അർണബ് ഗോസ്വാമി അറസ്റ്റിൽ

November 4th, 2020

മുംബൈ : റിപ്പബ്ലിക് ടി. വി. എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാവിലെ മുംബൈ യിലെ വീട്ടിൽ നിന്നു മാണ് അര്‍ണ ബിനെ കസ്റ്റഡി യില്‍ എടുത്തത്.

ആർക്കിടെക്റ്റ് ആൻവി നായിക്, മാതാവ് കുമുദ് നായിക് എന്നിവര്‍ 2018-ൽ ആത്മഹത്യ ചെയ്ത കേസിൽ പ്രേരണ ക്കുറ്റം ചുമത്തിയാണ് അറസ്റ്റ്. ആൻവി നായികിന്റെ ആത്മ ഹത്യാക്കുറിപ്പില്‍ അര്‍ണബി ന്റെ പേരും പരാമര്‍ശി ച്ചിരുന്നു.

ആത്മഹത്യയെ തുടർന്ന് റജിസ്റ്റര്‍ ചെയ്ത കേസിൽ മഹാ രാഷ്ട്ര പോലീസ് അന്വേഷണം അവസാനി പ്പിച്ചി രുന്നു. എന്നാല്‍ നായികിന്റെ ഭാര്യ വീണ്ടും നല്‍കിയ പരാതി പ്രകാര മാണ് പുനരന്വേഷണം ആരംഭിച്ചതും അന്വേഷണ വിധേയമായി അര്‍ണബിനെ കസ്റ്റഡി യില്‍ എടുത്തതും.

- pma

വായിക്കുക: , , ,

Comments Off on അർണബ് ഗോസ്വാമി അറസ്റ്റിൽ

കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്ക് എതിരെ നിയമ നടപടി

October 5th, 2020

pocso-act-punishment-for-child-abuse-ePathram
മലപ്പുറം : സോഷ്യൽ മീഡിയകളിലൂടെ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ കാണുകയും പ്രചരി പ്പിക്കുകയും ചെയ്തവര്‍ക്ക് എതിരെ നിയമ നടപടികളുമായി കേരളാ പോലീസ്.

മലപ്പുറം ജില്ലയില്‍ 69 സ്ഥലങ്ങളില്‍ പരിശോധന നടത്തി പോക്‌സോ, ഐ. ടി. നിയമങ്ങള്‍ പ്രകാരം 45 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 44 മൊബൈല്‍ ഫോണുകളും 2 ലാപ്പ്‌ ടോപ്പു കളും കണ്ടെടുക്കുകയും 3 പേരെ അറസ്റ്റു ചെയ്യുകയും ചെയ്തു.

കൊച്ചി കലൂര്‍ ആസാദ് റോഡില്‍ താമസിക്കുന്ന തൊടുപുഴ സ്വദേശിയെ അറസ്റ്റു ചെയ്തു. 6 വയസ്സു മുതല്‍ 15 വയസ്സു വരെയുള്ള കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്ന നിരവധി അശ്ലീല വീഡിയോകള്‍ ഇയാളുടെ ഫോണിൽ നിന്നും കണ്ടെടുത്തു എന്ന് പോലീസ് അറിയിച്ചു.

- pma

വായിക്കുക: , , , , ,

Comments Off on കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്ക് എതിരെ നിയമ നടപടി

ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ എല്ലാവരേയും വെറുതെ വിട്ടു

September 30th, 2020

babri-masjid-aodhya-issue-ePathramന്യൂഡല്‍ഹി : ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ മുതിര്‍ന്ന ബി. ജെ. പി. – വിശ്വ ഹിന്ദു പരിഷത്ത് നേതാക്കളായ എല്‍. കെ. അദ്വാനി, മുരളീ മനോഹര്‍ ജോഷി, ഉമാ ഭാരതി, കല്യാണ്‍ സിംഗ് അടക്കം 32 പ്രതികളെയും വെറുതെ വിട്ടു. ഈ കേസിലെ 48 പ്രതികളില്‍ 16 പേര്‍ മരണപ്പെട്ടു. ഇപ്പോള്‍ ജീവിച്ചിരിക്കുന്ന 32 പേരെ യാണ് ലഖ്‌നൗ സി. ബി. ഐ. കോടതി വെറുതെ വിട്ടത്.

ബാബരി മസ്ജിദ് തകര്‍ത്തതിനു പിന്നില്‍ നേതാക്കളുടെ ഗൂഢാലോചന ഇല്ല എന്നും മുന്‍ കൂട്ടി യുള്ള ആസൂത്രണ ത്തിലൂടെ യാണ് പള്ളി പൊളിച്ചത് എന്ന്‌ തെളി യിക്കു ന്നതിന് പ്രതികള്‍ക്ക് എതിരെ ശക്തമായ തെളിവു കള്‍ ഇല്ല എന്നും കോടതി ചൂണ്ടിക്കാണിച്ചു.

പെട്ടെന്ന് ഉണ്ടായ വികാര ത്തള്ളിച്ചയിലാണ് പള്ളി പൊളിച്ചത്. സാമൂഹ്യ വിരുദ്ധരാണ് അവിടെ അക്രമം അഴിച്ചു വിട്ടത്. ജനക്കൂട്ടത്തെ തടയുവാനാണ് നേതാക്കള്‍ ശ്രമിച്ചത് എന്നും കോടതി പറഞ്ഞു.

വിശ്വ ഹിന്ദു പരിഷത്ത് – ആര്‍. എസ്. എസ്. അടക്കമുള്ള തീവ്ര ഹിന്ദു സംഘ ടന കള്‍ നേതൃത്വം നല്‍കിയ കര്‍സേവ യിലൂടെ 1992 ഡിസംബര്‍ ആറിനാണ് ബാബരി മസ്ജിദ് തകര്‍ത്തത്. തുടര്‍ന്നുണ്ടായ സംഘര്‍ഷ ത്തിലും ലഹള യിലും രണ്ടായിരത്തില്‍ അധികം ആളുകള്‍ കൊല്ലപ്പെട്ടു.

വ്യക്തമായ തെളിവുകളുടെ അഭാവത്തിലാണ് എല്ലാ പ്രതികളേയും സി. ബി. ഐ. കോടതി കുറ്റ വിമുക്തര്‍ ആക്കി വെറുതെ വിട്ടത് എന്നത് ഏറെ ശ്രദ്ധേയമാണ്.

- pma

വായിക്കുക: , , ,

Comments Off on ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ എല്ലാവരേയും വെറുതെ വിട്ടു

ആരോഗ്യ പ്രവര്‍ത്തകര്‍ക്കു നേരെ അക്രമം : അഞ്ചു വര്‍ഷം വരെ തടവു ശിക്ഷ

September 20th, 2020

new-law-in-india-to-punish-those-attacking-doctors-health-care-workers-ePathram
ന്യൂഡല്‍ഹി : ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ യുള്ള ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിക്കുന്ന വര്‍ക്ക് 3 മാസം മുതല്‍ 5 വര്‍ഷം വരെ തടവ് ശിക്ഷ ഉറപ്പു വരുത്തുന്ന നിയമം രാജ്യസഭ പസ്സാക്കി. തടവു ശിക്ഷ കൂടാതെ 50,000 രൂപ മുതല്‍ രണ്ടു ലക്ഷം രൂപ വരെയുള്ള പിഴ ശിക്ഷയും നിയമം അനുശാസിക്കുന്നു.

പകര്‍ച്ച വ്യാധികളേയും കൊവിഡ് പോലെയുള്ള മഹാമാരി കളെയും നേരിടുന്ന ആരോഗ്യ പ്രവര്‍ത്ത കര്‍ക്ക് സംരക്ഷണം ഉറപ്പു വരുത്തുന്നതിന്നു വേണ്ടി യാണ് ഇത്തരമൊരു നിയമം കൊണ്ടു വന്നത്.

ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ ജീവനക്കാര്‍, പാരാ മെഡിക്കല്‍ സ്റ്റാഫ്, കൂടാതെ പകര്‍ച്ച വ്യാധികള്‍ തടയാന്‍ നിയോഗിക്കപ്പെട്ട വിവിധ വകുപ്പു കളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കാണ് നിയമ ത്തിലൂടെ സംരക്ഷണം ലഭിക്കുക.

ആരോഗ്യ സ്ഥാപനങ്ങള്‍ക്കു നേരെ ആക്രമണങ്ങള്‍ നടത്തി അവിടത്തെ വസ്തു വകകള്‍ നശിപ്പിക്കുന്ന വര്‍ക്കും ക്വറന്റൈൻ സെന്ററു കൾ, മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകള്‍ എന്നിവക്കും നാശ നഷ്ടം ഉണ്ടാക്കുന്നവര്‍ക്കും ഈ നിയമ ത്തിന്റെ അടിസ്ഥാന ത്തില്‍ ശിക്ഷ നല്‍കും.

- pma

വായിക്കുക: , , ,

Comments Off on ആരോഗ്യ പ്രവര്‍ത്തകര്‍ക്കു നേരെ അക്രമം : അഞ്ചു വര്‍ഷം വരെ തടവു ശിക്ഷ

എറണാകുളത്ത്‌  മൂന്നു തീവ്രവാദികള്‍ പിടിയില്‍ 

September 19th, 2020

terrorists-in-kerala-ePathram
എറണാകുളം : അല്‍ ഖ്വയ്ദ തീവ്രവാദികളായ മൂന്നു പേരെ എറണാകുളത്ത് അറസ്റ്റ് ചെയ്തു. യാക്കൂബ് ബിശ്വാസ്, മുസാറഫ് ഹുസൈന്‍, മുര്‍ഷിദ് ഹസന്‍ എന്നീ ഇതര സംസ്ഥാന തൊഴിലാളി കളാണ് ഇവര്‍. രാജ്യ വ്യാപകമായി നടത്തിയ തെരച്ചിലിൽ പശ്ചിമ ബംഗാളിൽ നിന്നും ആറു പേരെയും പിടി കൂടി യിട്ടുണ്ട്.

ഡിജിറ്റൽ ഡിവൈസുകളും ആയുധങ്ങളും ദേശ വിരുദ്ധ ലേഖന ങ്ങളും നാടൻ സ്ഫോടക വസ്തുക്കളും അടക്കം നിരവധി സാധനങ്ങള്‍ പിടിച്ചെടുത്തു. ഡല്‍ഹി അടക്കമുള്ള തന്ത്രപ്രധാന മേഖല കളില്‍ ഭീകരാക്രമണം നടത്തു വാന്‍ പദ്ധതി ഇട്ടിരുന്നതായി എന്‍. ഐ. എ. പറഞ്ഞു.

- pma

വായിക്കുക: , , ,

Comments Off on എറണാകുളത്ത്‌  മൂന്നു തീവ്രവാദികള്‍ പിടിയില്‍ 

Page 13 of 44« First...1112131415...203040...Last »

« Previous Page« Previous « ദേശീയ ഭിന്ന ശേഷി അവാർഡ് 2020 ന് അപേക്ഷ ക്ഷണിച്ചു
Next »Next Page » ആരോഗ്യ പ്രവര്‍ത്തകര്‍ക്കു നേരെ അക്രമം : അഞ്ചു വര്‍ഷം വരെ തടവു ശിക്ഷ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha