മിറക്കിൾ ഗാർഡനിൽ കുടുംബങ്ങൾക്ക് സൗജന്യ പ്രവേശനം

May 3rd, 2026

miracle-garden-dubai-free-entry-for-families-of-uae-residents-ePathram
ദുബായ് : യു. എ. ഇ. താമസ വിസക്കാർക്കു വീണ്ടും പുതിയ ഓഫറുകളുമായി ദുബായ് മിറക്കിൾ ഗാർഡൻ. തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ യു. എ. ഇ. എമിറേറ്റ്‌സ് ഐ. ഡി ഹാജരാക്കിയാൽ മിറക്കിൾ ഗാർഡനിൽ രാവിലെ 9 മണി മുതൽ 6 മണി വരെ കുടുംബങ്ങൾക്ക് ഗേറ്റ് നമ്പർ 3 വഴിസൗജന്യ പ്രവേശനം അനുവദിക്കും. മറ്റുള്ളവർക്ക് 30 ദിർഹം നിരക്കിൽ പ്രവേശനം ലഭിക്കും. പന്ത്രണ്ടു വയസ്സിനു താഴെയുള്ള കുട്ടികൾക്ക് സൗജന്യ പ്രവേശനം നൽകും.

ഈ ഓഫർ 2026 മെയ്‌ 31 വരെ തുടരും. എന്നാൽ ശനി, ഞായർ ദിവസങ്ങളിലും പൊതു അവധി ദിനങ്ങളിലും ഈ ഓഫർ ലഭ്യമല്ല. എല്ലാ ദിവസവും രാവിലെ 9 മണി മുതൽ രാത്രി 9 വരെയാണ് മിറക്കിൾ ഗാർഡന്റെ പ്രവർത്തന സമയം.

- pma

വായിക്കുക: , , , ,

Comments Off on മിറക്കിൾ ഗാർഡനിൽ കുടുംബങ്ങൾക്ക് സൗജന്യ പ്രവേശനം

പെയ്ഡ് പാർക്കിംഗ് കൂടുതൽ മേഖലകളിലേക്ക്

April 30th, 2026

mawaqif-paid-parking-in-mussaffah-sector-ePathram
അബുദാബി : മുഹമ്മദ് ബിൻ സായിദ് സിറ്റിയിലെ (MBZ) വാണിജ്യ മേഖലകളിൽ 2026 മെയ് 6 മുതൽ പെയ്ഡ് പാർക്കിംഗ് സംവിധാനം പ്രാബല്യത്തിൽ വരും.

സാധാരണ പാർക്കിംഗ് സ്ഥലങ്ങളിൽ മണിക്കൂറിന് രണ്ട് ദിർഹം ഫീസ് നിരക്കാണ് ഈടാക്കുന്നത്. DARB/TAMM അപ്ലിക്കേഷനുകൾ വഴിയോ ഫോണിൽ sMs സംവിധാനത്തിലൂടെ മവാഖിഫ് മെഷ്യനുകൾ വഴിയോ പണം അടക്കാം.

തിങ്കൾ മുതൽ ശനി വരെ രാവിലെ 8 മണി മുതൽ രാത്രി 12 മണി വരെ പാർക്കിംഗ് ഫീസ് അടക്കണം.

ഞായറാഴ്ചകളിലും പൊതു അവധി ദിവസങ്ങളിലും സൗജന്യ പാർക്കിംഗ് ഉണ്ട്. റസിഡൻഷ്യൽ സോണു കളിൽ താമസക്കാർക്ക് പെർമിറ്റിന് അപേക്ഷിക്കാം.

അനിയന്ത്രിതമായ പാർക്കിംഗ് ഒഴിവാക്കി ഏവർക്കും സൗകര്യപ്രദമായി വാഹനം പാർക്ക് ചെയ്യാനും ഗതാ ഗത സുരക്ഷയും സുതാര്യതയും ഉറപ്പാക്കുകയാണ് ഇതിലൂടെ ക്യു-മൊബിലിറ്റി ലക്‌ഷ്യം വെക്കുന്നത്.

- pma

വായിക്കുക: , , , ,

Comments Off on പെയ്ഡ് പാർക്കിംഗ് കൂടുതൽ മേഖലകളിലേക്ക്

ഇസ്‌ലാമിക് സെന്റർ ടൗൺ ഹാൾ യോഗം സംഘടിപ്പിച്ചു.

April 28th, 2026

indian-islamic-center-managing-committee-2026-ePathram
അബുദാബി : ഇന്ത്യൻ ഇസ്‌ലാമിക് സെന്റർ പുതിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗൺ ഹാൾ യോഗം സംഘടിപ്പിച്ചു. അടുത്ത പ്രവർത്തന വർഷത്തെക്കുള്ള വിവിധ പദ്ധതികളുടെ പ്രഖ്യാപനം, വിവിധ ഉപ സമിതി കളുടെ രൂപീകരണം എന്നിവയായിരുന്നു ടൗൺ ഹാൾ യോഗം എന്ന പ്രോഗ്രാമിലൂടെ ലക്‌ഷ്യം വെച്ചത്.

പ്രവാസി സമൂഹത്തിലെ സാമൂഹ്യ-സാംസ്കാരിക, വിദ്യാഭ്യാസ, ജനസേവന മേഖലകളിൽ കൂടുതൽ സജീവമായി ഇടപെടുവാനും അബുദാബിയിലെ ഇന്ത്യൻ സമൂഹത്തെ ശാക്തീകരിക്കുവാനും ഉള്ള പദ്ധതികളാണ് വിവിധ വിഭാഗങ്ങൾ അവതരിപ്പിച്ചത്.

സെന്റർ പ്രസിഡണ്ട് റൗഫ് അഹ്സനി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അഡ്വ. മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു. യു. അബ്ദുല്ല ഫാറൂഖി യോഗം ഉദ്ഘാടനം ചെയ്തു. അബ്ദുൽ കരീം കാടാമ്പുഴ ഖിറാത് നടത്തി. വൈസ് പ്രസിഡണ്ട് വി. പി. കെ. അബ്ദുള്ള, അബ്ദുല്ല നദുവി എന്നിവർ ആശംസകൾ നേർന്നു.

വിവിധ ഉപ സമിതികളുടെ നേതൃത്വത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഹൈദർ ബിൻ മൊയ്ദു (മീഡിയ), അഹമ്മദ് കുട്ടി തൃത്താല (റിലീഫ്), ജൂബൈർ വെള്ളാടത്ത് (ലിറ്ററേച്ചർ), മുഹമ്മദ് കുഞ്ഞി കൊള വയൽ (മത കാര്യം), അഷ്‌റഫ് നജാത് (ഐ. ടി), ഹംസ നടുവിൽ (കായികം), ഷംസുദ്ദീൻ നരിക്കോടൻ (കൾച്ചറൽ), സലിം നാട്ടിക (പബ്ലിക് റിലേഷൻ), സാലിഹ് വാഫി (വിദ്യാഭ്യാസം) എന്നിവർ പ്രവർത്തന പദ്ധതികൾ വിശദീകരിച്ചു.

ഇസ്‌ലാമിക് സെന്റർ വെബ് സൈറ്റ് ലോഞ്ച് റഊഫ് അഹ്സനിയും സെന്റർ ഔദ്യോഗിക വാട്സ്ആപ് ചാനൽ ലോഞ്ച് അഡ്വ. മുഹമ്മ്ദ് കുഞ്ഞിയും നിർവ്വഹിച്ചു. ചീഫ് പ്രോഗ്രാം കോഡിനേറ്റർ അബ്ദുൽ ബാസിത് കായക്കണ്ടി നന്ദി പറഞ്ഞു.

- pma

വായിക്കുക: , , , , , , , , , ,

Comments Off on ഇസ്‌ലാമിക് സെന്റർ ടൗൺ ഹാൾ യോഗം സംഘടിപ്പിച്ചു.

ഗ്ലോബൽ വില്ലേജ് വീണ്ടും പ്രവർത്തനം ആരംഭിച്ചു

April 23rd, 2026

dubai-global-village-ePathram
ദുബായ് : യു. എ. ഇ. യിൽ എത്തുന്ന സന്ദർശകരുടെയും വിനോദ സഞ്ചാരികളുടെയും ആഗോള സംഗമ ഭൂമി യായ ദുബായ് ഗ്ലോബൽ വില്ലേജ് വീണ്ടും തുറന്നു.

ശക്തമായ സുരക്ഷാ ക്രമീകരണങ്ങളോടെ 5 ഗേറ്റുകൾ വഴിയാണ് പ്രവേശനം ഒരുക്കിയിരിക്കുന്നത്. മാത്രമല്ല, സ്മാർട്ട് പാർക്കിംഗ് സംവിധാനവും വിവിധ എമിറേറ്റു കളിൽ നിന്നുമുള്ള ബസ്സ്‌ സർവ്വീസുകളും ഉണ്ട്.

എല്ലാതരം ആളുകൾക്കും ഇഷ്ടപ്പെടുന്ന വിനോദ പരിപാടികൾ, വേറിട്ട കലാ-കായിക വിനോദങ്ങൾ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഭക്ഷ്യ വിഭവങ്ങളും മധുര പലഹാരങ്ങളും പാനീയങ്ങളും ലോക രാജ്യങ്ങളുടെ ഒരു പരിച്ഛേദമായ ഗ്ലോബൽ വില്ലേജിലേക്കു ജനങ്ങളെ ആകർഷിക്കുന്നു.

ഗ്ലോബൽ വില്ലേജിന്റെ മുപ്പതാം സീസൺ അവസാനിക്കാൻ ഏതാനും ആഴ്ചകൾ ബാക്കി നിൽക്കെ സന്ദർശകർക്കായി വമ്പൻ ഓഫറുകളും സ്‌പെഷ്യൽ ഡിസ്കൗണ്ടുകളും വ്യാപാരികൾ പ്രഖ്യാപിച്ചിട്ടുണ്ട്.

പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയെ തുടർന്ന് ഗ്ലോബൽ വില്ലേജ് ഏഴാഴ്ചകളാണ് അടച്ചിട്ടിരുന്നത്.

- pma

വായിക്കുക: , , , , , ,

Comments Off on ഗ്ലോബൽ വില്ലേജ് വീണ്ടും പ്രവർത്തനം ആരംഭിച്ചു

ഫ്ലൈയിംഗ് ടൈഗർ കപ്പുകൾക്ക് നിരോധനം

April 22nd, 2026

flying-tiger-brand-drinking-cups-baned-due-to-health-issue-ePathram

അബുദാബി : രാജ്യത്ത് വിപണിയിൽ ലഭ്യമായ ഫ്ലൈയിംഗ് ടൈഗർ ബ്രാൻഡിന്റെ പ്രത്യേക തരം കപ്പുകൾക്ക് നിരോധനം ഏർപ്പെടുത്തി അധികൃതർ. ഉൽപ്പന്ന സുരക്ഷ, ഗുണ നിലവാരം എന്നിവ വിപണി യിൽ ഉറപ്പാക്കുന്നതിനുള്ള പ്രതിജ്ഞാ ബദ്ധതയുടെ ഭാഗമായി, 2024-ലും 2025-ലും വിറ്റ 220 മില്ലി ഗ്ലാസ് ഡ്രിങ്ക് കപ്പുകൾ ഉപയോഗിക്കുന്നത് ഉടൻ നിർത്തി വെക്കണം എന്നാണു മന്ത്രാലയം ആവശ്യപ്പെട്ടത്.

baned-drinking-cup-flying-tiger-copenhagen-ePathram

കപ്പുകളിൽ അടങ്ങിയിരിക്കുന്ന ലെഡ്, കാഡ്മിയം എന്നിവയുടെ അളവ് നിശ്ചിത പരിധിയിൽ കൂടുതൽ ഉണ്ടെന്നു കണ്ടെത്തി. അതിനാൽ ഇപ്പോൾ ഉപയോഗിച്ച് കൊണ്ടിരിക്കുന്ന ഇത്തരം കപ്പുകൾ നശിപ്പിച്ച് കളയണം എന്നും മന്ത്രാലയം അറിയിപ്പിൽ പറയുന്നു.

ഇത് ഉപഭോക്താക്കളുടെ ആരോഗ്യത്തിന് ഭീഷണി ഉയർത്താൻ സാദ്ധ്യത ഉണ്ടെന്നും മന്ത്രാലയം, അവരുടെ സാമൂഹിക മാധ്യമ ങ്ങളിലൂടെ അറിയിച്ചു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത കച്ചവടക്കാർക്ക് എതിരെ കർശ്ശന നടപടി സ്വീകരിക്കും എന്നും മന്ത്രാലയം വ്യക്തമാക്കി.

ഉപഭോക്തൃ സംരക്ഷണം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് മന്ത്രാലയത്തിന്റെ ഈ അടിയന്തര ഇടപെടൽ. insta 

- pma

വായിക്കുക: , , , , , ,

Comments Off on ഫ്ലൈയിംഗ് ടൈഗർ കപ്പുകൾക്ക് നിരോധനം

Page 3 of 14212345...102030...Last »

« Previous Page« Previous « വെടിക്കെട്ട് അപകടം : സർക്കാർ ധന സഹായവും ജുഡീഷ്യൽ അന്വേഷണവും പ്രഖ്യാപിച്ചു
Next »Next Page » ഗ്ലോബൽ വില്ലേജ് വീണ്ടും പ്രവർത്തനം ആരംഭിച്ചു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha