ന്യൂഡല്‍ഹി : അയോദ്ധ്യയിൽ ബാബറി മസ്ജിദ് നിന്നി രുന്ന സ്ഥല ത്തിനു സമീപ മുള്ള 67 ഏക്കർ തർക്ക രഹിത ഭൂമി അതിന്റെ അവകാശി കൾ ക്കു തിരിച്ചു കൊടു ക്കുവാന്‍ അനു വദി ക്കണം എന്ന് കേന്ദ്ര സർ ക്കാർ സുപ്രീം കോടതി യിൽ.
അയോദ്ധ്യ യിലെ ഭൂമി തർക്ക കേസ് സുപ്രീം കോടതി യുടെ അഞ്ചംഗ ബെഞ്ച് ഹിയറിംഗിനു വെച്ച അവസര ത്തിലാണ് കേന്ദ്ര സര്‍ ക്കാരി ന്റെ ഈ നാടകീയ നീക്കം.
1993 ൽ കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുത്ത 67. 703 ഏക്കറിൽ, ബാബറി മസ്ജിദ് നിന്നിരുന്ന 0. 313 ഏക്കർ ഒഴികെ യുള്ള 67. 390 ഏക്കർ അതിന്റെ ഉടമ കൾക്ക് തിരിച്ചു നൽകണം എന്നാണ് സർക്കാരി ന്റെ ആവശ്യം. ഇതില്‍ 67 ഏക്ക റിൽ 42 ഏക്കർ രാമ ജൻമ ഭൂമി ന്യാസ് കൈവശം വെച്ചി രിക്കു ക യാണ്.
ബാബറി മസ്ജിദ് നിന്നിരുന്ന സ്ഥലവും പരിസരവും ഉൾ പ്പെടെ 2.77 ഏക്കർ ഭൂമി മൂന്നായി വിഭജിച്ച് നൽകി ക്കൊ ണ്ടുള്ള അലഹബാദ് ഹൈ ക്കോടതി വിധിക്ക് എ തി രായ അപ്പീലു കളാണ് സുപ്രീം കോടതിക്ക് മുമ്പാകെ യുള്ളത്.
സുന്നി വഖഫ് ബോർഡ്, നിർമോഹി അഖാഢ, രാം ലല്ല എന്നിവക്ക് ആണ് ഭൂമി തുല്യ മായി വീതി ച്ചു നൽകി യത്. ഈ സ്ഥലവും 67 ഏക്കറിൽ ഉൾ പ്പെടുന്ന താണ്.
തർക്ക രഹിത മായ 67.390 ഏക്കർ ലഭിച്ചാൽ മാത്രമേ കേസിൽ ജയി ക്കുന്ന വർക്ക് തർക്ക ഭൂമി യിലേക്ക് എ ത്തു വാന്‍ എത്ര സ്ഥലം വരെ ആവശ്യ മാകും എന്നും കണ്ടെത്താന്‍ ആവുക യുള്ളൂ എന്നു മാണ് കേന്ദ്ര സർ ക്കാർ നൽകിയ അപേക്ഷ യിൽ ഉള്ളത്.