്‍ക്ക് ഇടയില്‍ ആൾ മാറാട്ടം നടത്തുന്ന വർക്ക് 5 വർഷം തടവു ശിക്ഷ ലഭിക്കും എന്ന് യു. എ. ഇ. പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പു നല്‍കി.

യോഗ്യതയോ ഉത്തര വാദിത്വമോ ഇല്ലാതെ ഒരു നിയമ വിരുദ്ധ പ്രവർത്തനം നടത്തുക, ഏതെങ്കിലും തരത്തിലുള്ള നേട്ടം നേടുകയോ ചെയ്യുന്നവർക്കും ഇതേ ശിക്ഷ ബാധകം എന്നും പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.

കുറ്റ കൃത്യങ്ങളിൽ, ഒരു പോലീസ് ഉദ്യോഗസ്ഥന്‍ ആയുള്ള ആൾമാറാട്ടം നടത്തിയാല്‍ ഒരു വർഷത്തിൽ കുറയാത്തതും അഞ്ച് വർഷ ത്തിൽ കൂടാത്തത്തുമായ തടവു ശിക്ഷ ലഭിക്കുന്നതാണ്.

നിയമ സംസ്കാരം പൊതു ജനങ്ങള്‍ക്ക് ഇടയില്‍ പ്രോത്സാഹിപ്പിക്കുവാനും നിയമത്തെ ക്കുറിച്ച് സമൂഹത്തില്‍ അവബോധം വളർ ത്തുന്നതിനും കൂടിയുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ മുന്നറിയിപ്പ്.

- pma

വായിക്കുക: , , , , ,

Comments Off on ആൾമാറാട്ടം : 5 വർഷം തടവു ശിക്ഷ

സംഘടിത ഭിക്ഷാടനം : ശിക്ഷകള്‍ കടുപ്പിച്ച് പബ്ലിക്ക് പ്രൊസിക്യൂഷന്‍

February 27th, 2022

penalties-managing-organised-begging-offence-in-uae-ePathram
അബുദാബി : യു. എ. ഇ. യില്‍ സംഘടിത ഭിക്ഷാടനം ചെയ്യുന്നവര്‍ക്ക് കുറഞ്ഞത് ആറു മാസം വരെ തടവും ഒരു ലക്ഷം ദിർഹം പിഴയും ശിക്ഷ ചുമത്തും എന്ന് പബ്ലിക്ക് പ്രൊസിക്യൂഷന്‍.

2021-ലെ ഫെഡറൽ ഉത്തരവ്-നിയമ നമ്പർ 31-ലെ ആർട്ടിക്കിൾ 476 പ്രകാരം കുറ്റ കൃത്യങ്ങളുടെയും പിഴകളുടെയും ശിക്ഷാ നിയമം പ്രകാരം, “രണ്ടോ അതില്‍ അധികമോ ആളുകളുടെ സംഘടിത കൂട്ടം ചേര്‍ന്നു നടത്തുന്ന ഭിക്ഷാടനം ചെയ്യുന്നവര്‍ക്ക്” കുറഞ്ഞത് 6 മാസത്തെ തടവു ശിക്ഷയും 100,000 ദിര്‍ഹം പിഴയും ലഭിക്കും എന്ന് യു. എ. ഇ. പബ്ലിക് പ്രോസിക്യൂഷൻ (പി.പി) സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ അറിയിച്ചു.

വ്യക്തികളെ സംഘടിത ഭിക്ഷാടനത്തിനായി ഈ രാജ്യത്തേക്ക് കൊണ്ടു വന്നാൽ അവര്‍ക്കും അതേ പിഴ ശിക്ഷ നല്‍കും എന്നും ഓര്‍മ്മിപ്പിച്ചു. രാജ്യത്ത് യാചന നടത്തിയാല്‍ 3 മാസം ജയില്‍ ശിക്ഷയും 5,000 ദിര്‍ഹം പിഴയും ലഭിക്കുന്ന ‘ഭിക്ഷാടന നിരോധന’ നിയമം നില നില്‍ക്കുന്നുണ്ട്.

സമൂഹത്തില്‍ നിയമ സംസ്കാരം വർദ്ധിപ്പിക്കുന്നതിനും രാജ്യത്തെ ഏറ്റവും പുതിയ നിയമ നിർമ്മാണങ്ങളെ ക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുവാനും കൂടി യുള്ള പബ്ലിക് പ്രോസിക്യൂഷന്‍റെ നിരന്തര ശ്രമങ്ങളുടെ ഭാഗമാണ് ഈ പോസ്റ്റ്.

- pma

വായിക്കുക: , , , ,

Comments Off on സംഘടിത ഭിക്ഷാടനം : ശിക്ഷകള്‍ കടുപ്പിച്ച് പബ്ലിക്ക് പ്രൊസിക്യൂഷന്‍

യു. എ. ഇ. യിലെ തൊഴില്‍ നിയമങ്ങള്‍ മലയാളത്തില്‍ വായിക്കാം

February 13th, 2022

india-uae-flags-epathramഅബുദാബി : യു. എ. ഇ. യിലെ സാധാരണക്കാരായ പ്രവാസി കള്‍ക്കും കൂടെ വളരെ എളുപ്പ ത്തില്‍ മനസ്സിലാക്കുവാന്‍ കഴിയും വിധം യു. എ. ഇ. യിലെ പരിഷ്‌കരിച്ച തൊഴില്‍ നിയമങ്ങള്‍ മലയാളത്തില്‍ പരിഭാഷപ്പെടുത്തി നോര്‍ക്ക റൂട്ട്സ് പ്രസിദ്ധീകരിച്ചു.

പുതിയ നിയമ പ്രകാരം, തൊഴിലുടമകള്‍ക്ക് ജീവന ക്കാരുടെ ഔദ്യോഗിക രേഖകള്‍ കണ്ടു കെട്ടാനോ, ജോലി കാലാവധി അവസാനിച്ച തിന് ശേഷം തൊഴിലാളികളെ രാജ്യം വിടാന്‍ നിര്‍ബ്ബന്ധിക്കു വാനോ പാടില്ല എന്ന് പുതിയ വ്യവസ്ഥയില്‍ നിഷ്‌കര്‍ഷിക്കുന്നു. റിക്രൂട്ട്‌ മെന്‍റിന്‍റെ ഫീസും മറ്റു ചെലവു കളും തൊഴില്‍ ഉടമ തന്നെ വഹിക്കുകയും വേണം.

സ്വകാര്യ മേഖലയില്‍ പ്രസവ അവധി ഉള്‍പ്പെടെയുള്ള അവധികളിലും നിരവധി മാറ്റങ്ങളും വന്നിട്ടുണ്ട്. തൊഴിലിടങ്ങളില്‍ നില നില്‍ക്കുന്ന വിവേചനങ്ങള്‍ അവസാനിപ്പിക്കുന്നതിന് ആവശ്യമായ നിയന്ത്രണ ങ്ങളും പുതിയ തൊഴില്‍ നിയമങ്ങളില്‍ ഉള്‍ക്കൊള്ളി ച്ചിട്ടുണ്ട്. യു. എ. ഇ. തൊഴിൽ നിയമങ്ങളുടെ മലയാള പരിഭാഷ ഇവിടെ  വായിക്കാം.

- pma

വായിക്കുക: , , , , ,

Comments Off on യു. എ. ഇ. യിലെ തൊഴില്‍ നിയമങ്ങള്‍ മലയാളത്തില്‍ വായിക്കാം

Page 30 of 162« First...1020...2829303132...405060...Last »

« Previous Page« Previous « അസംഘടിത ചെറുത്തു നിൽപ്പുകൾ സംഘടിതമാവണം.പി. സി. എഫ്.
Next »Next Page » പ്രേംനസീര്‍ സ്മാരക പുരസ്കാരം പ്രഖ്യാപിച്ചു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha