പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച

June 11th, 2026

proud-of-uae-islamic-center-celebration-2026-ePathram

അബുദാബി : ഇന്ത്യൻ ഇസ്ലാമിക് സെന്റർ (IIC) സംഘടി പ്പിക്കുന്ന ‘പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ’ എന്ന പ്രത്യേക പരിപാടി 2026 ജൂൺ 13 ശനിയാഴ്ച വൈകു ന്നേരം 7 മണിക്ക് സെന്റർ ഹാളിൽ നടക്കും എന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

sheikh-nahyan-bin-mubarak-attend-proud-of-uae-celebration-in-indian-islamic-center-ePathram

യു. എ. ഇ. സഹിഷ്ണുത സഹവർത്തിത്വ വകുപ്പ് മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ, യു. എ. ഇ. പ്രസിഡണ്ടിന്റെ മത കാര്യ ഉപദേഷ്ടാവ് ശൈഖ് അലി അൽ ഹാഷിമി, കമ്മ്യൂണിറ്റി ഡെവലപ്‌ മെന്റ് വകുപ്പ് ചെയർമാൻ ഷാമിസ് അലി ഖൽഫാൻ അൽ ദാഹിരി, യു. എ. ഇ. യിലെ ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ, എമിറേറ്റ്സ് സെന്റർ ഫോർ സ്ട്രാറ്റ ജിക് സ്റ്റഡീസ് ആൻഡ് റിസർച്ച് (ECSSR) വൈസ് ചെയർമാൻ പ്രൊഫ. ജമാൽ സനദ് അൽ സുവൈദി, ലുലു ഗ്രൂപ്പ് ചെയർമാൻ യൂസഫലി എം. എ. ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌ മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദ്, പി. ബാവ ഹാജി കൂടാതെ നിരവധി സർക്കാർ പ്രതിനിധികളും സാമൂഹിക സാംസ്‌കാരിക നേതാക്കളും പങ്കെടുക്കും.

യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ വികസന നേട്ടങ്ങളെ ആദരിക്കുകയും, രാജ്യത്തിന്റെ പുരോഗതിയെ ശക്തി പ്പെടുത്തുന്ന ഐക്യം, സഹിഷ്ണുത, സഹ വാസം, നവീകരണം എന്നീ അടിസ്ഥാന മൂല്യങ്ങളെ ആഘോഷിക്കുകയും ചെയ്യുകയാണ് “പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ” പ്രോഗ്രാമിന്റെ ലക്‌ഷ്യം.

പ്രതിസന്ധി ഘട്ടങ്ങളിൽ സ്വന്തം രാജ്യത്തെ ജനങ്ങൾക്കൊപ്പം വിദേശികളെയും ചേർത്ത് പിടിച്ച, ഓരോ പൗരനും ഇമാറാത്തി തന്നെ എന്ന് ഊന്നി പ്പറഞ്ഞ മഹത്തായ ഈ രാജ്യത്തിന്റെ ഭരണ നേതൃത്വത്തിനുള്ള ഇന്ത്യൻ പ്രവാസ സമൂഹത്തിന്റെ സ്നേഹവും നന്ദിയും കടപ്പാടും അറിയിക്കുക കൂടിയാണ് ഇതിലൂടെ എന്നും ഭാരവാഹികൾ അറിയിച്ചു.

യു. എ. ഇ. യുടെ ഐക്യവും പുരോഗതിയും ആഘോഷിക്കുന്നതിനൊപ്പം ഇരു രാജ്യങ്ങളും തമ്മിലുള്ള ദീർഘ കാല സൗഹൃദം കൂടുതൽ ശക്തി പ്പെടുത്തുന്ന ഒരു മനോഹരമായ സാംസ്‌കാരിക വേദിയായി മാറും. ഇന്ത്യയും അറബ് ലോകവും തമ്മിലുള്ള സൗഹൃദത്തെ പ്രതിഫലിപ്പിക്കുന്ന സാംസ്കാരിക–സംഗീത നിശയും അരങ്ങേറും.

അബിദ് കണ്ണൂർ, ആദിൽ അത്തു തുടങ്ങിയ കലാകാരന്മാർ ഈ സായാഹ്നത്തിൽ ഗാന വിരുന്നൊരുക്കും.

സെന്റർ ഭാരവാഹികളായ അബ്ദുൽ റൗഫ് അഹ്സനി, വി. പി. കെ. അബ്ദുള്ള, യു. അബ്ദുള്ള ഫാറൂഖി, അഡ്വ. കെ. വി. മുഹമ്മദ് കുഞ്ഞി, അസീസ് കാളിയാടാൻ, അബ്ദുള്ള നദ്‌വി, അബ്ദുൽ ബാസിത് കായക്കണ്ടി, സലിം നാട്ടിക, ഹൈദർ ബിൻ മൊയ്ദു, അഷ്‌റഫ് നജാത്ത് എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.

മുസഫ, ബനിയാസ് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും വാഹന സൗകര്യം ലഭ്യമാണ്. വിവരങ്ങൾക്ക് സെന്റർ ഓഫീസുമായി ബന്ധപ്പെടുക :  02-642 44 88.

- pma

വായിക്കുക: , , , , , , , , , , , , , ,

Comments Off on പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച

അസ്മോ പുത്തൻചിറ കഥ, കവിതാ രചനാ മത്സരം

June 11th, 2026

poet-asmo-puthenchira-ePathram
ദുബായ് : യൂണിക് ഫ്രണ്ട്സ് ഓഫ് കേരള (യു. എഫ്‌. കെ.) സംഘടിപ്പിക്കുന്ന പത്താമത് അസ്‌മോ കഥ-കവിത രചനാ മത്സരത്തിലേക്ക് യു. എ. ഇ. യിൽ നിന്നുള്ള പ്രവാസി മലയാളികളുടെ രചനകൾ ക്ഷണിക്കുന്നു.

ഇതു വരെ പ്രസിദ്ധീകരിക്കാത്ത മൗലീക രചനകളാണ്‌ അയക്കേണ്ടത്‌. മുൻപ് യു. എഫ്‌. കെ. പുരസ്കാരം ലഭിച്ചവരുടെ രചനകൾ പരിഗണിക്കില്ല.മികച്ച ഒരു കഥയും കവിതയുമാണ്‌ തെരഞ്ഞെടുക്കുക.

ഒരാൾക്ക് ഒരു രചന മാത്രം സമർപ്പിക്കാം. സൃഷ്ടികൾ artsteamufk @ gmail. com എന്ന ഇ-മെയിലിൽ 2026 ജൂലായ് 31 ന്‌ മുൻപായി അയക്കുക. എഴുത്തുകാരുടെ പേര് വെക്കാതെ PDF File ആയിട്ടാണ് ഇ-മെയിൽ ചെയ്യേണ്ടത്.

യു. എഫ്‌. കെ. യുടെ സഹ യാത്രികനും നവാഗത പ്രതിഭകളെ ഏറെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു വന്നിരുന്ന അന്തരിച്ച കവി അസ്മോ പുത്തൻ ചിറയുടെ സ്മരണാർത്ഥം പത്താമത് വർഷമാണ് യു. എഫ്‌. കെ. കഥ, കവിതാ രചനാ മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.

പുതിയ എഴുത്തുകാരെ കണ്ടെത്താനും അവരുടെ അക്ഷരങ്ങൾക്ക് കരുത്ത് പകരുവാനും അത് വഴി മലയാള സാഹിത്യ വേദിയിലേക്ക് അവരെ കൈ പിടിച്ച് ഉയർത്തുവാനും യൂണിക് ഫ്രണ്ട്സ് ഓഫ് കേരള യുടെ ഈ രചനാ മത്സരങ്ങളിലൂടെ സാദ്ധ്യമാവും  എന്നും സംഘാടകർ പ്രത്യാശ പ്രകടിപ്പിച്ചു.

വിവരങ്ങൾക്ക് : 050 423 89 52 (നസീർ), 056 957 85 00 (സുജീഷ്).

- pma

വായിക്കുക: , , , , , , ,

Comments Off on അസ്മോ പുത്തൻചിറ കഥ, കവിതാ രചനാ മത്സരം

ഒ. എൻ. വി. സാഹിത്യ പുരസ്കാരം എം. മുകന്ദന്

May 18th, 2026

m-mukundan-selected-for-2026-onv-literary-award-ePathram
തിരുവനന്തപുരം : പ്രശസ്ത കഥാകൃത്തും നോവലിസ്റ്റുമായ എം. മുകുന്ദന് 2026 ലെ ഒ. എന്‍. വി. സാഹിത്യ പുരസ്കാരം സമ്മാനിക്കും. സാഹിത്യ രംഗത്തെ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് ഒ. എന്‍. വി. കള്‍ച്ചറല്‍ അക്കാദമിയാണ് പുരസ്കാരം പ്രഖ്യാപിച്ചത്. ഒ. എൻ. വി. കുറുപ്പിന്റെ തൊണ്ണൂറ്റി അഞ്ചാമത് ജന്മ വാർഷിക ദിനമായ മെയ് 27-ന് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സെനറ്റ് ഹാളിൽ വച്ച് നടക്കുന്ന സാംസ്കാരിക സായാഹ്നത്തിൽ പുരസ്കാരം സമർപ്പിക്കും.

ഡോ. എം. ലീലാവതി, പ്രഭാ വർമ്മ, ആലംകോട് ലീലാകൃഷ്ണൻ എന്നിവർ ഉൾപ്പെടുന്ന കമ്മിറ്റിയാണ് എം. മുകുന്ദനെ തെരഞ്ഞെടുത്തത്. മലയാള കഥാ-നോവൽ സാഹിത്യ രംഗത്ത് ഭാവുകത്വ പരമായ മാറ്റം സൃഷ്ടിക്കുന്നതിൽ നടു നായകനായി നിന്ന സാഹിത്യ കാരനാണ് എം. മുകുന്ദൻ എന്ന് ജൂറി വിലയിരുത്തി.

മയ്യഴിപ്പുഴയുടെ കഥാകാരനായി മലയാള മനസ്സിൽ അടയാള പ്പെടുത്ത പ്പെട്ട എം. മുകുന്ദൻ മലയാള ത്തിന്റെ, അതിലുപരി രാജ്യത്തിൻ്റെ തന്നെ അതി പ്രമുഖ കഥാകാരന്മാരുടെ നിരയിൽ സ്ഥാനം നേടി. സാഹിത്യ രംഗത്തെ സമഗ്ര വ്യക്തിത്വത്തിന്റെ ഉടമയായ എം. മുകുന്ദനെ, ഈ വർഷത്തെ ഒ. എൻ. വി. സാഹിത്യ പുരസ്കാരത്തിന് അർഹനായി ജൂറി ഏക കണ്ഠമായി കണ്ടെത്തുകയായിരുന്നു.

മൂന്നു ലക്ഷം രൂപയും ശില്‍പ്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.

- pma

വായിക്കുക: , ,

Comments Off on ഒ. എൻ. വി. സാഹിത്യ പുരസ്കാരം എം. മുകന്ദന്

മെഹ്ഫിൽ ചെറുകഥ രചനാ മത്സരം : സൃഷ്ടികൾ ക്ഷണിച്ചു

April 1st, 2026

mehfil-short-story-competition-2026-ePathram
ദുബായ് : പ്രവാസ ലോകത്തെ സർഗ്ഗ പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി മെഹ്ഫിൽ ഇന്റർ നാഷണൽ ദുബായ് ഒരുക്കുന്ന മൂന്നാമത് ചെറുകഥാ മത്സരത്തിലേക്കു കഥകൾ ക്ഷണിച്ചു.

യു. എ. ഇ. യിലെ പ്രവാസി എഴുത്തുകാർക്കു പങ്കെടുക്കാം. ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത മൗലികമായ രചനകൾ 2026 മെയ്‌ 31 നു മുൻപായി mehfil.dxb @ gmail. com എന്ന മെയിലിൽ അയക്കുക. കഥകൾ എഴു പേജിൽ കവിയരുത്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക : 055 440 3693.

- pma

വായിക്കുക: , , , ,

Comments Off on മെഹ്ഫിൽ ചെറുകഥ രചനാ മത്സരം : സൃഷ്ടികൾ ക്ഷണിച്ചു

ഐ. എസ്. സി. ‘യൂത്ത് ഫെസ്റ്റ്’ മൂന്നു ദിവസങ്ങളിൽ അരങ്ങേറും

January 28th, 2026

isc-open-youth-festival-2026-ePathram

അബുദാബി : ഇന്ത്യ സോഷ്യൽ സെൻറർ (ISC) സംഘടിപ്പിക്കുന്ന ‘യൂത്ത് ഫെസ്റ്റ് 2025–26’ ജനുവരി 30, 31, ഫെബ്രുവരി 1 (വെള്ളി, ശനി, ഞായർ) ദിവസങ്ങളിൽ ഐ. എസ്. സി. യിലെ വിവിധ വേദികളിലായി നടക്കും.

പങ്കാളിത്തം കൊണ്ടും വൈവിധ്യം കൊണ്ടും അബുദാബിയിലെ തന്നെ ഏറ്റവും വലിയ കലാ മേളയായി ഐ. എസ്. സി. യൂത്ത് ഫെസ്റ്റ് മാറി. കല, സംസ്‌കാരം, സർഗ്ഗാത്മകത, ആത്മ വിശ്വാസം എന്നിവയുടെ ആഘോഷം ആയിട്ടാണ് ഈ കലോത്സവത്തെ ഐ. എസ്. സി കാണുന്നത്. പ്രവാസികൾക്ക് തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാനും ഒപ്പം അച്ചടക്കം, ടീം വർക്ക്, കഠിനാധ്വാനം തുടങ്ങിയ ഗുണങ്ങൾ വളർത്താനും ഈ വേദി സഹായിക്കുന്നു എന്നും സംഘാടകർ അവകാശപ്പെട്ടു.

ക്ലാസിക്കൽ, ഫോക്ക്, കണ്ടംപററി തുടങ്ങിയ വിഭാഗങ്ങളിലായി എൺപതോളം മത്സരങ്ങളിലായി നാനൂറോളം പ്രതിഭകൾ മാറ്റുരക്കും. എണ്ണൂറിലധികം സ്റ്റേജ് പ്രകടനങ്ങളാണ് ഈ മൂന്ന് ദിവസങ്ങളിലായി അരങ്ങേറുന്നത്.

Image Credit :  FACEBOOK 

- pma

വായിക്കുക: , , , , , , , , ,

Comments Off on ഐ. എസ്. സി. ‘യൂത്ത് ഫെസ്റ്റ്’ മൂന്നു ദിവസങ്ങളിൽ അരങ്ങേറും

Page 1 of 5012345...102030...Last »

« Previous « ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് വെള്ളിയാഴ്ച
Next Page » ഇന്ത്യന്‍ സ്‌കൂള്‍ ഗോള്‍ഡന്‍ ജൂബിലി : ശൈഖ് നഹ്യാന്‍ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha