പിൻസീറ്റ് യാത്രക്കാർക്കും സീറ്റ് ബെൽറ്റ് : നിയമം കർശ്ശനമായി നടപ്പാക്കണം എന്ന് സുപ്രീം കോടതി

September 15th, 2026

supreme-court-declines-challenge-section-8-of-3-ePathram
ന്യൂഡൽഹി: വാഹനങ്ങളുടെ പിന്നിലെ സീറ്റുകളിൽ ഇരിക്കുന്ന യാത്രക്കാരും സീറ്റ് ബെൽറ്റ് ധരിക്കണം എന്നുള്ള മോട്ടോർ വാഹന നിയമം കർശ്ശനമായി നടപ്പാക്കണം എന്ന് സുപ്രീം കോടതി. മലയാളിയായ ഡോക്ടർ ജ്യോതി ദേവ് കേശവ ദേവിന്റെ പൊതു താത്പര്യ ഹർജിയിലാണ് കോടതിയുടെ ഇടപെടൽ. ഇതുസംബന്ധിച്ച് സത്യവാങ്മൂലം സമർപ്പിക്കാൻ സുപ്രീം കോടതി സർക്കാരുകളോട് ആവശ്യപ്പെട്ടു.

സീറ്റ് ബെൽറ്റ് ധരിക്കൽ ജീവൻ രക്ഷാ സംവിധാനം തന്നെയാണ്. അല്ലാതെ പേരിന് ചെയ്യേണ്ട വെറും നടപടി ക്രമമല്ല. നിയമം നടപ്പാക്കേണ്ടവർക്ക് കണ്ണടച്ചിരിക്കാനാവില്ല. അത് കർശ്ശനമായി തന്നെ പാലിക്കണം എന്നും ഹർജി പരിഗണിച്ച്‌ കൊണ്ട് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസു മാരായ ജോയ്മാല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.

സീറ്റ് ബെൽറ്റ് നിയമം നടപ്പാക്കിയ റിപ്പോർട്ട്, സീറ്റ് ബെൽറ്റ് ധരിക്കുന്നതിന്റെ ബോധ വത്കരണ പരിപാടികൾ, നിയമ ലംഘകർക്ക് പിഴ ചുമത്തി യതിന്റെ രേഖകൾ എന്നിവയെല്ലാം ഉൾപ്പെടുത്തി സത്യ വാങ്മൂലം സമർപ്പിക്കുവാനാണ് സംസ്ഥാന-കേന്ദ്ര ഭരണ പ്രദേശ സർക്കാരുകളോടും സുപ്രീം കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

സീറ്റ് ബെൽറ്റ് നിയമം 2005 മുതൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട് എങ്കിലും പിൻ സീറ്റിൽ യാത്ര ചെയ്യുന്നവർ സീറ്റ് ബെൽറ്റ് ഇടുക എന്നത് വളരെ കുറച്ച് പേര് മാത്രമേ ചെയ്യുന്നുള്ളൂ. 2024-ൽ ഉണ്ടായ 80 ശതമാനം വാഹന അപകട മരണങ്ങളിലും സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ല. പിൻ സീറ്റിൽ യാത്ര ചെയ്യുന്നവർ സീറ്റ് ബെൽറ്റു ധരിക്കൽ കേവലം അഞ്ചു ശതമാനം മാത്രമാണ് എന്നും അമിക്കസ് ക്യൂറി ചൂണ്ടിക്കാട്ടി.

- pma

വായിക്കുക: , , , , , , , , , , ,

Comments Off on പിൻസീറ്റ് യാത്രക്കാർക്കും സീറ്റ് ബെൽറ്റ് : നിയമം കർശ്ശനമായി നടപ്പാക്കണം എന്ന് സുപ്രീം കോടതി

സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാൽ കർശ്ശന നിയമ നടപടി സ്വീകരിക്കും

June 8th, 2026

police-strict-action-against-capturing-private-videos-for-social-media-ePathram

തിരുവനന്തപുരം : മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് കടന്നു കയറി ദൃശ്യങ്ങള്‍ പകര്‍ത്തുന്ന ആളുകൾക്ക് എതിരെ കർശ്ശന നടപടിയുമായി കേരള പോലീസ്.

സമൂഹ മാധ്യമങ്ങളില്‍ സ്വന്തം പ്രശസ്തിക്കും ലൈക്കു കൾക്കും വേണ്ടി അപകട സ്ഥലങ്ങള്‍, മരണാനന്തര ചടങ്ങുകള്‍ എന്നിവിടങ്ങളിലെ ദൃശ്യങ്ങൾ പകർത്തി ഷെയർ ചെയ്യുന്ന പ്രവണത വർദ്ധിച്ചു വരുന്ന സാഹചര്യ ത്തിലാണ് പോലീസിന്റെ ഈ മുന്നറിയിപ്പ്.

ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്ന സ്വകാര്യതക്കുള്ള അവകാശം (Right to Privacy) മൗലിക അവകാശമാണ്. ഒരാളുടെ അനുമതി ഇല്ലാതെ അയാളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് നിയമ നടപടികൾ നേരിടാൻ കാരണം ആകാം.

Information Technology Act, 2000 – Section 66E പ്രകാരം ഒരാളുടെ സ്വകാര്യത ലംഘിച്ച് ചിത്രങ്ങളോ വീഡിയോ കളോ പകർത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് 3 വർഷം വരെ തടവും 2 ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ് എന്നും പോലീസ് ഓർമ്മിപ്പിക്കുന്നു. FB PAGE & Instagram

- pma

വായിക്കുക: , , , , , , , , ,

Comments Off on സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാൽ കർശ്ശന നിയമ നടപടി സ്വീകരിക്കും

സൗജന്യ റീ-ചാർജ്ജ് : പ്രചരിക്കുന്നത് വ്യാജ സന്ദേശം

May 12th, 2026

police-warning-about-online-fraud-adhaar-pan-card-link-ePathram

തൃശൂർ : കേരളം യു. ഡി. എഫ്. നേടിയതിന്റെ സന്തോഷത്തിൽ എല്ലാവര്‍ക്കും ഫോണിൽ 749 രൂപ യുടെ സൗജന്യ റീ-ചാർജ്ജ് യു. ഡി. എഫ്. വാഗ്ദാനം ചെയ്യുന്നു എന്നും വാട്സ് ആപ്പ് അടക്കമുള്ള സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശം വ്യാജം എന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്.

ഇതിനു പിന്നിൽ തട്ടിപ്പു സംഘം പ്രവർത്തിക്കുന്നു. മൂന്നു മാസത്തെ സൗജന്യ റീ-ചാർജ്ജ് എന്നുള്ള മെസ്സേജിന് കൂടെ അവർ നല്‍കിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് റീ-ചാർജ്ജ് ക്ലെയിം ചെയ്യാനാണ് തട്ടിപ്പുകാര്‍ ആവശ്യപ്പെടുന്നത്.

internet-phishing-udf-victory-in-kerala-free-recharge-on-phone-ePathram

ഇത്തരം ഫിഷിംഗ് (Phishing) ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുന്നത് വഴി വ്യക്തിഗത വിവരങ്ങള്‍ ചോർന്നു പോകാനും ഫോൺ ഹാക്ക് ചെയ്യപ്പെടാനും സാദ്ധ്യത ഉണ്ടെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി.

ഇത്തരം സൗജന്യ സന്ദേശങ്ങളില്‍ വീഴരുത്. അവ മറ്റുള്ളവരിലേക്ക് ഷെയര്‍ ചെയ്യരുത്. തട്ടിപ്പുകളിൽ പെട്ട് പോകാതെ കൂടുതൽ ജാഗ്രത പാലിക്കണം.

വിവിധ മേഖലകളിലെ വിജയങ്ങളുടെ പേരില്‍ ഇത്തരം വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ കബളിപ്പിക്കുന്നത് സാമൂഹ്യ മാധ്യമങ്ങളിൽ പതിവ് കാഴ്ചയാണ്.

ഇതിൽ ആകൃഷ്ടരായി അതോടൊപ്പം ഉള്ള ലിങ്കു കളിൽ ക്ലിക്ക് ചെയ്‌താൽ നമ്മുടെ ഫോണിൽ സേവ് ചെയ്ത കോണ്ടാക്ടുകളിലേക്കു സ്വയമേ സന്ദേശം ഫോർ വേഡ് ചെയ്തു പോകുന്നതായും കാണാം. അത് കൊണ്ട് തന്നെ മനപ്പൂർവ്വം അല്ലാതെ നമ്മൾ മറ്റുള്ളവരെയും അപകടത്തിൽ പെടുത്തുന്ന എന്നും വിദഗ്ദർ ഓർമ്മിപ്പിക്കുന്നു.

- pma

വായിക്കുക: , , , , ,

Comments Off on സൗജന്യ റീ-ചാർജ്ജ് : പ്രചരിക്കുന്നത് വ്യാജ സന്ദേശം

ഹര്‍ത്താലിന് ആഹ്വാനം ചെയ്തവര്‍ക്ക് എതിരെ ഹൈക്കോടതി സ്വമേധയാ കേസ് എടുത്തു

April 28th, 2026

hartal-idukki-epathram
കൊച്ചി : സംസ്ഥാനത്ത് ജനജീവിതം ജീവിതം സ്തംഭിപ്പിക്കും വിധം ഹര്‍ത്താലിന് ആഹ്വാനം ചെയ്തവര്‍ക്ക് എതിരെ ഹൈക്കോടതി സ്വമേധയാ കേസ് എടുത്തു. ഹര്‍ത്താല്‍ ജന ജീവിതത്തെ സാരമായി ബാധിച്ചു എന്നുള്ള റിപ്പോർട്ടു കളുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി വിഷയത്തിൽ ഇടപെട്ടത്. ഹര്‍ത്താലിന് ആഹ്വാനം ചെയ്തവര്‍  കോടതിയലക്ഷ്യം നടത്തി എന്നും കോടതി നിരീക്ഷിച്ചു. സർക്കാരിനോട് വിശദീകരണവും തേടിയിട്ടുണ്ട്.

അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിന് ഉത്തരവാദികൾ ആയവർക്ക് എതിരെ നടപടി ആവശ്യപ്പെട്ട് കൊണ്ടാണ് വിവിധ സംഘടനകൾ ചേർന്ന് ഹർത്താലിന് ആഹ്വാനം ചെയ്തത്.

ആംബുലൻസുകളും രോഗികളുമായി പോയ വാഹന ങ്ങളും ബസ്സുകളും ഹര്‍ത്താല്‍ അനുകൂലികള്‍ തടയുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. പൊതു ജനങ്ങളെ പെരുവഴിയിലാക്കിയ ഹര്‍ത്താലിന്ന് എതിരെ സാമൂഹിക മാധ്യമങ്ങളിൽ വ്യാപക പ്രതിഷേധം ഉയർന്നു വരികയും ചെയ്തു.

ഇതിനു പിന്നാലെയാണ് ഹൈക്കോടതിയുടെ അവധിക്കാല ബഞ്ച്, വിഷയത്തില്‍ ഇടപെടുകയും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോട് വിശദീകരണം തേടുകയും ചെയ്തത്.

- pma

വായിക്കുക: , , , , , , , , , , , , ,

Comments Off on ഹര്‍ത്താലിന് ആഹ്വാനം ചെയ്തവര്‍ക്ക് എതിരെ ഹൈക്കോടതി സ്വമേധയാ കേസ് എടുത്തു

ഹര്‍ത്താലിന് ആഹ്വാനം ചെയ്തവര്‍ക്ക് എതിരെ ഹൈക്കോടതി സ്വമേധയാ കേസ് എടുത്തു

April 28th, 2026

hartal-idukki-epathram
കൊച്ചി : സംസ്ഥാനത്ത് ജന ജീവിതം സ്തംഭിപ്പിക്കും വിധം ഹര്‍ത്താലിന് ആഹ്വാനം ചെയ്തവര്‍ക്ക് എതിരെ ഹൈക്കോടതി സ്വമേധയാ കേസ് എടുത്തു. ജന ജീവിതത്തെ ഹര്‍ത്താല്‍ സാരമായി ബാധിച്ചു എന്നുള്ള റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി വിഷയത്തിൽ ഇടപെട്ടത്. ഹര്‍ത്താലിന് ആഹ്വാനം ചെയ്തവര്‍  കോടതിയലക്ഷ്യം നടത്തി എന്നും കോടതി നിരീക്ഷിച്ചു. സർക്കാരിനോട് വിശദീകരണവും തേടിയിട്ടുണ്ട്.

അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിന് ഉത്തരവാദികൾ ആയവർക്ക് എതിരെ നടപടി ആവശ്യപ്പെട്ട് കൊണ്ടാണ് വിവിധ സംഘടനകൾ ചേർന്ന് ഹർത്താലിന് ആഹ്വാനം ചെയ്തത്.

ആംബുലൻസുകളും രോഗികളുമായി പോയ വാഹന ങ്ങളും ബസ്സുകളും ഹര്‍ത്താല്‍ അനുകൂലികള്‍ തടയുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. പൊതു ജനങ്ങളെ പെരുവഴിയിലാക്കിയ ഹര്‍ത്താലിന്ന് എതിരെ സാമൂഹിക മാധ്യമങ്ങളിൽ വ്യാപക പ്രതിഷേധം ഉയർന്നു വരികയും ചെയ്തു.

ഇതിനു പിന്നാലെയാണ് ഹൈക്കോടതിയുടെ അവധിക്കാല ബഞ്ച്, വിഷയത്തില്‍ ഇടപെടുകയും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോട് വിശദീകരണം തേടുകയും ചെയ്തത്.

- pma

വായിക്കുക: , , , , , , , , , , , , ,

Comments Off on ഹര്‍ത്താലിന് ആഹ്വാനം ചെയ്തവര്‍ക്ക് എതിരെ ഹൈക്കോടതി സ്വമേധയാ കേസ് എടുത്തു

Page 1 of 4512345...102030...Last »

« Previous « എസ്. എസ്. എല്‍. സി. പരീക്ഷാ ഫലം മെയ് 15 നും പ്ലസ് ടു ഫലം മെയ് 22 നും
Next Page » ബുധനാഴ്ച ഉച്ചക്ക് 2 മണി മുതൽ 4 വരെ ഇന്ത്യൻ എംബസിയിൽ ഓപ്പൺ ഹൗസ് »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha