ഞായറാഴ്ച അർദ്ധ രാത്രി മുതൽ 4 ജില്ലകളിൽ ട്രിപ്പിൾ ലോക്ക് ഡൗൺ

May 16th, 2021

logo-government-of-kerala-ePathram
തിരുവനന്തപുരം : കൊവിഡ് വൈറസ് വ്യാപനം തടയു വാനുള്ള നിയന്ത്രണ ങ്ങളുടെ ഭാഗ മായി മേയ് 23 വരെ ദീര്‍ഘിപ്പിച്ച ലോക്ക് ഡൗണ്‍ കൂടാതെ തിരുവനന്തപുരം, തൃശൂർ, എറണാകുളം, മലപ്പുറം എന്നീ 4 ജില്ല കളിൽ പ്രഖ്യാപിച്ച ട്രിപ്പിൾ ലോക്ക് ഡൗൺ ഞായറാഴ്ച അർദ്ധ രാത്രി മുതല്‍ പ്രാബല്ല്യത്തില്‍ വരും. വൈറസ് വ്യാപനം തടയുവാന്‍ വേണ്ടി തീവ്ര രോഗ ബാധിത മേഖലകളില്‍ ഏര്‍പ്പെടുത്തുന്ന കടുത്ത നിയന്ത്രണങ്ങളാണ് ട്രിപ്പിൾ ലോക്ക് ഡൗൺ വഴി പ്രാവർത്തികം ആക്കുന്നത്.

ഈ ജില്ലകളുടെ അതിർത്തി അടച്ചിടും. ജില്ലകളിലേക്കു പ്രവേശിക്കാൻ ഒരു വഴി മാത്രമേ തുറക്കുകയുള്ളൂ. തിരിച്ചറിയൽ കാർഡ് കാണിക്കുന്ന അത്യാവശ്യ യാത്രക്കാർക്കു മാത്രം യാത്രാ അനുമതി നല്‍കും. എയര്‍ പോര്‍ട്ട്, റെയിൽവേ സ്റ്റേഷന്‍ എന്നിവിട ങ്ങളിലേക്ക് യാത്ര അനുവദിക്കും.

മെഡിക്കല്‍ ഷോപ്പുകള്‍, പെട്രോൾ പമ്പുകള്‍ എന്നിവ ദിവസവും തുറന്നു പ്രവര്‍ത്തിക്കും. ഹോട്ടലുകൾ, റസ്റ്റാറൻറുകൾ എന്നിവിടങ്ങളിൽ നിന്നും ഭക്ഷണം പാർസൽ, ഹോം ഡെലിവറി മാത്രമായി നിയന്ത്രിക്കും.

ഗ്രോസറി, ബേക്കറി എന്നിവ ഇടവിട്ട ദിവസ ങ്ങളിൽ തുറക്കും. പത്രം, പാല്‍ എന്നിവ രാവിലെ ആറു മണിക്ക് മുന്‍പായി വീടുകളില്‍ എത്തിക്കണം. ഹോം നഴ്സ്, ഇലക്ട്രീ ഷ്യന്‍, പ്ലംബര്‍മാര്‍, വീട്ടു ജോലിക്കാര്‍ എന്നിവര്‍ക്ക് ഓണ്‍ ലൈന്‍ പാസ്സ് വാങ്ങി യാത്ര ചെയ്യാം.

ബാങ്കുകൾ ചൊവ്വ, വെള്ളി ദിവസങ്ങ ളിലും സഹകരണ ബാങ്കുകൾ തിങ്കൾ, വ്യാഴം ദിവസ ങ്ങളിലും രാവിലെ 10 മണി മുതല്‍ ഉച്ചക്ക് 1 മണി വരെയും പ്രവർത്തിക്കും.

അടിയന്തര സാഹചര്യങ്ങളിള്‍ അല്ലാതെ ആരും വീടു കളിൽ നിന്ന് പുറത്തു പോകരുത്. നിയമം ലംഘി ക്കുന്ന വരെ നീരീക്ഷിക്കുവാന്‍ ഡ്രോണ്‍ പരിശോധന, ക്വാറന്റൈന്‍ ലംഘനം കണ്ടെത്തുവാന്‍ ജിയോ ഫെന്‍സിംഗ് തുടങ്ങിയ സാങ്കേതിക വിദ്യകൾ ഉപയോഗിക്കും.  (പി. എൻ. എക്‌സ്. 1557/2021)

- pma

വായിക്കുക: , , , , , , ,

Comments Off on ഞായറാഴ്ച അർദ്ധ രാത്രി മുതൽ 4 ജില്ലകളിൽ ട്രിപ്പിൾ ലോക്ക് ഡൗൺ

സി. ബി. എസ്. ഇ. പത്താം ക്ലാസ്സ് പരീക്ഷ : മാര്‍ക്ക് നല്‍കുവാന്‍ മാര്‍ഗ്ഗരേഖ  

May 2nd, 2021

cbse
ന്യൂഡല്‍ഹി : കൊവിഡ് വൈറസ് വ്യാപനം കാരണം റദ്ദ് ചെയ്തിരുന്ന പത്താം ക്ലാസ്സ് പരീക്ഷ കള്‍ക്ക് മാര്‍ക്ക് നല്കുവാന്‍ സ്കൂളു കള്‍ക്കുള്ള  മാര്‍ഗ്ഗരേഖ സി. ബി. എസ്. ഇ. പുറത്തിറക്കി.

ഓരോ വിഷയത്തിനും  നൂറില്‍ 20 ഇന്റേണല്‍ മാര്‍ക്ക് നല്‍കും. ബാക്കി 80 മാര്‍ക്ക്,  ഒരു വര്‍ഷ മായി നടത്തിയ വിവിധ പരീക്ഷകളെ വിലയിരുത്തി അതിന്റെ അടി സ്ഥാന ത്തില്‍ നല്‍കും. ജൂണ്‍ മാസം ഇരുപതോടെ പരീക്ഷാ ഫലം പ്രസിദ്ധീകരിക്കും.

- pma

വായിക്കുക: , , ,

Comments Off on സി. ബി. എസ്. ഇ. പത്താം ക്ലാസ്സ് പരീക്ഷ : മാര്‍ക്ക് നല്‍കുവാന്‍ മാര്‍ഗ്ഗരേഖ  

കൊവിഡ് വാക്സിന്‍ മൂന്നാം ഘട്ടം : 18 വയസ്സു കഴിഞ്ഞവര്‍ക്ക് രജിസ്റ്റർ ചെയ്യാം

April 22nd, 2021

register-for-covid-vaccination-with-co-win-app-ePathram
ന്യൂഡൽഹി : മേയ് 1 മുതൽ തുടക്കമാവുന്ന മൂന്നാം ഘട്ട കൊവിഡ് വാക്സിനേഷനു വേണ്ടി പതിനെട്ടു വയസ്സു കഴിഞ്ഞവർക്ക് കോവിൻ പോർട്ടലിൽ റജിസ്റ്റര്‍ ചെയ്യാം. ഏപ്രില്‍ 24 മുതല്‍ വാക്സിനേഷനു വേണ്ടിയുള്ള രജിസ്ട്രേഷൻ തുടക്കമാവും. രജിസ്റ്റർ ചെയ്യുവാന്‍ ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖ വേണം.

ഇതിനായി Co-WIN App ഡൗണ്‍ ലോഡ് ചെയ്ത് നിങ്ങളുടെ 10 അക്ക മൊബൈൽ ഫോണ്‍ നമ്പര്‍, ആധാർ കാര്‍ഡ് നമ്പര്‍ നൽകുക. തുടര്‍ന്ന് ഫോണില്‍ ലഭിക്കുന്ന ഒ. ടി. പി. നമ്പർ നല്‍കി രജിസ്ട്രേഷൻ പൂർത്തിയാക്കുക.

വാക്സിന്‍ എടുക്കുവാനുള്ള ദിവസവും സമയവും തെരഞ്ഞെടുക്കുക. വാക്സിനേഷനു ശേഷം ലഭിക്കുന്ന റഫറൻസ് ഐ. ഡി. വിവരങ്ങള്‍ ഉപയോഗിച്ച് നിങ്ങൾക്ക് വാക്സിൻ സർട്ടിഫിക്കറ്റ് നേടാം.

നിലവിൽ 45 വയസ്സു കഴിഞ്ഞ വര്‍ക്കും ആരോഗ്യ പ്രവർത്തകർക്കും കൊവിഡ് പോരാളി കൾക്കും സൗജന്യ വാക്സിന്‍ നല്‍കി വരുന്നുണ്ട്.

മൂന്നാം ഘട്ട വാക്സിനേഷന്റെ ഭാഗമായിട്ടാണ് 18 വയസ്സു കഴിഞ്ഞ എല്ലാവർക്കും കുത്തി വെപ്പ് എടുക്കാം എന്നു കേന്ദ്ര സര്‍ക്കാര്‍ അറിയിപ്പു വന്നത്.

 

- pma

വായിക്കുക: , , , , , , , ,

Comments Off on കൊവിഡ് വാക്സിന്‍ മൂന്നാം ഘട്ടം : 18 വയസ്സു കഴിഞ്ഞവര്‍ക്ക് രജിസ്റ്റർ ചെയ്യാം

ചൊവ്വാഴ്ച മുതല്‍ രാത്രി കര്‍ഫ്യൂ : പൊതു ഗതാഗതം അനുവദിക്കും

April 20th, 2021

multiple-spike-protein-mutations-new-covid-19-strain-ePathram
തിരുവനന്തപുരം : കൊവിഡ് വൈറസ് വ്യാപനം അധികരിച്ച സാഹചര്യത്തില്‍ മാര്‍ച്ച് 20 ചൊവ്വാഴ്ച മുതൽ സംസ്ഥാനത്ത് രാത്രികാല കർഫ്യൂ ഏർപ്പെടുത്തി. രണ്ടാഴ്ചയാണ് രാത്രി കാല നിയന്ത്രണം ഏർപ്പെടുത്തി യിരിക്കുന്നത്. പൊതു ഗതാഗതത്തിന് നിയന്ത്രണം ഇല്ല. രാത്രി 9 മണി മുതൽ രാവിലെ 5 മണി വരെയാണ് കര്‍ഫ്യൂ.

ഷോപ്പിംഗ് മാളുകളില്‍ ആളുകള്‍ പ്രവേശി ക്കുന്നതിനും കര്‍ശ്ശന നിയന്ത്രണം ഉണ്ട്. മാളു കളും സിനിമാ തീയ്യേറ്റ റുകളും ഏഴ് മണി വരെ മാത്രമേ പ്രവര്‍ത്തി ക്കുവാന്‍ അനുമതി ഉള്ളൂ.

ഈ കാലയളവില്‍ സ്വകാര്യ ട്യൂഷന്‍ സെന്ററുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ പാടില്ല. ഓണ്‍ ലൈന്‍ ക്ലാസ്സു കള്‍ മാത്രമേ ഉണ്ടാകൂ. തൃശൂര്‍ പൂരം ചടങ്ങ് മാത്രമായി നടത്തും. പൂരപ്പറ മ്പില്‍ പൊതു ജനങ്ങൾക്ക് പ്രവേശനം ഇല്ല.

- pma

വായിക്കുക: , , , , , , , , ,

Comments Off on ചൊവ്വാഴ്ച മുതല്‍ രാത്രി കര്‍ഫ്യൂ : പൊതു ഗതാഗതം അനുവദിക്കും

സി. ബി. ഐ. അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു : നമ്പി നാരായണന്‍

April 15th, 2021

nambi-narayanan-epathram
തിരുവനന്തപുരം : ഐ. എസ്. ആര്‍. ഒ. ചാരക്കേസിലെ ഗൂഢാലോചനയെ ക്കുറിച്ച് സി. ബി. ഐ. അന്വേഷണ ത്തിന് ഉത്തരവ് പുറപ്പെടുവിച്ചു കൊണ്ടുള്ള സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്നു എന്ന് നമ്പി നാരായണന്‍.

സി. ബി. ഐ. അന്വേഷിച്ച് കുറ്റക്കാരെ കണ്ടെത്തണം. അന്വേഷണം നടത്തി അതില്‍ നടപടി സ്വീകരിക്കുമ്പോള്‍ മാത്രമെ നീതി കിട്ടി എന്നു പറയാൻ കഴിയൂ. സുപ്രീം കോടതി ഉത്തരവ് വന്നതിനു ശേഷം മാധ്യമ പ്രവര്‍ത്ത കരോട് പ്രതികരി ക്കുകയായി രുന്നു അദ്ദേഹം.

രാജ്യത്തിന്റെ ക്രയോജനിക്ക് സാങ്കേതിക വിദ്യയുടെ പദ്ധതി ചാരക്കേസ് വന്നതോടെ  പിന്നിലായി. 1999 ൽ പ്രാവര്‍ത്തികം ആവേണ്ടി യിരുന്ന പദ്ധതി, 15 വര്‍ഷ ങ്ങള്‍ കഴിഞ്ഞ് 2014 ല്‍ ആണ് ശരിയായത് എന്നും അദ്ദേഹം പറഞ്ഞു. കെട്ടിച്ചമച്ച ചാരക്കേസിന്റെ പിന്നിലുള്ള സത്യാവസ്ഥ പുറത്തു വരട്ടെ എന്നും രാഷ്ട്രീയ ഗൂഢാലോചന ഉണ്ടെങ്കില്‍ അതും പുറത്തു വരട്ടെ എന്നും നമ്പി നാരായണന്‍ പറ‍ഞ്ഞു.

- pma

വായിക്കുക: , , , ,

Comments Off on സി. ബി. ഐ. അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു : നമ്പി നാരായണന്‍

Page 19 of 81« First...10...1718192021...304050...Last »

« Previous Page« Previous « ചാരക്കേസ് : ഗൂഢാലോചന നടത്തിയോ എന്ന് സി. ബി. ഐ. അന്വേഷിക്കണം
Next »Next Page » വാഹനം നിർത്തി ഇടുമ്പോള്‍ എൻജിൻ ഓഫ് ചെയ്യണം »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha