ലുലുവില്‍ ‘ബിഗ് ഈദ് ഡീൽസ്’ പെരുന്നാള്‍ ഓഫര്‍ : 50 % വരെ ഇളവ്

July 16th, 2021

lulu-big-eid-deals-2021-ePathram
അബുദാബി: ബലി പെരുന്നാൾ ആഘോ ഷ ങ്ങ ളുടെ ഭാഗമായി 50 % വരെ ഇളവു മായി ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ്. ജൂലായ് 15 മുതൽ 25 വരെ ‘ബിഗ് ഈദ് ഡീൽസ്’ എന്ന പേരിൽ ഒരുക്കുന്ന ഷോപ്പിംഗ് മേള യില്‍ ഭക്ഷ്യ വസ്തുക്കൾ, വീട്ടുപകരണങ്ങൾ, സുഗന്ധ ദ്രവ്യങ്ങൾ, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, മൊബൈൽ ഫോണു കൾ എന്നിവയെല്ലാം കുറഞ്ഞ നിരക്കിൽ സന്ദര്‍ശകര്‍ക്ക് സ്വന്തമാക്കുവാന്‍ കഴിയും.

അബുദാബി വേൾഡ് ട്രേഡ് സെന്റർ മാളിൽ നടന്ന ചടങ്ങിൽ സ്വദേശി പൗര പ്രമുഖൻ അഹമ്മദ് അൽ ഹാഷിമി ‘ബിഗ് ഈദ് ഡീൽസ്’ ഉദ്‌ഘാടനം ചെയ്തു. ലുലു ഗ്രൂപ്പ് സി. ഇ. ഒ. സൈഫി രൂപ വാല, ലുലു അബുദാബി, അൽ ദഫ്‌റ മേഖല ഡയറക്ടർ ടി. പി. അബൂബക്കർ എന്നിവർ പങ്കെടുത്തു.

big-eid-deal-in-lulu-eid-celebrations-2021-ePathram

യു. എ. ഇ. യിലെ ലുലു ഹൈപ്പർ മാർക്കറ്റു കൾക്ക് പുറമെ മറ്റു ജി. സി. സി. രാജ്യങ്ങൾ, ഇന്ത്യ, മലേഷ്യ, ഇന്തോനേഷ്യ എന്നിവിട ങ്ങളിലെ ശാഖ കളിലും ഓൺ ലൈനായി സാധന ങ്ങൾ വാങ്ങുന്ന വർക്കും ഇളവുകൾ ലഭ്യ മാക്കി യിട്ടുണ്ട്.

വൈവിധ്യമാര്‍ന്ന ഭക്ഷണ വിഭവങ്ങൾ സന്ദര്‍ശ കര്‍ക്ക് പരിചയ പ്പെടുത്തുന്ന ഭക്ഷ്യ മേളയും ലുലു ‘ബിഗ് ഈദ് ഡീൽസ്’ ഷോപ്പിംഗ് മേള യില്‍ ആഘോഷ ങ്ങളുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ബിരിയാണി ഫെസ്റ്റിവെല്‍, പഴ വിപണിയും ഇതിന്റെ പ്രത്യേകതയാണ്.

ജനങ്ങളുടെ ദൈനംദിന ജീവിത ത്തിന്റെ ഭാഗമായി ലുലു മാറിയതായും പെരുന്നാൾ ആഘോഷ ങ്ങൾ ക്കായി മികച്ച സാഹചര്യ മാണ് ഒരുക്കിയിരിക്കുന്നത് എന്നും ലുലു ഗ്രൂപ്പ് സി. ഇ. ഒ. സൈഫി രൂപ വാല പറഞ്ഞു. ആഘോഷ വേള കൾക്ക് അനുയോജ്യമായി ചിട്ടപ്പെടു ത്തിയ ഷോപ്പിംഗ് കാർഡും ലുലു വിന്റെ മാത്രം സവിശേഷത യാണ്

പെരുന്നാൾ, പിറന്നാൾ, വാർഷിക ആഘോഷങ്ങൾ എന്നിവക്ക് എല്ലാം പ്രിയപ്പെട്ടവർക്ക് സമ്മാനി ക്കാവുന്ന പല തവണ ഉപയോ ഗിക്കാ വുന്ന ഒരുവർഷം വരെ കാലാവധി യുള്ളതാണ് ലുലു ഷോപ്പിംഗ് കാർഡുകൾ.

- pma

വായിക്കുക: , , ,

Comments Off on ലുലുവില്‍ ‘ബിഗ് ഈദ് ഡീൽസ്’ പെരുന്നാള്‍ ഓഫര്‍ : 50 % വരെ ഇളവ്

ബക്രീദ് : മൂന്നു ദിവസം ലോക്ക് ഡൗണില്‍ ഇളവ്- രാത്രി 8 മണി വരെ കടകള്‍ തുറക്കാം

July 16th, 2021

vegetables-epathram
തിരുവനന്തപുരം : ബലി പെരുന്നാള്‍ പ്രമാണിച്ച് ജൂലായ് 18, 19, 20 തീയ്യതി കളിൽ സംസ്ഥാനത്ത് ലോക്ക് ഡൗൺ നിയന്ത്രണ ങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. കേരള ത്തില്‍ ജൂലായ് 21 ബുധനാഴ്ച യാണ് ബക്രീദ്.

എ. ബി. സി. വിഭാഗങ്ങളില്‍ പ്പെടുന്ന മേഖല കളിലാ ണ് ഇളവു കള്‍ അനുവദിക്കുക. ഞായര്‍, തിങ്കള്‍, ചൊവ്വ, ദിവസ ങ്ങളില്‍ എ. ബി. സി. വിഭാഗ ങ്ങളിലെ മേഖല കളില്‍ അവശ്യ വസ്തു ക്കള്‍ വില്‍ക്കുന്ന പല ചരക്ക്, പഴം, പച്ച ക്കറി, ബേക്കറി, മല്‍സ്യ- മാംസ കടകള്‍ക്ക് രാവിലെ 7 മണി മുതല്‍ രാത്രി 8 മണി വരെ തുറന്ന് പ്രവർത്തിക്കാം.

തുണിക്കട, ചെരുപ്പ്കട, ഇലക്ട്രോണിക് – ഫാന്‍സി ഷോപ്പുകള്‍, സ്വര്‍ണ്ണക്കട എന്നിവയും തുറക്കുന്നതിന് അനുവാദം നല്‍കിയിട്ടുണ്ട്. നിലവില്‍ ട്രിപ്പിള്‍ ലോക്ക് ഡൗൺ ഉള്ള ഡി വിഭാഗ ത്തിലെ പ്രദേശ ങ്ങള്‍ക്ക് ഈ ഇളവുകള്‍ ബാധകമല്ല.

(പി. എൻ. എക്സ് 2359/2021‌)

- pma

വായിക്കുക: , , , , , ,

Comments Off on ബക്രീദ് : മൂന്നു ദിവസം ലോക്ക് ഡൗണില്‍ ഇളവ്- രാത്രി 8 മണി വരെ കടകള്‍ തുറക്കാം

ഒന്നിടവിട്ട ദിവസ ങ്ങളിൽ രാത്രി 8 മണി വരെ കടകൾ തുറക്കാം

July 13th, 2021

hartal-idukki-epathram
തിരുവനന്തപുരം: സംസ്ഥാനത്തെ നിലവിലെ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളിൽ ഇളവുകള്‍ പ്രഖ്യാപിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി കുറഞ്ഞ പ്രദേശങ്ങളിൽ എല്ലാ കടകളും ഒന്നിടവിട്ട ദിവസങ്ങളില്‍ രാത്രി എട്ടു മണി വരെ തുറന്നു പ്രവര്‍ത്തിക്കാം. ബാങ്കുകള്‍ എല്ലാ ദിവസവും തുറക്കും. ശനി, ഞായര്‍ ദിവസങ്ങളിലെ വാരാന്ത്യലോക്ക് ഡൗണ്‍ തുടരും.

- pma

വായിക്കുക: , , , , ,

Comments Off on ഒന്നിടവിട്ട ദിവസ ങ്ങളിൽ രാത്രി 8 മണി വരെ കടകൾ തുറക്കാം

കൊവിഡ് മരണം : കുടുംബ ത്തിന് ധന സഹായം നല്‍കണം

June 30th, 2021

supremecourt-epathram
ന്യൂഡല്‍ഹി : കൊവിഡ് ബാധിച്ച് മരിച്ച വരുടെ കുടുംബ ത്തിന് ധന സഹായം നല്‍കണം എന്നും ആറാഴ്ചക്ക് ഉള്ളില്‍ തന്നെ തുക എത്രയെന്നു നിശ്ചയിക്കണം എന്നും സുപ്രീം കോടതി വിധി.

പ്രകൃതി ദുരന്ത ങ്ങള്‍ക്ക് നഷ്ട പരിഹാരം നല്‍കുന്നതിന് സമാനമായി ദേശീയ ദുരന്ത നിവാര ണ നിയമ ത്തിലെ പന്ത്രണ്ടാം വകുപ്പു പ്രകാരം, കൊവിഡ് ബാധിച്ച് മരിച്ച വരുടെ കുടുംബത്തിനും സഹായത്തിന് അര്‍ഹതയുണ്ട്.

കൊവിഡ് ദേശീയ ദുരന്ത മായി പ്രഖ്യാപിച്ച തിനാൽ ധന സഹായം ഉൾപ്പെടെ യുള്ള ആശ്വാസ നടപടികൾ നല്‍കാൻ ദേശീയ ദുരന്ത നിവാരണ അഥോറിറ്റിക്ക് ഉത്തര വാദിത്വം ഉണ്ട്.

ഔദ്യോഗിക കണക്ക് പ്രകാരം നിലവില്‍ രാജ്യത്ത് മൂന്നര ലക്ഷ ത്തോളം പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. മരണ സര്‍ട്ടിഫിക്കറ്റ് ലഘൂകരിക്കു വാനും കോടതി നിര്‍ദ്ദേശിച്ചു.

- pma

വായിക്കുക: , , , , , ,

Comments Off on കൊവിഡ് മരണം : കുടുംബ ത്തിന് ധന സഹായം നല്‍കണം

എം. എ. യൂസഫലി ഐ. ബി. പി. ജി. ചെയർമാൻ

June 23rd, 2021

ma-yousufali-epathram
അബുദാബി : യു. എ. ഇ. യിലെ ഇന്ത്യൻ ബിസിനസ്സു കാരുടെ സംഘടനയായ ഐ. ബി. പി. ജി. യുടെ (ഇന്ത്യൻ ബിസിനസ്സ് & പ്രൊഫഷണല്‍ ഗവേണിംഗ് ബോഡി) ചെയര്‍മാന്‍ ആയി പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് മേധാവി യുമായ എം. എ. യൂസഫലിയെ തെരഞ്ഞെടുത്തു.

ibpg-chairman-yousufali-ePathram

യൂസഫലി, ശാരദ് ഭണ്ഡാരി, പദ്മനാഭ ആചാര്യ.

ഡയറക്ടർ ബോർഡ് അംഗങ്ങളുടെ യോഗ ത്തിലാണ് ഐ. ബി. പി. ജി. യുടെ സ്ഥാപക അംഗവും വൈസ് ചെയർമാനും കൂടിയായ യൂസഫലിയെ നിർദ്ദേശിച്ചത്.

ശാരദ് ഭണ്ഡാരി (വൈസ് ചെയർമാൻ), പദ്മനാഭ ആചാര്യ (പ്രസിഡണ്ട്), ഷെഹീൻ പുളിക്കൽ (വൈസ് പ്രസിഡണ്ട്), രാജീവ് ഷാ (ജനറൽ സെക്ര ട്ടറി, ട്രഷറർ), ഷഫീന യൂസുഫലി, സർവ്വോത്തം ഷെട്ടി, രോഹിത് മുരളീധരൻ, ഗൗരവ് വർമ്മ, (എക്‌സിക്യൂട്ടീവ് മെംബർ മാർ) എന്നിവരാണ് ഭരണ സമിതി അംഗങ്ങള്‍.

മോഹൻ ജഷൻമാൽ, കെ. മുരളീധരൻ, ഡോ. ഷംഷീർ വയലിൽ, ഗിർധാരി വാബി, അദീബ് അഹമ്മദ്, സൈഫി രൂപാവാല, സുർജിത് സിംഗ്, തുഷാർ പട്‌നി, ശ്രീധർ അയ്യങ്കാർ എന്നിവരാണ് ഡയറക്ടർ ബോർഡ് അംഗ ങ്ങൾ.

- pma

വായിക്കുക: , , , ,

Comments Off on എം. എ. യൂസഫലി ഐ. ബി. പി. ജി. ചെയർമാൻ

Page 34 of 123« First...1020...3233343536...405060...Last »

« Previous Page« Previous « വിവാദ ഉത്തരവു കൾക്ക് ഹൈക്കോടതി യുടെ ഇടക്കാല സ്റ്റേ
Next »Next Page » കലോത്സവം : ലോഗോ ക്ഷണിക്കുന്നു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha